വംശീയതക്കെതിരെ 12 വയസുകാരി; നേടിയത് 1 കോടിയിലധികം വരുമാനം

വംശീയതക്കെതിരെ 12 വയസുകാരി; നേടിയത് 1 കോടിയിലധികം വരുമാനം

ഖെറിസ് റോഗേര്‍സ് എന്ന പെണ്‍കുട്ടി പന്ത്രണ്ടാം വയസില്‍ സംരംഭക രംഗത്ത് തന്റെ  കഴിവ് തെളിയിച്ചിരിക്കുകയാണ്. കറുത്ത നിറത്തെ ചൊല്ലി നേരിട്ട വംശീയാധിക്ഷേപമാണ് ഖെറിസിന്റെ സംരംഭത്തിന്റെ തുടക്കം. പത്താംവയസിലാണ് ഖെറിസ് ബിസിനസ് ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ ഈ ലോസ് ആഞ്ചല്‍സ് സ്വദേശിനിയുടെ വരുമാനം ഒരു കോടി നാല്‍പത് ലക്ഷം രൂപയാണ്. വലിയൊരു ടീഷര്‍ട്ട് കമ്പനിയുടെ ഉടമയാണ് ഖെറിസ്.

‘ഫ്ളക്സിന്‍ ഇന്‍ മൈ കംപ്ലക്ഷന്‍’ എന്നാണ് ടീഷര്‍ട്ട് ബ്രാന്റിന്റെ നാമം.  കറുത്ത നിറത്തെ ചൊല്ലി പലരും അധിക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തപ്പോള്‍ സഹോദരി ഖൊറിസിനെ സമാധാനിപ്പിക്കുകയും ഖൊറിസിന്റെ ഫോട്ടോ എടുത്ത് ‘ഫെള്ക്സിന്‍ ഇന്‍ ഹെര്‍ കോംപ്ലാക്ഷന്‍’ എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സ്വന്തം നിറമേതായാലും അതില്‍ കംഫര്‍ട്ടബിള്‍ ആയിരിക്കുക എന്നതായിരുന്നു ഇവര്‍ പങ്കുവെച്ച സന്ദേശം. ഈ ചിത്രം വൈറലായി. തുടര്‍ന്ന് ഈ ഹാഷ്ടാഗ് ലോകമെമ്പാടും പ്രചരിപ്പിക്കാനും അതിനായി ടീഷര്‍ട്ട് കച്ചവടം ആരംഭിക്കാനും ഇരുവരും തീരുമാനിച്ചു. ഫാഷന്‍ ഡിസൈനറായി അറിയപ്പെടാന്‍ താല്‍പ്പര്യപ്പെട്ട ഖൊറിസിനെയും സഹോദരിയെയും മുത്തശ്ശിയും അമ്മയും പിന്തുണച്ചു. അമ്മ നല്‍കിയ പതിനായിരം രൂപ നിക്ഷേപത്തില്‍ നിന്ന് ഇരുവരും  ഹാഷ്ടാഗ് ഉള്ള ടീഷര്‍ട്ട് കച്ചവടം ആരംഭിച്ചു. ഖൊറിസ് ആയിരുന്നു ടീഷര്‍ട്ടിന്റെ മോഡല്‍ .

ഖെറിസിന്റെ ടീഷര്‍ട്ട് കമ്പനി ഇരുപതിനായിരം ടീഷര്‍ട്ടുകളാണ് ഇതുവരെ വിറ്റഴിച്ചത്. മോഡലിങ് രംഗത്തെ പ്രാഗല്‍ഭ്യം കണക്കിലെടുത്ത് നൈക്കിയുടെ ബ്രാന്റ് അംബാസിഡര്‍ പദവി സ്വന്തമാക്കാന്‍ ഖൊറിസിന് കഴിഞ്ഞു. ‘പ്രായം ഒന്നിനും തടസ്സമല്ല, ഏത് പ്രായത്തിലും നമുക്കിഷ്ടമുള്ളത് ചെയ്യാമെന്ന്’ ഖൊറിസ് തന്റെ ജീവിതത്തിലൂടെ പറയുകയും പ്രവര്‍ത്തിച്ചുകാണിക്കുകയുമാണ് ചെയ്യുന്നത്.

Previous സംഭവമാണ് കേരള പൊലീസിന്റെ  ഫേസ് ബുക്ക് പേജ്; പഠിക്കാന്‍ മൈക്രോസോഫ്റ്റ്
Next വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്‍ട്ടിന്‍

You might also like

Success Story

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റ്

ഉപ്പിലിട്ട ഉല്‍പ്പന്നങ്ങള്‍ക്ക് കേരളത്തില്‍ നല്ല മാര്‍ക്കറ്റുണ്ട്. ചെത്തുമാങ്ങ, മാങ്ങ, നെല്ലിക്ക, ക്യാരറ്റ്, മുളക്, വെള്ളരിക്ക, ചാമ്പക്ക തുടങ്ങി നിരവധി ഉപ്പിലിട്ട വിഭവങ്ങള്‍ ഇന്ന് ലഭ്യമാണ്. ഒറ്റയ്‌ക്കോ സുഹൃത്തുക്കളുമായി സഹകരിച്ചോ സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ തുടങ്ങാവുന്നൊരു സംരംഭമാണ് ഉപ്പിലിട്ട ഉല്‍പ്പന്നങ്ങളുടെ വിപണി. വീട്ടില്‍ത്തന്നെ

SPECIAL STORY

കശുവണ്ടി പ്രോസസ് ചെയ്ത് വീട്ടിലിരുന്ന് കാശുണ്ടാക്കാം

കശുവണ്ടി പരിപ്പ് പ്രോസസ് ചെയ്ത് വ്യത്യസ്ത ഫ്‌ളേവറുകളില്‍ വറുത്ത് വില്‍ക്കുന്നത് ലളിതവും ലാഭകരവുമായ ഒരു സംരംഭമാണ്. നമ്മുടെ നാട്ടില്‍ കശുവണ്ടി പ്രോസസ് ചെയ്ത് പരിപ്പെടുത്ത് പായ്ക്ക് ചെയ്ത് സ്വദേശത്തും വിദേശത്തും വില്‍ക്കുന്ന ധാരാളം കമ്പനികളുണ്ട്. അവിടെ നിന്ന് കശുവണ്ടി പരിപ്പ് കുറഞ്ഞ

SPECIAL STORY

പ്രവര്‍ത്തനമികവ് കരുത്താക്കി ഏറാമല ബാങ്ക്

ഏതൊരു വിജയിച്ച സഹകരണ പ്രസ്ഥാനത്തിനും അതിന്റെ വിജയവഴികളില്‍ ഒരു പ്രതിസന്ധിഘട്ടം ഓര്‍ത്തിരിക്കാനുണ്ടാകും; എന്നാല്‍ അത്തരത്തിലുള്ള യാതൊരു പ്രതിസന്ധികളുടെ തിരമാലകളിലും പെടാതെ ഒരു സഹകരണ സ്ഥാപനം വിജയകരമായ 78 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുക അപൂര്‍വ സംഭവമായിരിക്കും. ഈ അപൂര്‍വതയ്ക്ക് ഉത്തമോദാഹരണമാണ് കോഴിക്കോട് വടകര

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply