പ്രകൃതിയോടിണങ്ങി, സംരംഭകരോടടുത്ത്  എ ടു ഇസഡിന്റെ കോട്ടണ്‍ ക്യാരി ബാഗുകള്‍

പ്രകൃതിയോടിണങ്ങി, സംരംഭകരോടടുത്ത് എ ടു ഇസഡിന്റെ കോട്ടണ്‍ ക്യാരി ബാഗുകള്‍

ഇനിയും പ്രകൃതിയോടിണങ്ങുന്ന ജീവിതരീതികള്‍ അവലംബിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ മാനവരാശി ഏറ്റുവാങ്ങുന്ന കാലത്തിലൂടെയാണു കടന്നുപോകുന്നത്. മനുഷ്യജീവിതം എളുപ്പമാക്കുന്ന പലതും പ്രകൃതിക്കു ദോഷകരമാണ്. അത്തരത്തിലൊന്നാണു പ്ലാസ്റ്റിക് ക്യാരിബാഗുകള്‍. കാലങ്ങളോളം അഴുകാതെ ശേഷിക്കുന്നവയാണെങ്കിലും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇനിയും ജനങ്ങള്‍ പിന്തിരിഞ്ഞിട്ടില്ല. ഇതിനൊരു പ്രധാന കാരണം പകരം വയ്ക്കാന്‍ മറ്റൊരു ഉല്‍പ്പന്നം ലഭിക്കുന്നില്ല എന്നതുതന്നെയാണ്. ഈയൊരു സാഹചര്യത്തിലേക്കാണ് കോട്ടണ്‍ ക്യാരി ബാഗുകളുമായി എ ടു ഇസഡ് പാക്കേജിങ്‌സ് ( A to Z Packagings) എത്തിയിരിക്കുന്നത്. പതിനഞ്ചു വര്‍ഷമായി പാക്കേജിങ് ഉല്‍പ്പാദനരംഗത്തുള്ള എ ടു ഇസഡ് പാക്കേജിങ്‌സ് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്കൊരു ബദല്‍മാര്‍ഗം എന്ന നിലയില്‍ കോട്ടണ്‍ ബാഗുകളെ വിപണിയില്‍ വിജയകരമായി എത്തിച്ചുകഴിഞ്ഞു. ആവശ്യമായ വലുപ്പത്തിലും ഡിസൈനിലും ലഭിക്കുമെന്നതു മാത്രമല്ല, വിവിധ സംരംഭങ്ങള്‍ക്കു സ്വന്തം സ്വന്തം ബ്രാന്‍ഡ് നെയിമും ലോഗോയും ഡിസൈനുമൊക്കെ ആലേഖനം ചെയ്ത കോട്ടണ്‍ ബാഗുകള്‍ നല്‍കുകയും ചെയ്യുന്നു. സുഹൃത്തുക്കളായ സി. കെ. അബ്ദുള്‍ റഷീദും കെ. എസ് സക്കറിയയും എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ ആരംഭിച്ച ഈ സംരംഭം ഇന്നു പ്രകൃതിയോടിണങ്ങുന്ന പുതിയ മാര്‍ഗം കൂടിയാണു തുറന്നു നല്‍കുന്നത്.

പാക്കേജിങ്ങില്‍ തുടക്കം, പ്രകൃതിയിലേക്കൊരു മടക്കം
പതിനഞ്ചു വര്‍ഷം മുമ്പായിരുന്നു എ ടു ഇസഡ് പാക്കേജിങ്‌സിനു ചേരാനെല്ലൂരില്‍ തുടക്കം കുറിക്കുന്നത്. വൈവിധ്യവും നിലവാരമുള്ളതുമായ പാക്കേജിങ് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലായിരുന്നു ആദ്യകാലത്തു ശ്രദ്ധിച്ചിരുന്നത്. ഇന്നപ്പോള്‍ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു എക്കോ ഫ്രണ്ട്‌ലി കോട്ടണ്‍ ക്യാരിബാഗുകള്‍ നിര്‍മിക്കുന്നതില്‍ എത്തിനില്‍ക്കുന്നു ആ മുന്നേറ്റം. പാക്കിങ്ങിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും എ ടു ഇസഡ് പാക്കേജിങ്‌സില്‍ നിന്നു ലഭ്യമാണ്. ലിക്വിഡ് ഫില്ലിങ് മെഷീന്‍, കണ്‍വേയര്‍ ഇന്‍ഡക്ഷന്‍ മെഷീന്‍, ഷ്രിങ്ക് ടണല്‍, ട്യൂബ് സീലര്‍, മാനുവല്‍ ഇന്‍ഡക്ഷന്‍, ഹോട്ട് എയര്‍ ഗണ്‍, ഹാന്‍ഡ് സീലര്‍ തുടങ്ങിയ പായ്ക്കിങ് മെഷീനറികളും ഇവിടെ നിന്നു ലഭ്യമാണ്.

ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം
പാക്കേജിങ് രംഗത്തെ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം തന്നെയാണ് എ ടു ഇസഡ് പാക്കേജിങ്‌സിനു വിപണിയില്‍ വിജയകരമായ യാത്രയ്ക്കു സഹായകമായത്. പാക്കേജിങ്ങിന്റെ സമസ്ത മേഖലകളേയും ഈ സംരംഭത്തിന്റെ ഉല്‍പ്പന്നങ്ങള്‍ സ്പര്‍ശിച്ചു കഴിഞ്ഞു. എ ടു ഇസഡ് പാക്കേജിങ്‌സ് അവതരിപ്പിച്ച ഗ്ലാസ് ബോട്ടിലുകള്‍, കോമ്പോസിറ്റ് പേപ്പര്‍ കണ്ടെയ്‌നേഴ്‌സ്, സ്റ്റാന്‍ഡ്പ്പ് പേപ്പര്‍ പൗച്ചസ് എന്നിവയ്ക്ക് ഇപ്പോള്‍ത്തന്നെ വിപണിയില്‍ വളരെയേറെ ഡിമാന്‍ഡുണ്ട്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ സുരക്ഷിതമായും കേടുകൂടാതെയും പായ്ക്ക് ചെയ്തു സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഗ്ലാസ് ബോട്ടിലുകള്‍, കോമ്പോസിറ്റ് പേപ്പര്‍ കണ്ടെയ്‌നേഴ്‌സ് എന്നിവയുടെ പ്രത്യേകത. ഇന്നത്തെ കാലത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞു സിപ്പ് ലോക്കിങ് സംവിധാനമുള്ള സ്റ്റാന്‍ഡപ്പ് പൗച്ചുകളും ഇവര്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഷ്രിങ്ക് ഫിലിമുകള്‍, അലുമിനിയം ജാറുകള്‍, ലിക്വിഡ് സോപ്പ് ഡിസ്‌പെന്‍സര്‍, ക്രീം പൗഡര്‍ ജാറുകള്‍, അലുമിനിയം ഫോയ്‌ലുകള്‍, EPE വാഡ്‌സ്, ഇന്‍ഡക്ഷന്‍ വാഡ്‌സ്, കൊളാപ്‌സബിള്‍ ട്യൂബ്‌സ്, പാക്കേജിങ് നെറ്റ്, പൗച്ചുകള്‍, ട്യൂബുകള്‍, ഹെയര്‍ ഓയില്‍ ഷാമ്പൂ ബോട്ടിലുകള്‍ തുടങ്ങിയവയാണ് എ ടു ഇസഡ് പാക്കേജിങ്ങിന്റെ മറ്റു പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍.

എന്തുകൊണ്ട് കോട്ടണ്‍ ക്യാരിബാഗുകള്‍
വിവിധ സംരംകങ്ങളുമായി മുന്നോട്ടു പോകുന്നവര്‍ക്ക് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടാകാം. എളുപ്പത്തിലും വില കുറവിലും ലഭിക്കുന്നതാണ് ഈ തോന്നലിനു പ്രധാന കാരണം. എന്നാല്‍ ഒരു സാമൂഹ്യജീവി എന്ന നിലയില്‍ ഇതു പ്രകൃതിയോട് ചെയ്യുന്ന ദോഷമാണെന്ന തിരിച്ചറിവുണ്ടാകണം. വരുംതലമുറയ്ക്കു വേണ്ടി പ്രകൃതിയെ ഹാനികരമല്ലാതെ കാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അവിടെയാണു എ ടു ഇസ്ഡ് പാക്കേജിങ് അവതരിപ്പിക്കുന്ന കോട്ടണ്‍ ക്യാരി ബാഗുകളുടെ പ്രസക്തിയേറുന്നത്. ഒരു സംരംഭകന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കോട്ടണ്‍ ക്യാരിബാഗുകള്‍ ഇവിടെ നിന്നു ലഭിക്കും. ഏതു ബിസിനസ് മേഖലയിലുള്ളവര്‍ക്കും കസ്റ്റമൈസ് ചെയ്ത ക്യാരിബാഗുകള്‍ എ ടു ഇസഡ് പാക്കേജിങ്ങില്‍ നിന്നു നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. സ്വന്തം സംരംഭത്തിന്റെ ബ്രാന്‍ഡ് നെയിമും ലോഗോയും ഡിസൈനുമൊക്കെ ഈ ബാഗുകളില്‍ പതിപ്പിക്കാം. ആവശ്യമുള്ള വലുപ്പവും ഡിസൈനും തെരഞ്ഞെടുക്കുകയുമാവാം. ഇപ്പോള്‍ത്തന്നെ നിരവധി ടെക്‌സ്‌റ്റൈല്‍, ഒപ്റ്റിക്കല്‍, ഗിഫ്റ്റ് ഷോപ്പ് സ്ഥാപനങ്ങള്‍ എ ടു ഇസഡിന്റെ കോട്ടണ്‍ ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നുണ്ട്. നൂറു ശതമാനം കോട്ടണ്‍ തുണിയാല്‍ നിര്‍മിക്കുന്ന ഈ ക്യാരിബാഗുകള്‍ മടക്കി സൂക്ഷിക്കാവുന്നതും വീണ്ടും വീണ്ടും ഉപയോഗിക്കാവുന്നതുമാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങള്‍ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു കഴിഞ്ഞു. വലിയ താമസമില്ലാതെ ഈയൊരു സാഹചര്യം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ടു തന്നെ പൂര്‍ണ്ണമായും പ്രകൃതിക്കിണങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയാല്‍ വിപണി പിടിച്ചെടുക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ത്തന്നെയാണ് എ ടു ഇസഡിന്റെ ജൈത്രയാത്ര തുടരുന്നത്.

 

മണ്ണിലലിയുന്ന പ്ലാസ്റ്റിക്
ക്യാരി ബാഗുകളുടെ ലോകത്തേക്ക് പുതിയൊരു ഉല്‍പ്പന്നം കൂടി പരിചയപ്പെടുത്തുകയാണ് എ ടു ഇസഡ് പാക്കേജിങ്‌സ്. ഇത്തവണയും പ്രകൃതിയോടിണങ്ങുന്നതാവണം എന്ന നയം മുറുകെ പിടിക്കുന്നുണ്ട്. മണ്ണില്‍ അലിഞ്ഞു ചേരുന്ന ബയോ ആന്‍ഡ് ഓക്‌സോ ഡീഗ്രേഡബിള്‍ ക്യാരി ബാഗുകളാണു പരിചയപ്പെടുത്താനൊരുങ്ങുന്നത്. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണു ഈ ക്യാരി ബാഗുകള്‍ അവതരിപ്പിക്കുന്നത്. ഇതിനായി നിരവധി രാജ്യങ്ങളില്‍ അബ്ദുള്‍ റഷീദും സക്കറിയയും യാത്ര നടത്തിയിരുന്നു. ചെലവു കുറച്ചും നിലവാരമുള്ളതുമായ ബാഗുകളുടെ നിര്‍മാണ സാങ്കേതിക വിദ്യ മനസിലാക്കാനായിരുന്നു ഈ യാത്ര. എന്തായാലും ഈ യാത്രയുടെ അന്വേഷണങ്ങളുടേയും ഫലമായ ബയോ ആന്‍ഡ് ഓക്‌സോ ഡീഗ്രേഡബിള്‍ ക്യാരി ബാഗുകള്‍ ഉടന്‍ തന്നെ വിപണിയിലെത്തും.

പാക്കേജിങ് മേഖലയിലെ സംരംഭകനാകണോ ?

പാക്കേജിങ് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനരംഗത്ത് ഇത്രയും കാലത്തെ അനുഭവപരിയമുണ്ട് അബ്ദുള്‍ റഷീദിനും സക്കറിയക്കും. ആ അറിവും പരിചയവും വരുംതലമുറയ്ക്കു കൂടി പകര്‍ന്നു നല്‍കണമെന്ന നിലപാടാണ് രണ്ടു പേരും കാത്തുസൂക്ഷിക്കുന്നത്. പുതിയ സംരംഭകര്‍ക്ക് പാക്കേജിങ്ങിന് ആവശ്യമായ ക്ലാസുകള്‍ എടുത്തു നല്‍കുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലും വിവിധ സംരംഭകര്‍ക്കായി ഇവര്‍ ക്ലാസുകള്‍ എടുത്തു നല്‍കുന്നുണ്ട്. പാക്കേജിങ്ങുമായി ബന്ധപ്പെട്ട് ഇരുപതോളം രാജ്യങ്ങളില്‍ സംഘടിപ്പിച്ച നിരവധി എക്‌സിബിഷനുകളിലും സെമിനാറുകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള സാഹചര്യം ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന അഭിപ്രായക്കാരാണ് അബ്ദുള്‍ റഷീദും മുഹമ്മദ് സക്കറിയയും. മറ്റുള്ളവര്‍ക്കു കൈത്താങ്ങായുള്ള വളര്‍ച്ചയാണ് ഏറ്റവും നല്ലതെന്ന നിലപാടിനെ മുറുകെ പിടിച്ചു കൊണ്ടായിരുന്നു ഇക്കാലമത്രയും എ ടു ഇസഡിന്റെ വളര്‍ച്ച. ഈ നയം പിന്തുടരുന്നതു കൊണ്ടു തന്നെയാണ് ഈ വളര്‍ച്ചയ്ക്ക് വിജയകരമായ തുടര്‍ച്ച സംഭവിക്കുന്നതും.

കൂടുതല്‍ വിവരങ്ങള്‍ www.atozpack. com
9388605719

Spread the love
Previous വരുന്നു വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ട്ഫോണ്‍
Next എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭാഗികമായി മുടങ്ങി

You might also like

NEWS

കനകാംബരം കൃഷിചെയ്തു നേടാം പ്രതിമാസം 50000

അലങ്കാരത്തിനും പൂജയ്ക്കും ഉപയോഗിക്കുന്ന ഒരു പൂവാണ് കനകാംബരം. കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യപ്പെടാത്ത ഒരു പൂ കൂടിയാണിത്. മുല്ല പോലെത്തന്നെ ആവശ്യവും മൂല്യവും അഴകും ഒത്തിണങ്ങുന്നതാണ് പുഷ്പങ്ങളില്‍ കനകമൂല്യമുള്ള കനകാംബരം. ഒരു മീറ്ററോളം പൊക്കം വെക്കുന്ന ബഹുവര്‍ഷിസസ്യമാണിത്. മൂന്നോ അഞ്ചോ ഇതളുകളില്‍

Spread the love
SPECIAL STORY

നാഫ്തലീന്‍ ബോള്‍ നിര്‍മിച്ചാല്‍ നേടാം ദിവസവും 14,500 ലാഭം

തമിഴ്‌നാട്ടുകാര്‍ കുത്തകയായി വച്ചിരിക്കുന്ന നാഫ്തലീന്‍ ബോള്‍ നിര്‍മാണത്തില്‍ ശുചിത്വത്തില്‍ ഏറെ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളീയര്‍ക്ക് ഒരു ട്രേഡ് മാര്‍ക്ക് സ്ഥാപിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ക്ലീനിങ് ഉത്പന്നങ്ങള്‍ക്ക് മറ്റേതു സ്ഥലത്തേക്കാളും ഏറെ മാര്‍ക്കറ്റുള്ള കേരളത്തില്‍ സംരംഭകര്‍ ഇത്തരം കാര്യങ്ങളില്‍ നിന്നു പിന്നോട്ടു നില്‍ക്കുന്നത്

Spread the love
Uncategorized

ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ പ്രീതി സിന്റയും

ജൊഹന്നാസ്ബര്‍ഗ് : ഈ വര്‍ഷം നവംബറില്‍ നടത്താനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗില്‍ ഷാരുഖ് ഖാന് പിന്നാലെ ബോളിവുഡ് താരം പ്രീതി സിന്റയും ടീം സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീം സഹ ഉടമ കൂടിയായ പ്രീതി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply