വിവാഹറാഗിംഗ് അതിരുകടക്കുന്നു : മുന്നറിയിപ്പുമായി കേരള പൊലീസ്‌

വിവാഹറാഗിംഗ് അതിരുകടക്കുന്നു : മുന്നറിയിപ്പുമായി കേരള പൊലീസ്‌

വിവാഹദിനത്തില്‍ വരനെ ശവപ്പെട്ടിയില്‍ കൊണ്ടുവരിക, തമാശയൊപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വരന്‍ സദ്യ തട്ടിത്തെറിപ്പിക്കുക…അടുത്തിടെ സോഷ്യല്‍ മീഡിയിയല്‍ വൈറലായതാണ് ഈ രണ്ടു വീഡിയോകളും. വിവാഹ ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന ഇത്തരം പണി കൊടുക്കലുകള്‍ അതിരു കടക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. നിര്‍ദ്ദോഷമായ തമാശകള്‍ക്കപ്പുറം പലരേയും വേദനിപ്പിക്കുന്ന തരത്തില്‍ ഇത്തരം റാഗിംഗുകള്‍ മാറാറുണ്ട്. ഈ സാഹചര്യത്തിലാണു കേരള പൊലീസിന്റെ ഫേസ്ബുക് പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

അതിരുകടക്കുന്ന വിവാഹ”റാഗിംഗ്” 

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” “റാഗിംഗു”മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്..

Spread the love
Previous ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്
Next ഇനിമുതല്‍ നീ ചിരട്ടയല്ല, നാച്വറല്‍ കോക്കനട്ട്‌ ഷെല്‍ കപ്പാണ്

You might also like

AUTO

ഡീസല്‍ കാറുകള്‍ക്ക് ജര്‍മനിയില്‍ നിരോധനം

രാജ്യത്തെ പ്രധാന സിറ്റികളില്‍ ഡീസല്‍ കാറുകളെ നിരോധിച്ച് ജര്‍മന്‍ കോടതി ഉത്തരവ്. ഡീസല്‍ കാറുകള്‍ പുറന്തള്ളുന്ന മാലിന്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുകൊണ്ടാണ് കാര്‍ വ്യവസായത്തിന്റെ ജന്മസ്ഥലമായ ജര്‍മനിയില്‍ ഡീസല്‍ കാറുകളെ നിരോധിച്ചത്. ഇലക്ട്രിക് കാറുകള്‍ക്ക് വര്‍ധിക്കുന്ന ജനപ്രീതിയും ഡീസല്‍ കാറുകളുടെ

Spread the love
NEWS

നോട്ട് നിരോധനവും, ജി.എസ്.ടിയും വില്‍പ്പനയെ ബാധിച്ചു : പതഞ്ജലി ആയുര്‍വേദിക് എം.ഡി ആചാര്യ ബാലകൃഷ്ണ

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വിറ്റ് വരവ് ഇരട്ടിയാക്കാനുള്ള ശ്രമത്തിന് കേന്ദ്രസര്‍ക്കാര്‍ വിലങ്ങുതടിയാകുന്നുവെന്ന ആരോപണവുമായി പതഞ്ജലി ആയുര്‍വേദിക് എം.ഡി ആചാര്യ ബാലകൃഷ്ണ. നോട്ട് നിരോധനവും, ജി.എസ്.ടി യും പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പതഞ്ജലിയുടെ കുതിപ്പിനെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 2018 മാര്‍ച്ചില്‍ 20,000 കോടി

Spread the love
NEWS

സൂര്യാഘാതം ആയൂർവേദത്തിലൂടെ പ്രതിരോധിക്കാം

സൂര്യാഘാത സാധ്യത അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ആയൂർവേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്  ഡയറക്ടർ ഡോ. കെ.എസ്. പ്രിയ അറിയിച്ചു. ഇതിനായി കേരളത്തിലുടനീളമുള്ള ഭാരതീയ ചികിത്സാ വിഭാഗത്തിന്റെ സ്ഥാപനങ്ങൾ വഴി ചികിത്സ ലഭ്യമാക്കുന്നുണ്ട്. വേനലിൽ ഉണ്ടാകാവുന്ന  ശാരീരിക

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply