ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സിന് മികച്ച നേട്ടം

കൊച്ചി: ബാങ്ക് ഓഫ് ബറോഡ, ആന്ധ്രാ ബാങ്ക്, ലീഗല്‍ ആന്‍ഡ ജനറല്‍ എന്നിവരുടെ സംയുക്ത സംരംഭമായ ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സ്35 കോടി രൂപ വാര്‍ഷിക ലാഭം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി ലാഭമാണ് ഇന്ത്യാഫസ്റ്റ് നേടിയിരിക്കുന്നത്. 2015-2016 സാമ്പത്തിക വര്‍ഷത്തിലെ 221 കോടി രൂപയെ അപേക്ഷിച്ച് 2016-2017 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ പുതിയ റീട്ടെയില്‍ പ്രീമിയം കളക്ഷന്‍ 403 കോടി രൂപയാണ്. വ്യക്തിഗത എ.പി.ഇ യില്‍ വര്‍ഷം തോറും 82 ശതമാനം വളര്‍ച്ചയും ഇന്ത്യാഫസ്റ്റ് രേഖപ്പെടുത്തി. വര്‍ഷം തോറും വ്യക്തിഗത എ.പി.ഇ യില്‍ 82 ശതമാനം വളര്‍ച്ച ലഭിച്ചുകൊണ്ടിരിക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ ലക്ഷ്യമിട്ടതു പോലെ തന്നെ കൈവരിച്ച ഈ വളര്‍ച്ചയ്ക്ക് കാരണംകുറഞ്ഞ പ്രവര്‍ത്തന ചിലവിലൂടെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍ സ്ട്രാറ്റെജിയാണ് എന്ന് ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ആര്‍ എം വിശാഖ പറഞ്ഞു. 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 23-ാം പ്രവേശകരായ ഇന്ത്യാഫസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സ് 2017 മാര്‍ച്ച് 31ലെ കണക്കനുസരിച്ചുള്ള 10858 കോടി രൂപയുടെ അസ്സറ്റ് അണ്ടര്‍ മാനേജ്‌മെന്റ് അടിസ്ഥാനത്തില്‍ 1671കോടി രൂപയുടെ ഗ്രോസ്സ് പ്രീമിയം കളക്ഷനിലൂടെ 9ാം സ്ഥാനത്താണ്.

SHARE