25-ാം വാര്‍ഷികത്തില്‍ വമ്പന്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ്

25-ാം വാര്‍ഷികത്തില്‍ വമ്പന്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ്

മുംബൈ: 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വന്‍വികസന പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. അഞ്ചു വര്‍ഷത്തിനകം ഷോറൂമുകളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ധിപ്പിച്ച് 750 ആയി ഉയര്‍ത്താനാണ് പദ്ധതി. കൂടാതെ 2023ല്‍ വാര്‍ഷിക വിറ്റുവരവ് 50,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് അറിയിച്ചു. ഇപ്പോള്‍ 11 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് പഞ്ചാബ്, ഹരിയാന, ഗോവ, രാജസ്ഥാന്‍, ബിഹാര്‍ ഉള്‍പെടെ 10 സംസ്ഥാനങ്ങളില്‍ കൂടിയും ബംഗ്ലദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളിലും ഷോറൂം ആരംഭിക്കാനും തീരുമാനമുണ്ടെന്ന് എക്‌സിക്യുട്ടിവ് ഡയറക്ടര്‍മാരായ കെ.പി. അബ്ദുല്‍ സലാം, അബ്ദുല്‍ മജീദ്, ഇന്ത്യന്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് തുടങ്ങിയവര്‍ അറിയിച്ചു.

പുതിയ നിക്ഷേപകരുടെ പിന്തുണയോടെ നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങള്‍ക്കായി എംജിഡി ലൈഫ് സ്‌റ്റൈല്‍ എന്ന പേരില്‍ ചെറുകിട സ്റ്റോറുകള്‍ക്കും തുടക്കമിടുന്നുണ്ട്. 10 രാജ്യങ്ങളിലായി 22 തരം ബിസിനസുകള്‍ ഉള്ള ഗ്രൂപ്പ് വികസന പദ്ധതികള്‍ക്കായി 7000 കോടി രൂപയാണ് മുടക്കുന്നത്. നിലവില്‍ 2752 നിക്ഷേപകരാണുള്ളത്. ജീവനക്കാരുടെ എണ്ണം 13,000ല്‍ നിന്ന് 25,000 ആക്കും. കേരളത്തിനു പുറത്തും റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമാകാനും പരിപാടിയുണ്ട്.

Spread the love
Previous 76ന്റെ നിറവില്‍ ബോളിവുഡിന്റെ കാരണവര്‍
Next ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സെയില്‍; വില്‍പന പൊടിപൊടിക്കുന്നു

You might also like

Business News

ഫസല്‍ കേസില്‍ തുടരന്വേഷണമില്ല

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷമം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുള്‍ സത്താര്‍ നല്‍കിയ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താനാവില്ലെന്നും കോടതി അറിയിച്ചു. ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെട്ട സംഘമാണെന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭാഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ്

Spread the love
NEWS

ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്താല്‍ യാത്രക്കാരന് 20,000 രൂപ

വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയൊ ചെയ്താല്‍ 20000 രൂപ വരെ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രലയം പുറത്തു വിട്ട കരട് പാസഞ്ചര്‍ ചാര്‍ട്ടറിലാണ് ഈ

Spread the love
NEWS

ഡ്യൂപ്പില്‍ പകച്ച് ഡ്യൂക്ക്

വ്യാജന്മാരാല്‍ നിറഞ്ഞുതുളുമ്പുന്ന വിപണിയില്‍ വാഹനത്തിനും ഡിറ്റോ. പ്രമുഖ നിര്‍മ്മാതാക്കളുടെ മോഡലുകളെ അതേപടി പകര്‍ത്തി ചൈനീസ് വിപണിയില്‍ ഇറക്കുന്ന ശൈലി തുടങ്ങിയിട്ട് കുറച്ചേറെ നാളായി.   എന്നാല്‍ അമേരിക്കന്‍ കമ്പനിയും കോപ്പിയടിക്കാന്‍ പിന്നിലല്ലെന്നു തെളിയിച്ചിരിക്കുന്നു. പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ യുഎം കെടിഎം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply