ഫസല്‍ കേസില്‍ തുടരന്വേഷണമില്ല

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷമം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലെന്നും കോടതി അറിയിച്ചു. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭാഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സത്താര്‍ കോടതിയെ സമീപിച്ചത്.

SHARE