വെസ്റ്റ് നൈല്‍ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യം വിലയിരുത്തി

വെസ്റ്റ് നൈല്‍ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യം വിലയിരുത്തി

മലപ്പുറത്ത് ഏഴ് വയസ്സുകാരന് വെസ്റ്റ് നൈല്‍ രോഗബാധയുണ്ടായത് സംബന്ധിച്ച സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും രോഗ നിയന്ത്രണത്തിന് സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി അറിയിച്ചു.

 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി കേരളത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി  രാജീവ് സദാനന്ദനുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തു.  നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നിന്നുള്ള കേന്ദ്ര സംഘത്തെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തേക്ക്  അയച്ചു. തിരുവനന്തപുരം ആര്‍എച്ച്ഒ ഡോ. രുചി ജയിന്‍, എന്‍സിഡിസി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സുനീത് കൗര്‍, എന്‍സിഡിസി എന്റോമോളജിസ്റ്റ് ഡോ. ഇ. രാജേന്ദ്രന്‍, എന്‍സിഡിസി ഇഐഎസ് ഓഫീസര്‍ ഡോ. ബിനോയ് ബസു എന്നിവര്‍ അടങ്ങിയതാണ് കേന്ദ്ര സംഘം. രോഗ നിയന്ത്രണത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് സംഘം സഹായങ്ങള്‍ നല്‍കും.

 

സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് പടര്‍ന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല.

Spread the love
Previous മോഹന്‍ലാലിന്റെ വില്ലന്‍ തെലുങ്കില്‍ പുലിജൂതം : ട്രെയിലര്‍ കാണാം
Next ജൂതനിലൂടെ ഭദ്രന്‍ തിരിച്ചെത്തുന്നു : മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

You might also like

NEWS

ജിഎസ്ടി: എഫ്എംസിജി മേഖലയില്‍ മാന്ദ്യം

ഒന്നര വര്‍ഷത്തെ പണ ദൗര്‍ലഭ്യവും ജിഎസ്ടിയും എഫ്എംസിജി മേഖലയില്‍ മാന്ദ്യം സൃഷ്ടിക്കുന്നതായി വിലയിരുത്തല്‍. മിക്ക എഫ്എംസിജി നിര്‍മാതാക്കളും തങ്ങളുടെ ആകെ വിറ്റുവരവിന്റെ ലക്ഷ്യം ഗണ്യമായി കുറച്ചിരിക്കുകയാണ്. വിറ്റുവരവിന്റെ വോള്യം ഗണ്യമായി കുറഞ്ഞത് മിക്ക കമ്പനികളെയും തങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.

Spread the love
Others

താജ്മഹലിന്റെ മിന്നാരം തകര്‍ന്നു വീണു

വടക്കേ ഇന്ത്യയില്‍ ഇന്നലെ രാത്രി പേമാരിയും കാറ്റും. ആഗ്രയില്‍ 130 കിലോമീറ്റര്‍ വേഗതയിലടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള മിന്നാരം തകര്‍ന്നുവീണു. പ്രവേശനകവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണു തകര്‍ന്നു വീണത്.   ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രാജസ്ഥാനിലും ശക്തമായ

Spread the love
Business News

ഗോരഖ്പൂരില്‍ മരണം 105 ആയി

ഓക്‌സിജന്‍ കിട്ടാതെ നിരവധി കുരുന്നുകളാണ് ഗോരഖ്പൂരില്‍മരിച്ചത്. ഇപ്പോഴും ഇവിടെ കുട്ടികളുടെ മരണം തുടരുന്നു. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഓഗസ്റ്റ് 10നു ശേഷമുള്ള മരണം 105 ആയി ഉയര്‍ന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply