സിനിമ പരാജയം : ബാക്കി പ്രതിഫലം വേണ്ടെന്നു സായി പല്ലവി

സിനിമ പരാജയം : ബാക്കി പ്രതിഫലം വേണ്ടെന്നു സായി പല്ലവി

സിനിമ പരാജയപ്പെട്ടാല്‍ പ്രതിഫലം തിരിച്ചു നല്‍കുന്ന കഥ ആദ്യം കേട്ടതു പ്രേംനസീറില്‍ നിന്നാണ്. പിന്നെയും പല താരങ്ങളും ഈ മാതൃക പിന്തുടര്‍ന്നു. എന്നാല്‍ നടികളില്‍ നിന്നും അപൂര്‍വമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുള്ളൂ. ഇക്കാര്യത്തിലൊരു അപവാദമാവുകയാണു നടി സായി പല്ലവി.

 

അടുത്തിടെ സായി നായികയായ തെലുങ്ക് ചിത്രമാണു പാടി പാടി ലെച്ചെ മനസു. ചിത്രം ബോക്‌സോഫിസില്‍ കനത്ത പരാജയം ഏറ്റുവാങ്ങി. പതിനഞ്ചു കോടിയിലധികം രൂപയുടെ നഷ്ടമാണു നിര്‍മാതാവിന് ഉണ്ടായത്. എങ്കിലും പ്രതിഫലമായി സായി പല്ലവിക്കു കൊടുക്കാനുണ്ടായിരുന്ന ബാക്കിത്തുക നല്‍കാന്‍ തന്നെ നിര്‍മാതാവ് തീരുമാനിച്ചു. എന്നാല്‍ ആ പ്രതിഫലം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു സായി.

 

നാല്‍പ്പതു ലക്ഷം രൂപയാണു സായിക്കു നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ സിനിമ പരാജയപ്പെട്ട സാഹചര്യത്തില്‍ ആ തുക ഇനി വേണ്ടെന്നായിരുന്നു സായിയുടെ നിലപാട്. സായിയുടെ മാതാപിതാക്കളോടു സംസാരിച്ചപ്പോള്‍ മകളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നു എന്നു തന്നെയാണ് അവര്‍ അറിയിച്ചത്.

 

എന്തായാലും സായിയുടെ ഈ തീരുമാനത്തെ സിനിമാലോകവും ആരാധകരും അഭിനന്ദിക്കുകയാണ്. സിനിമാരംഗത്തെ എത്ര താരങ്ങള്‍ക്ക് ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുമെന്നും ആരാധകര്‍ ചോദിക്കുന്നു.

Previous മത്സ്യത്തിന് 21 കോടി : റെക്കോഡ് സൃഷ്ടിച്ച് ബിസിനസുകാരന്‍
Next ജോലി ഒഴിവുകള്‍

You might also like

MOVIES

പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ പേരന്‍പ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യും. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണു ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണു

Movie News

‘നീരവം’ എത്തുന്നു

ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിലെ അവധൂത പാരമ്പര്യമുള്ള വിഭാഗമാണ് ബാവുള്‍. ‘ബാവുള്‍’ എന്ന വാക്കിനര്‍ത്ഥം വേരുകള്‍ ഇല്ലാത്തത് എന്നാണ്. ലോകപ്രശസ്ത ബാവുള്‍ ഗായിക പാര്‍വ്വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘നീരവം’. മല്‍ഹാര്‍ മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ നവാഗതനായ അജയ് ശിവറാമാണ് നീരവത്തിന്റെ

MOVIES

മഗളിര്‍ മട്ടും; റിലീസ് തീയതി പ്രഖ്യാപിച്ചു

ജ്യോതിക പ്രധാന കഥാപാത്രമായെത്തുന്ന മഗളിര്‍ മട്ടുമിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്തംബര്‍ 15നാണ് സിനിമ റിലീസ് ചെയ്യുക. സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ നടന്‍ സൂര്യയാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചത്. ദേശീയ അവാര്‍ഡ് ജേതാവ് ബ്രമ്മയാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഉര്‍വ്വശി, ഭാനുപ്രിയ,

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply