മാജിക് നമ്പറുകളുമായി പെണ്‍കുഞ്ഞിന്റെ ജനനം

മാജിക് നമ്പറുകളുമായി പെണ്‍കുഞ്ഞിന്റെ ജനനം

വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറ്റി ഭീകരര്‍ ആക്രമണം നടത്തിയിട്ട് 18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അമേരിക്കയ്ക്ക് എന്നും നടുക്കുന്നൊരോര്‍മ്മയാണ് 09/11 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഭീകരാക്രമണം. ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ക്രൂരകൃത്യത്തിന്റെ ഓര്‍മ്മദിനം കൂടിയാണത്. ഇന്ന് ആ ഭീകരദിനത്തിന് മുകളില്‍ നിഷ്‌കളങ്കമായ പുഞ്ചിരിതൂകി ഒരു കുഞ്ഞ് ജനിച്ചു വീണിരിക്കുന്നു.

ക്രിസ്റ്റീന ബ്രൗണ്‍ എന്ന കുഞ്ഞിനും 09/11 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഭീകരാക്രമണത്തിനും ഒരേ ഒരു സമാനതയേയുള്ളു. ക്രിസ്റ്റീന ബ്രൗണിന്റെ ജനനത്തെ വിശേഷപ്പെട്ടതാക്കുന്നത് സംഖ്യകളുടെ അത്യപൂര്‍വ്വമായ സാമ്യതയാണ്‌. ഇക്കഴിഞ്ഞ സെപ്തംബര്‍ 11 ബുധനാഴ്ചയാണ് (9/11) ക്രിസ്റ്റീന ജനിച്ചത്. ശസ്ത്രക്രിയയിലൂടെ രാത്രി 9.11 നായിരുന്നു ക്രിസ്റ്റീന ഭൂമിയിലെത്തിയത്. ജനിച്ച ശേഷം കുഞ്ഞിന്റെ തൂക്കം നോക്കിയ ആശുപത്രി ജീവനക്കാര്‍ ആശ്ചര്യത്തോടെ അലറിവിളിച്ചു. കുഞ്ഞിന് 9 പൗണ്ടും 11 ഔണ്‍സുമായിരുന്നു ഭാരം.

അമേരിക്കയിലെ ലെ ബോണ്‍ഹോര്‍ ജെര്‍മന്‍ടൗണ്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ‘ക്രൂരവും വേദനിപ്പിക്കുന്നതുമായ ഒരു ദിനമാണ് തങ്ങള്‍ക്ക് എന്നും 9/11. പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഓര്‍മ്മയ്ക്ക് മുകളില്‍ ഒരല്‍പ്പം സന്തോഷം കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുന്നു.’ എന്നാണ് ക്രിസ്റ്റീനയുടെ അമ്മ കമെത്രിയോണ്‍ മലോണ്‍ ബ്രൗണ്‍ പറഞ്ഞത്. ക്രിസ്റ്റീനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അമ്മയോടൊപ്പം അവള്‍ വീട്ടിലേക്ക് പോകുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Spread the love
Previous ആഡംബര വാഹനം സ്വന്തമാക്കി സൗബിന്‍ ഷാഹിര്‍
Next ഫെഡറല്‍ ബാങ്ക് കൊച്ചിയില്‍ വെല്‍ത്ത് മാനേജ്മെന്‍റ് സെന്‍റര്‍ തുറന്നു

You might also like

TECH

ഈ വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ക്ക് അപ്രത്യക്ഷരാകാം ?!

മനുഷ്യനെ അപ്രത്യക്ഷനാക്കാന്‍ കഴിയുന്ന വസ്ത്രത്തെ സിനിമകളിലൊക്കെയാണ് നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭച്ചിരിക്കുകയാണിപ്പോള്‍.. മനുഷ്യനെ ഉള്‍പ്പെടെ അപ്രത്യക്ഷമാക്കാന്‍ കഴിയുള്ള വസ്ത്രം തയ്യാറാക്കിയെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരാള്‍. മേശ വിരിക്ക് സമാനമായ വെളുത്ത നിറമുള്ള ഈ തുണികൊണ്ട് ശരീരം

Spread the love
LIFE STYLE

ആദിവാസി കുടികളിലെ പരമ്പരാഗത കൃഷികള്‍ പ്രോത്സാഹിപ്പിക്കാന്‍ ‘കാവല്‍മാടം’ പദ്ധതി

ജില്ലയിലെ ആദിവാസി കുടികളെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പരമ്പരാഗത കൃഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എക്‌സൈസ് വകുപ്പിലെ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തില്‍ കാവല്‍മാടം പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്ത്, കൃഷി, പട്ടികവര്‍ഗം, വനം, ജലസേചനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് അടിമാലി പഞ്ചായത്തിലെ ചിന്നപ്പാറ, കൊരങ്ങാട്ടി

Spread the love
LIFE STYLE

ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ ഫെബ്രുവരി 7,8,9 തിയതികളില്‍ കൊച്ചിയില്‍

ഒരു വ്യാഴവട്ടത്തെ ഇടവേളയ്ക്കു ശേഷം ഏഷ്യയിലെ ഏറ്റവും വലിയ സമുദ്രോത്പന്ന പ്രദര്‍ശനങ്ങളിലൊന്നായ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീഫുഡ് ഷോ കൊച്ചിയില്‍ നടക്കും. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയും(എം.പി.ഇ.ഡി.എ) സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ സീ ഫുഡ് ഷോയുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply