A to Z PACKAGINGS; ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്ന ബ്രാന്‍ഡ്

A to Z PACKAGINGS; ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്ന ബ്രാന്‍ഡ്

തൊരു ഉല്‍പ്പന്നത്തിന്റെയും പൂര്‍ണത ഇരിക്കുന്നത് അതിന്റെ പായ്ക്കിംഗിലാണ്. കടയില്‍ പോയി ഒരു സാധനം വാങ്ങുമ്പോള്‍ ഒരുപക്ഷേ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയേക്കാള്‍ കൂടുതലായി നമ്മെ തിരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുന്നത് അതിന്റെ പായ്ക്കിംഗും കവറിലെ ഡിസൈനുമൊക്കെയാണ്. പായ്ക്കിംഗിന് ഇത്രത്തോളം പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ട് ഒരുപാടുകാലമായിട്ടില്ല. അധികമാരും കടന്നുചെല്ലാത്ത പായ്ക്കിംഗ് മേഖലയില്‍ ചുവടുറപ്പിച്ച് വിജയകരമായ നേട്ടങ്ങളിലൂടെ മുന്നോട്ടുകുതിക്കുന്ന കേരള കമ്പനിയാണ് എറണാകുളം ജില്ലയിലെ ചേരാനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന A to Z PACKAGINGS. പായ്ക്കിംഗിലെ സകലമാന മേഖലകളിലും കൈവെച്ച് ബ്രാന്‍ഡ് ഇമേജ് സ്വന്തമാക്കിയിരിക്കുകയാണ് A to Z PACKAGINGS ഇന്ന്.

പായ്ക്കിംഗിലെ കരുത്തര്‍

പേരുപോലെതന്നെ A to Z ഉല്‍പ്പന്നങ്ങളുടെ പായ്ക്കിംഗ് അതിന്റെ തികവോടെ ചെയ്ത് നല്‍കിക്കൊണ്ടാണ് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപനം ശ്രദ്ധ നേടുന്നത്. അച്ചാര്‍, ലേഹ്യം, സുഗന്ധ ലേപനങ്ങള്‍, വിവിധ തരം പൊടികള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങി എല്ലാത്തരം ഉല്‍പ്പന്നങ്ങളുടേയും പായ്ക്കിംഗിനാവശ്യമായ എല്ലാ മെറ്റീരിയല്‍സും ലഭ്യമാക്കുന്ന സ്ഥാപനമാണ് A to Z PACKAGINGS. പായ്ക്കിംഗ് കേന്ദ്രീകരിച്ച് കേരളത്തില്‍ ഇത്തരമൊരു ട്രെന്‍ഡ് നിലവിലില്ലാതിരുന്ന കാലത്ത്, 2013ലാണ് അബ്ദുള്‍ റഷീദ് സി കെ യും, സുഹൃത്ത് സക്കറിയ കെ എസും ചേര്‍ന്ന് A to Z PACKAGINGS ന് ആരംഭം കുറിക്കുന്നത്.

പുതിയൊരു മേഖലയായതിനാല്‍ ആദ്യ കാലത്ത് നിരവധി വെല്ലുവിളികളെ ഇവര്‍ക്ക് നേരിടേണ്ടിവന്നു. പായ്ക്കിംഗ് രീതികളുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്ക് അവബോധം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ പായ്ക്ക് ചെയ്യേണ്ടതിന്റെ പ്രാധാന്യം നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമായറിയാത്തതിനാല്‍ വിപണിയില്‍ മുന്നേറാന്‍ കഷ്ടപ്പെട്ട നാളുകളായിരുന്നു അതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ മാര്‍ക്കറ്റ് ട്രെന്‍ഡറിഞ്ഞ് ആവശ്യക്കാര്‍ക്ക് വേണ്ടതെന്താണോ അത്തരത്തിലുള്ള പായ്ക്കിംഗ് ഉപഭോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന രീതിയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ സ്ഥാപനത്തിന്റെ രാശി തെളിഞ്ഞു. ഗ്ലാസ് ബോട്ടില്‍, ഗ്ലാസ് ജാറുകള്‍, കോസ്‌മെറ്റിക് കണ്ടെയ്നര്‍, എയര്‍ലെസ് ബോട്ടില്‍ എന്ന് തുടങ്ങി വിവിധതരം ബോട്ടിലുകളുടെ പുറം പാക്കിംഗും, കാപ്പ് സ്ലീവ്സും, ഹോളോഗ്രാം സ്റ്റിക്കറുമെല്ലാം A to Z PACKAGINGS ഇന്ന് ചെയ്ത് കൊടുക്കുന്നുണ്ട്. തത്വത്തില്‍ പായ്ക്കിംഗിലെ എല്ലാം ഇവിടെ ഒരു കുടക്കീഴില്‍ ലഭ്യമാണ്. പായ്ക്കിംഗ് രംഗത്തെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ക്കായി ചെറിയ കമ്പനികള്‍ മുതല്‍ വലിയ കമ്പനികള്‍ വരെ A to Z PACKAGINGSനെയാണ് ഇന്ന് സമീപിക്കുന്നത്. പായ്ക്കിംഗ് മെറ്റീരിയല്‍സ് വിപണിയിലെത്തിക്കുന്നതോടൊപ്പം വിപണിയുടെ ആവശ്യകത തിരിച്ചറിഞ്ഞ് പായ്ക്കിംഗ് യന്ത്രങ്ങളും A to Z ഇന്ന് ലഭ്യമാക്കുന്നുണ്ട്. കൂടുതലായി പായ്ക്കിംഗ് ആവശ്യമായി വരുന്ന പല വലിയ സ്ഥാപനങ്ങളും ഇവിടെ നിന്നാണ് പായ്ക്കിംഗ് യന്ത്രങ്ങള്‍ വാങ്ങുന്നത്.

 

സക്കറിയ കെ എസ്, അബ്ദുള്‍ റഷീദ് സി കെ

ഡിസൈനുകള്‍ പലതരം

ഇതുവരെ ആരും നല്‍കിയിട്ടില്ലാത്ത പായ്ക്കറ്റുകളില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചാല്‍ മാത്രമേ വിപണിയില്‍ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനാകൂ. എല്ലാ കമ്പനികളുടേയും ഉല്‍പ്പന്നങ്ങള്‍ക്ക് ഒരേ കണ്ടെയ്നറുകളും പായ്ക്കിംഗുമാണെങ്കില്‍ അത് ഉല്‍പ്പന്നത്തിന്റെ വിപണനത്തെ ബാധിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞ് ആരംഭകാലം മുതല്‍ക്കുതന്നെ തികച്ചും ഇന്നൊവേറ്റീവായ പായ്ക്കിംഗ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുവാനാണ് A to Z ശ്രദ്ധിച്ചിരുന്നത്. വിപണിയുടെ ആവശ്യാനുസരണം ട്രെന്‍ഡി ഡിസൈനുകളിലും പാറ്റേണുകളിലും ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിഞ്ഞതോടെ A to Z ഉപഭോക്താക്കള്‍ക്കിടയില്‍ പ്രഥമ സ്ഥാനീയനായി. പായ്ക്കിംഗ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരമാണ് ഉപഭോക്താക്കളെ A to Zലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. ഉയര്‍ന്ന ഗുണനിലവാരമുള്ള റോ മെറ്റീരിയല്‍സാണ് ഓരോ ഉല്‍പ്പന്നത്തിന്റേയും നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. ഇന്ന് വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളടക്കം ആയിരത്തിലധികം സംതൃപ്ത ഉപഭോക്താക്കളാണ് A to Zന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്.

 

മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ്

എന്നും എല്ലാത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. ഏതൊരു പുതിയ ട്രെന്‍ഡിനെയും മനസ്സാ വഹിക്കാന്‍ തയ്യാറായിട്ടുള്ള ഉപഭോക്താക്കളെയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പഴയ ട്രഡിഷ്ണല്‍ പായ്ക്കിംഗ് രീതികള്‍ക്കൊന്നും ഇപ്പോള്‍ സ്ഥാനമില്ല. പുതിയതെന്താണെന്നു ചോദിച്ചുവരുന്നവരാണ് അധികവും – അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

50 രൂപയുടെ പായ്ക്കിംഗ് മെറ്റീരിയല്‍സ് വാങ്ങി ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് 100 രൂപയ്ക്ക് വില്‍ക്കുന്നതിനു പകരം 100 രൂപ എംആര്‍പിയുള്ള ഉല്‍പ്പന്നത്തിന് അതേ വിലവരുന്ന പായ്ക്കിംഗ് മെറ്റീരിയല്‍സ് വാങ്ങി 500 രൂപയ്ക്ക് വില്‍ക്കുന്ന പ്രവണതയാണ് ഇന്നു കണ്ടുവരുന്നത്. ഇത് പൊതുജനങ്ങള്‍ക്ക് നല്ലതല്ലെങ്കിലും ചെറുകിട നിര്‍മ്മാതാക്കള്‍ക്ക് നേട്ടമാണുണ്ടാക്കുന്നത്. കാരണം അവര്‍ക്ക് മള്‍ട്ടി നാഷണല്‍ കമ്പനികളുടെ നിലവാരത്തില്‍ത്തന്നെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുന്നു. വില നോക്കാതെ ഗുണമേന്മ നോക്കി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരാണധികവും. അതിനാല്‍ത്തന്നെ കുത്തക കമ്പനികളുടെ ആധിപത്യം കേരളത്തില്‍ അഴിഞ്ഞുവീണുതുടങ്ങിയിരിക്കുന്നുവെന്ന് അബ്ദുള്‍ റഷീദ് വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ പാക്കേജിംഗ് രംഗത്തെ അതിനൂതനമായ രീതികളാണ് A to Z പിന്തുടരുന്നത്. സിംഗപ്പൂര്‍, ചൈന, ഹോങ്കോങ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ദുബായ് തുടങ്ങി രാജ്യാന്തര മാര്‍ക്കറ്റിനോട് കിടപിടിക്കുന്ന പായ്ക്കിംഗ് ഉല്‍പ്പന്നങ്ങളാണ് A to Z PACKAGINGS ല്‍ ഉപയോഗിക്കുന്നത്.

Spread the love
Previous സോയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ സാധ്യത
Next ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

You might also like

SPECIAL STORY

ലാഭം കൊയ്യും കദളി കൃഷി

ഇതര വാഴയിനങ്ങള്‍ക്ക് ഇല്ലാത്ത സവിശേഷതകള്‍ നിറഞ്ഞ പഴമാണ് കദളി. ഗന്ധവും രുചിയും കൊണ്ട് ഏറെ വേറിട്ട ഈ പഴവര്‍ഗ്ഗം പ്രധാനപ്പെട്ട ഒരു വരുമാന മാര്‍ഗ്ഗവുമാണ്. ഹൈന്ദവ ആരാധനാലയങ്ങളില്‍ പൂജയ്ക്കും , തുലാഭാരത്തിനും പ്രധാനമായും ഉപയോഗിക്കുന്നത് കദളിപ്പഴമാണ്. അതുകൊണ്ട് തന്നെ കദളികൃഷി വ്യക്തമായ

Spread the love
NEWS

ലൈറ്റ് മെട്രോ പാളം തെറ്റുന്നു; മനം മടുത്ത് മെട്രോമാന്‍

തിരുവനന്തപുരത്തും കോഴിക്കോടും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്നു പറഞ്ഞ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍വാങ്ങുന്നു. ഇതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാരിന് പദ്ധതി നടപ്പിലാക്കാനുള്ള താത്പര്യക്കുറവാണ് പിന്‍മാറ്റത്തിനു പിന്നിലെന്നാണ് ഇ. ശ്രീധരനോട് അടുത്ത

Spread the love
SPECIAL STORY

കുടംപുളി പൊന്നുംവിലയുള്ള ബിസിനസ്

മീന്‍കറിയും മറ്റും ഉണ്ടാക്കാന്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഉല്‍പ്പന്നമാണ് കുടംപുളി. ഈ സാധ്യത ഉപയോഗപ്പെടുത്തി വീട്ടമ്മമാര്‍ക്കുപോലും ചെയ്യാവുന്ന ലാഭകരമായ ബിസിനസുകളിലൊന്നാണ് കുടംപുളി. വലിയ മെഷിനറികളുടെ സഹായമോ ഉയര്‍ന്ന മുതല്‍മുടക്കോ സങ്കീര്‍ണമായ നിര്‍മാണ പ്രക്രിയയോ ഒന്നും ആവശ്യമില്ലാത്ത ഈ ഭക്ഷ്യോല്‍പ്പന്നത്തിന് നല്ല

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply