പുതിയ 500 രൂപ എത്തി

500 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. പുതിയ മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് നോട്ടുകളെന്നും, രണ്ട് നമ്പര്‍ പാനലുകളിലും ‘എ’ എന്ന ഇംഗ്ലീഷ് അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ തുടരുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഇതിനോട് സാമ്യമുള്ളതു തന്നെയാണ് പുതിയ നോട്ടുകള്‍. പണ രഹിത ഇടപാടുകളായിരിക്കും റിസര്‍വ് ബാങ്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകകയെന്നും പുതിയ മൂല്യത്തിലുള്ള നോട്ടുകള്‍ ഇറക്കാന്‍ തല്‍ക്കാലം പദ്ധതിയില്ലെന്നും മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ പറഞ്ഞിരുന്നു.

SHARE