1.7 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് പദ്ധതി വരുന്നു

1.7 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് പദ്ധതി വരുന്നു

ഗോള കമ്പനികളെ ആകര്‍ഷിച്ച് ഉല്‍പ്പാദനശാലകള്‍ സ്ഥാപിക്കാനും ഉല്‍പ്പാദന ഹബ്ബായി വികസിക്കാനുമുള്ള പദ്ധതി ഇന്ത്യ സജീവമാക്കുന്നു. 1.69 ലക്ഷം കോടി രൂപയുടെ (23 ബില്യണ്‍ ഡോളര്‍) വമ്പന്‍ ഇന്‍സെന്റീവ് പദ്ധതിയാണ് തയാറാവുന്നത്. വാഹന നിര്‍മാതാക്കള്‍, സോളാര്‍ പാനല്‍ ഉല്‍പ്പാദകര്‍, സ്റ്റീല്‍, ഇലക്ട്രോണിക് ഉപകരണ-ഘടക നിര്‍മാതാക്കള്‍ തുടങ്ങിയ കമ്പനികള്‍ക്ക് ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് നല്‍കാനാണ് പരിപാടി. ടെക്‌സ്റ്റൈല്‍ യൂണിറ്റുകള്‍, ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍, മരുന്ന് ഉല്‍പ്പാദന കമ്പനികള്‍ എന്നിവയ്ക്കും ഇന്ത്യയില്‍ ഉല്‍പ്പാദന ശാലകള്‍ തുടങ്ങാന്‍ പ്രത്യേക പരിഗണന ലഭിക്കും. തദ്ദേശീയമായി ഉല്‍പ്പാദന ശൃംഖലകള്‍ വികസിപ്പിക്കാനുള്ള ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായാണ് വമ്പന്‍ ഇന്‍സെന്റീവുകള്‍ പരിഗണനയിലുള്ളത്.

 

കോവിഡിന്റെയും ഭൗമരാഷ്ട്രീയ മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ചൈന വിടാനൊരുങ്ങുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ നേരത്തെ തയാറാക്കിയ പദ്ധതി വിപുലപ്പെടുത്തിയാണ് ഉല്‍പ്പാദന ബന്ധിത ഇന്‍സെന്റീവ് പരിപാടി നടപ്പാക്കാനൊരുങ്ങുന്നത്. സാംസംഗ് ഇലക്‌ട്രോണിക്‌സ്, ഫോക്‌സ്‌കോണ്‍ (ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി), വിസ്ട്രണ്‍ കോര്‍പ്, പെഗാട്രണ്‍ തുടങ്ങി ഡസനോളം കമ്പനികള്‍ രാജ്യത്ത് മൊബീല്‍ ഫോണ്‍ ഉല്‍പ്പാദനശാലകള്‍ സ്ഥാപിക്കാന്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ട്. വില്‍പ്പനയുടെ 4-6% ഉല്‍പ്പാദന ബന്ധിത സബ്‌സിഡിയായി നല്‍കാമെന്ന വാഗ്ദാനമാണ് ഈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. 6.5 ബില്യണ്‍ ഡോളറാണ് മൊബീല്‍ ഉല്‍പ്പാദകര്‍ക്ക് മാത്രം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്‍സെന്റീവായി നല്‍കുക. 11.5 ലക്ഷം കോടി മൊബീല്‍ ഫോണുകളാണ് കമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുക. ചൈനയില്‍ നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനശാലകള്‍ സ്ഥാപിക്കാനാണ് രണ്ടാം ഘട്ടത്തില്‍ ശ്രമിക്കുക. തദ്ദേശീയ സംരംഭകര്‍ക്കും ഈ ഘട്ടത്തില്‍ മുന്‍ഗണന ലഭിക്കും.

കൂപ്പുകുത്തിയ ജിഡിപി

കോവിഡ് ലോക്ക്ഡൗണിന്റെ ആഘാതത്തില്‍ കൂപ്പുകുത്തിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്ന കനത്ത വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ളത്. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സമ്പദ് വ്യവസ്ഥ, 23.9 ശതമാനം ഇടിഞ്ഞിരുന്നു. തൊഴിലില്ലായ്മയും അതിരൂക്ഷം. പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും തൊഴില്‍ ലഭ്യത ഉയര്‍ത്തുകയും മാത്രമാണ് മാര്‍ഗം. ഇന്‍സെന്റീവ് പദ്ധതിയുടെ പ്രസക്തി അതിനാല്‍ വളരെയേറെയാണ്.

വെല്ലുവിളി ശക്തം

ചൈനയില്‍ നിന്ന് കുടിയിറങ്ങുന്ന കമ്പനികളെ ആകര്‍ഷിക്കാന്‍ വിയറ്റ്‌നാം, കംബോഡിയ, മ്യാന്‍മര്‍, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ശക്തമായി രംഗത്തുണ്ട്. ഈ രാജ്യങ്ങള്‍ക്ക് കമ്പനികളുടെ മുന്‍ഗണന ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കോര്‍പ്പറേറ്റ് നികുതിനിരക്ക് താഴ്ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, കാര്യമായ ചലനങ്ങള്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പാപ്പരത്ത നിയമത്തില്‍ ഇളവുകള്‍ കൊണ്ടുവന്ന് ബിസിനസ് സൗഹൃദ സൂചികയില്‍ കൂടുതല്‍ മുന്നേറാനുള്ള ശ്രമങ്ങളും നടന്നു. വലിയ പരിവര്‍ത്തനം സാധ്യമാവണമെങ്കില്‍ വമ്പന്‍ ഇന്‍സെന്റീവ് പരിപാടി വേണ്ടിവരുമെന്ന ബോധ്യത്തിലേക്ക് നിതി ആയോഗും കേന്ദ്രവും എത്തിയത് ഈ സാഹചര്യത്തിലാണ്.

Spread the love
Previous മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി
Next ശ്രവണസുന്ദരം, സരളഗ്രാഹ്യം ഈ ഭഗവദ്ഗീത

You might also like

Entrepreneurship

ഡിജിറ്റല്‍ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തി ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്

കസ്റ്റമേഴ്സിനൊപ്പം അവരുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിച്ച് ഇതിലൂടെ വന്‍ സ്വീകാര്യത ലഭിച്ച ഒരു സംരംഭം. ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്നേറെ പ്രശ്തമാകുന്നത് കസ്റ്റമേഴ്സിനെ സംതൃപ്തിപ്പെടുത്തുന്ന സംരംഭം എന്ന നിലയിലാണ്. സുഹൃത്തുക്കളായ പ്രശോഭും ഇവാന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ഹെമിറ്റോ ഡിജിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്

Spread the love
Business News

ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കാം;  പ്രാദേശിക ബ്രാന്റുകള്‍ക്കായി വീണ്ടും സോപ്പ് വിപണി ഒരുങ്ങി

മാറ്റം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. വിപണിയിലും അതിന്റെ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ട്. മുന്‍പ് സോപ്പ് വിപണി എന്നു പറയുന്നത് രാധാസ് അടക്കമുള്ള പ്രാദേശിക ബ്രാന്റുകളുടെയായിരുന്നു. പിന്നീടത് ലൈഫ് ബോയ് അടക്കമുള്ള വിദേശ ബ്രാന്റുകളുടെ ആധിപത്യത്തിന് കീഴിലായി. എന്നാല്‍ വീണ്ടുമിതാ പ്രാദേശിക ബ്രാന്റുകളുടെ റീലോഞ്ചുകള്‍ വന്‍തോതില്‍

Spread the love
Business News

അതിസുരക്ഷ രജിസ്‌ട്രേഷന്‍ പ്ലേറ്റ് ജനുവരി മുതല്‍ നിര്‍ബന്ധം

2019 ജനുവരി മുതല്‍ വിവിധ സുരക്ഷ സംവിധാനങ്ങളോടെയുള്ള അതിസുരക്ഷ രജിസ്‌ട്രേഷന്‍ പ്ലേറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആവശ്യമെങ്കില്‍ തേര്‍ഡ് രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഉള്‍പ്പെടുത്തിയാകും പുതിയ നമ്പര്‍ പ്ലേറ്റ് ഇറക്കുക.   ഇത്തരം പ്ലേറ്റുകളില്‍ ഡീലര്‍മാര്‍ രജിസ്‌ട്രേഷന്‍ മാര്‍ക്ക് ഘടിപ്പിക്കണമെന്ന് കരട് നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply