Archive

MOVIES

നമ്പി നാരായണനായി മാധവന്റെ മേക്കോവര്‍ : അമ്പരപ്പിച്ച് ഫസ്റ്റ് ലുക്ക്

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന റോക്കറ്റ്‌റി ദ നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിനു വേണ്ടി നടന്‍ മാധവന്റെ മേക്കോവര്‍ ശ്രദ്ധ നേടുന്നു. ഒറ്റനോട്ടത്തില്‍ നമ്പി നാരായണന്‍ തന്നെയാണെന്നു തോന്നുന്ന വിധത്തിലാണു മാധവന്റെ മേക്കോവര്‍. ചിത്രം വൈറലായിക്കഴിഞ്ഞു.   ആദ്യം ആനന്ദ്

MOVIES

സണ്ണി ലിയോണ്‍ മലയാളത്തില്‍ : ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന രംഗീല എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ സണ്ണി ലിയോണ്‍ തന്നെയാണു പോസ്റ്റര്‍ പുറത്തുവിട്ടത്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. സന്തോഷ് നായരാണു ചിത്രത്തിന്റെ സംവിധാനം.

Movie News

ആക്ഷനും കോമഡിയും : കോടതി സമക്ഷം ബാലന്‍ വക്കീല്‍ ട്രെയിലര്‍ എത്തി

ആക്ഷനും കോമഡിയും കോര്‍ത്തിണക്കി കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കുള്ള അഭിഭാഷക കഥാപാത്രത്തെയാണ് ദീലീപ് അവതരിപ്പിക്കുന്നത്. കമ്മാരസംഭവത്തിനു ശേഷം ദീലീപ് നായകനാകുന്ന ചിത്രമാണിത്.   വയക്കോം മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന

Business News

വളര്‍ത്തുമൃഗങ്ങളെ ചെരുപ്പാക്കി മാറ്റാം : വ്യത്യസ്തം ഈ സംരംഭം

സ്വന്തം വളര്‍ത്തുമൃഗങ്ങളുടെ അതേ രൂപത്തിലുള്ള ചെരുപ്പുകള്‍. കാലില്‍ അണിഞ്ഞാല്‍ ഒറ്റനോട്ടത്തില്‍, കാലച്ചുവട്ടില്‍ ഓമനമൃഗങ്ങള്‍ കിടക്കുകയാണന്നേ തോന്നൂ. ഓമനമൃഗങ്ങളുടെ അതേ ഛായയോടെ ചെരുപ്പുകള്‍ നിര്‍മിച്ചൊരു വ്യത്യസ്ത സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കെന്റുക്കി ആസ്ഥാനമായുള്ള കഡില്‍ ക്ലോണ്‍സ് എന്ന കമ്പനി. 2010ല്‍ ആരംഭിച്ച കമ്പനി

Entrepreneurship

സംരംഭകര്‍ക്ക് തണലും കരുത്തുമേകി കെസിഎഫ് – വിജയീഭവ

ഒരു നാണയത്തിന്റെ ഇരുപുറമെന്ന പോലെയാണ് ഏതൊരു ബിസിനസിലും വിജയത്തിന്റെയും പരാജയത്തിന്റെയും സ്ഥാനം. കൃത്യമായ ലക്ഷ്യബോധമോ വീക്ഷണങ്ങളോ മികച്ച നേതൃപാഠവമോ ഇല്ലെങ്കില്‍ തോല്‍വിയുടെ വശത്തേക്കായിരിക്കും നിങ്ങളുടെ നാണയമാകുന്ന ബിസിനസ് മറിഞ്ഞുവീഴുക. എന്നാല്‍ വിജയം മാത്രം ലക്ഷ്യമിട്ട് തികഞ്ഞ പദ്ധതികളോടെയാണ് നിങ്ങള്‍ ബിസിനസിലേക്ക് ഇറങ്ങിപുറപ്പെടുന്നതെങ്കില്‍

NEWS

പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് തിരിച്ചടി; അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. പെട്രോള്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗ്രീന്‍ സെസ് എന്ന പേരില്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരുത്താനാണ് പദ്ധതി. ഇലക്ട്രിക് ഇരുചക്ര

Business News

594 രൂപക്ക് 6 മാസത്തോളം വാലിഡിറ്റിയുമായി ജിയോയുടെ പുതിയ പ്ലാന്‍

594 രൂപക്ക് 6 മാസത്തോളം വാലിഡിറ്റിയുള്ള പുതിയ പ്ലാനുകളുമായി റിലയന്‍സ് ജിയോ. 594 രൂപയുടെയും 297 രൂപയുടെയും പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ പുതിയ പ്ലാനുകള്‍ ലഭിച്ചുതുടങ്ങുമെന്ന് കമ്പനി കേന്ദ്രങ്ങള്‍ അറിയിച്ചു. എന്നാല്‍ ജിയോ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ

Business News

ഒസാക്ക ഗ്രൂപ്പിന്റെ ഓഫിസ് സമുച്ചയം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരുപത്തഞ്ചു വര്‍ഷമായി അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒസാക്ക ഗ്രൂപ്പിന്റെ പുതിയ ഹെഡ് ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ട്രാവല്‍ – ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. ഗ്രൂപ്പിന്റെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. പി. ബി. ബോസ് അധ്യക്ഷത വഹിച്ചു. മുന്‍

Business News

കേരളതീരത്ത് കടല്‍ മത്സ്യങ്ങള്‍ കുറയുന്നതായി പഠനം

കേരളതീരത്ത് കടല്‍ മത്സ്യങ്ങളുടെ തൂക്കം ഗണ്യമായി കുറയുന്നതായി പഠനം. പത്തു വര്‍ഷത്തിനിടെ മീനിന്റെ തൂക്കത്തില്‍ 75,000 ടണ്ണിന്റെ കുറവാണ് കണ്ടെത്തിയത്. മത്സ്യബന്ധന വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. എല്ലാ മത്സ്യ ഇനങ്ങളിലും ഈ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റുമാണ്

NEWS

സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം

സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപത്തു വച്ചാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് പ്രിയനന്ദന്‍ ആരോപിച്ചു. വീടിനു മുന്നില്‍ ചാണകവെള്ളം തളിക്കുകയും, അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയുമായിരുന്നെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്