എന്തിനും ഏതിനും ജൊബോയ്

തിരക്കേറിയ നഗരങ്ങളില്‍ ഓഫീസ് ഇതര ജോലികള്‍ക്ക് ആളുകളെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. അത്യാവശ്യ സമയത്ത് ആളെ കിട്ടില്ല എന്നുമാത്രമല്ല, ഉയര്‍ന്ന കൂലിയും വാങ്ങും. ഇനി ജോലിചെയ്യാമെന്നേറ്റ് വരുന്നവരാകട്ടെ, ആ ജോലി കൃത്യതയോടെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കാനും പറ്റില്ല. ഇവിടെയാണ് ജൊബോയ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം നമുക്ക് പ്രയോജനപ്പോടുത്താനാവുന്നത്. ജീവന്‍ വര്‍ഗ്ഗീസ്, ജീസ് കാരിയില്‍ എന്നീ സഹോദരങ്ങളാണ് ജൊബോയ് യുടെ അണിയറക്കാര്‍.

എന്താണ് ജൊബോയ് 

ജീസ് കാരിയില്‍

കൃത്യമായി പറഞ്ഞാല്‍ അറുപതോളം സേവനങ്ങള്‍ അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ജൊബോയ് ചെയ്യുന്നത്. ഒരു വീടോ ഫ്‌ളാറ്റോ എന്തുമാകട്ടെ, അതുമായി ബന്ധപ്പെട്ട എല്ലാ ജോലികള്‍ക്കുമുള്ള ജോലിക്കാരെ ജൊബോയ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. പ്ലംപര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി ബാര്‍ബറുടെ സേവനങ്ങള്‍ വരെ ജൊബോയ് ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്ത് ഉപയോഗപ്പെടുത്താം. ഓരോ ജോലിക്കാരുടേയും പൂര്‍ണ വിവരങ്ങളും യോഗ്യതയുമടക്കമുള്ള കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെ അറിയാന്‍ സാധിക്കും. മാര്‍ക്കറ്റ് നിരക്കിലുള്ള തുകമാത്രം പണിക്കൂലിയായി നല്‍കിയാല്‍ മതിയെന്നതും പ്രത്യേകതയാണ്.

 

 

ജൊബോയ് എങ്ങനെ ഉപയോഗിക്കാം

ജീവന്‍ വര്‍ഗ്ഗീസ്

ആന്‍ഡ്രോയിഡ്/ ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളിലെല്ലാം വര്‍ക്ക് ചെയ്യുന്ന തരത്തിലാണ് ജൊബോയ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആപ്പ് പ്ലേസ്റ്റോറില്‍/ആപ്പ് സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറുമാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുവാനാവശ്യം. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഏതു സമയത്തേക്കും ജോലിക്കാരെ ബുക്ക് ചെയ്യാം. ഏതു സമയത്തേക്കാണോ ബുക്ക് ചെയ്യുന്നത്, ആ സമയത്തുതന്നെ ജോലിക്കാരെത്തി പ്രശ്‌നം പരിഹരിച്ചുതരും. സേവനം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉപഭോക്താവിന് സേവന ദാതാക്കളുമായി പങ്കുവയ്ക്കുവാനുള്ള സൗകര്യവും ആപ്പിലുണ്ട്.

സവിശേഷതകള്‍

– 24/7 കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍
– മിതമായ നിരക്ക്
– പരിചയ സമ്പന്നരായ ജോലിക്കാര്‍
– ഓണ്‍ലൈന്‍ പോയ്‌മെന്റ് സൗകര്യം
-നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയ സേവനങ്ങള്‍ക്ക് വാറന്റി

SHARE