വൈറസ് ചിത്രീകരണം തുടങ്ങി : നേഴ്‌സ് ലിനിയായി റിമ

വൈറസ് ചിത്രീകരണം തുടങ്ങി : നേഴ്‌സ് ലിനിയായി റിമ

നിപ പശ്ചാത്തലമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസിലാണു വൈറസ് സിനിമയുടെ ചിത്രീകരണത്തിനു തുടക്കമായത്. നിപ വൈറസ് ബാധിച്ചു മരണപ്പെട്ട നേഴ്‌സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കലാണ് അഭിനയിക്കുന്നത്.

 

വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജീവ് രവിയാണു ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവുവാണു ചിത്രത്തിന്റെ ആദ്യ ക്ലാപ്പടിച്ചത്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റു താരങ്ങള്‍.

 

കോഴിക്കോടും പരിസര പ്രദേശങ്ങളും പ്രധാന ലൊക്കേഷനാകുന്ന ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.

Previous കുന്നോളമുണ്ടല്ലോ കോപ്പിയടിക്കുളിര്‍ : വിട്ടൊഴിയാതെ കവിതാവിവാദം
Next വസന്തോത്സവം' ജനുവരി 11 മുതൽ 20 വരെ

You might also like

NEWS

ധനുഷ്-ടൊവീനോ ചിത്രം ‘മാരി 2’ വിന്റെ ട്രെയ്‌ലര്‍ പുറത്ത്

സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് ടൊവീനോ ആരാധകര്‍ ആഘോഷമാക്കുകയാണ് ‘മാരി 2’ വിന്റെ ട്രെയ്‌ലര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയപ്പോള്‍ ടൈറ്റില്‍ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായെത്തുന്നത് ടൊവീനോയാണ്. നേരത്തേ തന്നെ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ്

MOVIES

മാമാങ്കത്തിന്റെ ടൈറ്റില്‍ ലോഗോ പുറത്ത്

പ്രേക്ഷകമനസിനെ ഉദ്വേഗത്തിന്റെ വാള്‍മുനയില്‍ നിര്‍ത്തി മാമാങ്കത്തിന്റെ ടൈറ്റില്‍ ലോഗോ പുറത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ടൈറ്റില്‍ ലോഗോ ഹിസ്റ്ററി ഓഫ് ദ ബ്രേവ് എന്ന ടൈറ്റിലോടു കൂടി ചോരയില്‍ പുരണ്ട ഉറുമിയും അങ്കത്തിന് മുഴക്കുന്ന കാഹളവും ചേര്‍ന്നാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഏട്ടാം നൂറ്റാണ്ടിനും

MOVIES

രാമലീല ഈ മാസം പ്രദര്‍ശനത്തിനെത്തും

പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ചിത്രം രാമലീല ഈ മാസം 22ന് പ്രദര്‍ശനത്തിനെത്തും. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply