സിബില്‍ സ്‌കോര്‍ അറിയേണ്ടതെല്ലാം എ വണ്‍ സ്‌കോറിലൂടെ

സിബില്‍ സ്‌കോര്‍ അറിയേണ്ടതെല്ലാം എ വണ്‍ സ്‌കോറിലൂടെ

കുറച്ചുകാലം മുമ്പായിരുന്നെങ്കില്‍ സിബില്‍ സ്‌കോര്‍ എന്നു പലരും കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാലത്തു ലോണിനായി ബാങ്കിനെ സമീപിച്ചവരെല്ലാം സിബില്‍ സ്‌കോറിനെക്കുറിച്ചറിഞ്ഞിട്ടുണ്ടാകും. ചിലരെങ്കിലും സിബില്‍ സ്‌കോര്‍ കുറഞ്ഞു പോയതില്‍ നിരാശപ്പെട്ടിട്ടുമുണ്ടാകും. തിരിച്ചടവുകള്‍ വൈകുമ്പോഴും കൃത്യത കൈവരിക്കാന്‍ കഴിയാതെ വരുമ്പോഴുമാണു പലരുടേയും സിബില്‍ സ്‌കോര്‍ വളരെ താഴ്ന്നു പോകുന്നത്. എന്നാല്‍ ഇതൊന്നുംകൂടാതെ ബാങ്കിന്റെ പിടിപ്പുകേടു കൊണ്ടും മറ്റും സിബില്‍ സ്‌കോര്‍ താഴുന്ന അവസ്ഥയുണ്ട്. ഈ സിബില്‍ സ്‌കോര്‍ എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാം, എങ്ങനെ ഉയര്‍ന്ന നിലയില്‍ എത്താം, സ്‌കോര്‍ മെച്ചപ്പെടുത്തി ലോണ്‍ നേടുന്നതെങ്ങനെ…ഈ സംശയങ്ങള്‍ക്കെല്ലാം മറുപടിയായും സഹായിയായും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എ വണ്‍ സ്‌കോര്‍. ലളിതമായി പറഞ്ഞാല്‍ എങ്ങനെ സ്‌കോര്‍ ഉയര്‍ത്താം എന്നുള്ള സേവനമാണു എ വണ്‍ സ്‌കോര്‍ ചെയ്തു കൊടുക്കുന്നത്. മുപ്പതു ദിവസം മുതല്‍ നൂറ്റിയിരുപതു ദിവസം വരെയുള്ള സമയം കൊണ്ടാണു സ്‌കോര്‍ ഉയര്‍ത്തി നല്‍കുന്നത്. കൊച്ചിയും ബാംഗ്ലൂരും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ വണ്‍ സ്‌കോറിന്റെ സേവനങ്ങളെക്കുറിച്ചും സിബില്‍ സ്‌കോറില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും എ വണ്‍ സ്‌കോര്‍ സാരഥി കെ. എച്ച്. എം ഹന്‍സു സംസാരിക്കുന്നു.

 

ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെ

കുറച്ചു സുഹൃത്തുക്കള്‍ക്കു സിബില്‍ സ്‌കോര്‍ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായപ്പോഴാണ് ഇത്തരമൊരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. അതിനെക്കുറിച്ചു വളരെ ആഴത്തില്‍ തന്നെ പഠിച്ചു. കേരളത്തില്‍ ഇത്തരമൊരു സേവനം മാത്രം നല്‍കുന്ന മറ്റൊരു സംരംഭമില്ല. ബജാജ്, എച്ച്എഫ്ബിസി തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു അദ്യം ജോലി. പിന്നീട് പല ബിസിനസിലും കൈവച്ചു. ഒടുവില്‍ സ്വന്തം സംരംഭം എന്ന നിലയില്‍ എ വണ്‍ സ്‌കോര്‍ ആരംഭിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പാണു സംരംഭത്തിനു തുടക്കം കുറിക്കുന്നത്. ബാംഗ്ലൂരിലാണ് ആസ്ഥാനം. എട്ടു മാസം മുമ്പു കൊച്ചിയിലും പ്രവര്‍ത്തനം ആരംഭിച്ചു.
ഒരു കസ്റ്റമറിന് അറിയാത്ത കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു എന്ന നിലയില്‍ സര്‍വീസ് സെക്ടറിലാണു കമ്പനിയുടെ പ്രവര്‍ത്തനം. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെ എല്ലാതലത്തിലുമുള്ള ആളുകള്‍ ഇന്ന് എ വണ്‍ സ്‌കോറിന്റെ ഉപഭോക്താക്കളാണ്. കൂടാതെ ലോണുകള്‍ ചെയ്തു കൊടുക്കുന്ന സേവനവും എ വണ്‍ സ്‌കോര്‍ നല്‍കുന്നു.

സിബിലിന്റെ തുടക്കം

രണ്ടായിരത്തിലാണ് സിബില്‍ ആരംഭിക്കുന്നത്. ഏതു ബാങ്കില്‍ നിന്നും എത്ര ലോണ്‍ വേണമെങ്കിലും എടുക്കാവുന്ന അവസ്ഥയായിരുന്നു. കാരണം സാമ്പത്തിക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണു സിബില്‍ വരുന്നത്. 2005ലാണ് മിനിസ്ട്രി ഓഫ് ഫിനാന്‍സ് ഇതു സംബന്ധിച്ചൊരു ആക്റ്റും റെഗുലേഷനും കൊണ്ടുവരുന്നത്. സിബിലിനെ പോലെ തന്നെ ആര്‍ബിഐയുടെ കീഴില്‍ നാലു ക്രെഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷനുകളാണുള്ളത്. ബാങ്കുകള്‍ കൂടുതല്‍ ആശ്രയിക്കുന്നതും സിബിലിനെയാണ്.

ബാങ്കിനും കസ്റ്റമറിനും ഇടയില്‍

ബാങ്കുകള്‍ കൊടുക്കുന്ന വിവരം അനുസരിച്ചാണ് സിബില്‍ അപ്‌ഡേറ്റ് ചെയപ്പെടുന്നത്. നല്‍കുന്നതു തെറ്റായ വിവരം ആയാല്‍ പോലും അതു സിബിലില്‍ ഉള്‍പ്പെടും. അതായതു ഒരു ബാങ്ക് വിചാരിച്ചാല്‍ കസ്റ്റമറിനെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കാം. കൃത്യമായി അടച്ചു പോകുന്ന ലോണ്‍ ആണെങ്കില്‍ക്കൂടി, ബാങ്ക് നല്‍കുന്ന വിവരം തെറ്റാണെങ്കില്‍ അത്തരത്തില്‍ സിബില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടും. ബാങ്കിന്റെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ സിബിലില്‍ മാറ്റം സംഭവിക്കുകയുള്ളൂ. അങ്ങനെ ബാങ്കിനും കസ്റ്റമറിനും ഇടയില്‍ നിന്നുകൊണ്ടാണു എവണ്‍ സ്‌കോര്‍ പ്രവര്‍ത്തിക്കുന്നത്. ലോണ്‍ സംബന്ധമായ കേസുകള്‍ മാത്രമാണു സിബിലില്‍ വരുന്നത്. ഗോള്‍ഡ് ലോണും സിബിലില്‍ വരും. സ്വര്‍ണ്ണപ്പണയം വച്ചിട്ടു പുതുക്കാന്‍ മറന്നു പോയാലും അതു സിബിലില്‍ ഉള്‍പ്പെടും.

 

നിയമമുണ്ട്, പക്ഷേ പാലിക്കപ്പെടുന്നില്ല.

പിതാവിന്റെയും മാതാവിന്റെയും സിബില്‍ സ്‌കോര്‍ കണക്കുക്കൂട്ടി വിദ്യാര്‍ത്ഥിക്കു വിദ്യാഭ്യാസ ലോണ്‍ കൊടുക്കാതിരിക്കരുതെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബെഞ്ചിന്റെ താക്കീതുണ്ട്. എന്നാല്‍ ഇത്തരം കോടതി നിരീക്ഷണങ്ങളെക്കുറിച്ചും ഉത്തരവുകളെക്കുറിച്ചും പലര്‍ക്കും അറിവില്ല. പിതാവിനു സാമ്പത്തികബാധ്യത ഉണ്ടെന്നു കരുതി വിദ്യാര്‍ത്ഥിക്കു പഠനത്തിനുള്ള ലോണ്‍ നിഷേധിക്കാന്‍ പാടില്ല. മുന്നൂറു തൊട്ട് തൊള്ളായിരം വരെയാണു സിബില്‍ സ്‌കോര്‍ വേണ്ടത്. ഒരു ലോണും എടുക്കാത്ത ആളുകള്‍ക്ക് മൈനസ് വണ്‍ അല്ലെങ്കില്‍ സീറോ ആയിരിക്കും. സീറോ ഉള്ള ആളുകള്‍ക്കും ലോണ്‍ നിഷേധിക്കാന്‍ പാടില്ല. പക്ഷേ മിക്ക ബാങ്കുകളും ഇത്തരത്തിലുള്ളവര്‍ക്കു ലോണ്‍ നിഷേധിക്കുന്നുണ്ട് എന്നതാണു വസ്തുത.

ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി ആക്റ്റ് പ്രകാരം ഒരു ബാങ്കും ശരിയായിട്ടുള്ള വിവരങ്ങളല്ല നല്‍കുന്നത്. ഈ നിയമത്തില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാം. കസ്റ്റമര്‍ ചെയ്യാത്ത കാര്യം ബാങ്ക് അപ്‌ഡേറ്റ് ചെയ്താല്‍ അയ്യായിരം തൊട്ടു പതിനായിരം രൂപ വരെ കസ്റ്റമറിനു നഷ്ടപരിഹാരം നല്‍കണം എന്നൊരു നിയമമുണ്ട്. കേരളത്തിലെ അഭിഭാഷകരൊന്നും ഈ കേസ് എടുക്കുന്നില്ല. കാരണം ഈ ആക്റ്റിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല. നിയമം എന്താണോ അതു പാലിക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുകയാണ് എ വണ്‍ സ്‌കോര്‍ ചെയ്യുന്നത്. മൂന്നു അഭിഭാഷകരുള്‍പ്പെടെ പതിനാലോളം ജീവനക്കാരാണ് എ വണ്‍ സ്‌കോര്‍ എന്ന സംരംഭത്തിലുള്ളത്.

 

എ വണ്‍ സ്‌കോര്‍ ടോള്‍ ഫ്രീ നമ്പര്‍ 6235 500500 care@aonescore.com

Spread the love
Previous റേസ് ട്യൂഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിയുമായി ടിവിഎസിന്റെ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്ക്
Next പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം : അവസാനതീയതി ജൂണ്‍ 25

You might also like

Business News

രാജീവ് സബര്‍വാള്‍; ടാറ്റ ക്യാപിറ്റലിന്റെ അടുത്ത എംഡി ആന്‍ഡ് സിഇഒ 

ടാറ്റ ക്യാപിറ്റലിന്റെ അടുത്ത മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായി രാജീവ് സബര്‍വാളിനെ നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. 2018 ജനുവരിയിലായിരിക്കും സബര്‍വാള്‍ ടാറ്റ ക്യാപിറ്റിലില്‍ ജോലിയില്‍ പ്രവേശിക്കുക. പിന്നീട് ഏപ്രിലോടെ കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ചുമതലയേല്‍ക്കും. നിലവില്‍ പ്രവീണ്‍

Spread the love
NEWS

യാത്രകളിൽ ശരാശരി 63.4 ശതമാനത്തിന്റെ കുറവുണ്ടായെന്ന് ഗൂഗിൾ

കോവിഡിനെത്തുടർന്ന് രാജ്യത്ത് ജനങ്ങളുടെ യാത്രകളിൽ ശരാശരി 63.4 ശതമാനത്തിന്റെ കുറവുണ്ടായെന്ന് വ്യക്തമാക്കി ഗൂഗിൾ മൊബിലിറ്റി റിപ്പോർട്ട്. ലോക‍്ഡൗൺ മൂലം വീടുകളും, അപാർട്ട്മെന്റുകളും മറ്റുമുള്ള റസിഡൻഷ്യൽ പ്രദേശങ്ങളിൽ 22 ശതമാനത്തിന്റെ സഞ്ചാര വർധനയാണുണ്ടായത്. വിവിധ സർക്കാരുകൾക്ക് ജനങ്ങൾ വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ തോത്

Spread the love
NEWS

ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് കേരളത്തിന്‌

കേന്ദ്ര ഇലക്‌ട്രോണിക്‌സ്-ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യാ പുരസ്‌കാരം കേരളത്തിന്. സമഗ്രമായ വെബ്, മൊബൈൽ അധിഷ്ഠിത സേവനങ്ങൾ സുഗമമായി ജനങ്ങൾക്ക് നൽകുന്നത് പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ വിഭാഗത്തിനുള്ള പുരസ്‌കാരം കേരളത്തിന് ലഭിച്ചത്. സംസ്ഥാന സർക്കാർ പോർട്ടലുകളുടെ മികവും താഴേത്തലം വരെയുള്ള

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply