എ.വി അനൂപ്; നിര്‍മ്മാതാവും നടനുമായ വ്യവസായി

എ.വി അനൂപ്; നിര്‍മ്മാതാവും നടനുമായ വ്യവസായി

സിനിമയില്‍ ഏറ്റവും നല്ല നിര്‍മ്മാതാവെന്ന ഖ്യാതി നേടിയ എ.വി അനൂപിനെ എല്ലാവരുമറിയും. ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും ഗപ്പിയും ഗോദയുമടക്കം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അനൂപിന്റെ കയ്യൊപ്പുണ്ട്. എന്നാല്‍ ചലച്ചിത്ര നിര്‍മ്മാതാവ് എന്നതിലുപരി ഇന്ത്യയിലെ പ്രമുഖ വ്യവസായിയാണ് അനൂപ്. ഏറെ പ്രചാരത്തിലുള്ള മെഡിമിക്‌സ് സോപ്പടക്കം അനേകം ഉത്പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചത് എ വി ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറായ അനൂപാണ്.  എത്രയോ പുതിയ സോപ്പുകള്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടും ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഹാന്‍ഡ് മെയ്ഡ് സോപ്പെന്ന ഇമേജ് നിലനിര്‍ത്താന്‍ മെഡിമിക്‌സിന് കഴിഞ്ഞിട്ടുണ്ട്.

ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ മേളം, പ്രകൃതിദത്ത കോസ്മെറ്റിക് ഉത്പന്ന ബ്രാന്‍ഡായ കേത്ര തുടങ്ങി നിരവധിഉത്പ്പന്നങ്ങള്‍, സമ്പൂര്‍ണ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ സഞ്ജീവനം, ആരോഗ്യദായകമായ ഭക്ഷണശാലകള്‍ എന്നിങ്ങനെ എ വി ഗ്രൂപ്പിന്റെ വ്യവസായ ശ്രൃംഖല വ്യാപിച്ചു കിടക്കുന്നു.

ഈ തിരക്കുകള്‍ക്കിടയിലാണ് അനൂപ്  സിനിമാനിര്‍മ്മാതാവ്, നാടകാഭിനയം, സിനിമാഭിനയവുമെല്ലാമായി മുന്നോട്ടു പോകുന്നത്. അനൂപ് നിര്‍മ്മിച്ച് സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന അപ്പുവിന്റെ സത്യാന്വേഷണങ്ങള്‍ എന്ന ചിത്രത്തില്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഗാന്ധി ജ്യോത്സ്യനായി വേഷമിടുന്നുണ്ട്.

Previous ഇന്ത്യയിലെ ആദ്യ 'ഫ്രീലാന്‍സേഴ്‌സ് ക്ലബ്ബു'മായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ്
Next 17.74 ലക്ഷത്തിന് വിറ്റഴിച്ച് എംഎഫ് ഹുസൈന്റെ മോറിസ് 8 വിന്റേജ് കാര്‍

You might also like

SPECIAL STORY

ഔഷധമാണ് കണിക്കൊന്ന

വിഷു വിരുന്നെത്താറായി. കണി കാണാന്‍ മലയാളികള്‍ ഒരുങ്ങുമ്പോള്‍ ഒരിക്കലും മാറ്റിവയ്ക്കാത്ത ഒന്നാണ് കണിക്കൊന്ന. തണല്‍മരമായും ഔഷധവൃക്ഷമായും ഉപയോഗിക്കുന്ന കണിക്കൊന്നയ്ക്കും നിരവധി വിശേഷങ്ങളുണ്ട്. ആണ്ടുപിറവിക്ക് അനവധികാലമായി കണികാണുന്ന കണിക്കൊന്നയുടെ വിശേഷങ്ങളും ഉപയോഗങ്ങളും നമുക്കൊന്നു കണ്ടുനോക്കാം.   വേനല്‍ക്കാലത്ത് സ്വര്‍ണവര്‍ണം വാരിവിതറി ആരെയും ഹഠാദാകര്‍ഷിക്കുന്ന

Entrepreneurship

വിഷമയമില്ലാത്ത ഫ്രഷ് മീനുമായി ധർമ്മജന്റെ ധര്‍മ്മൂസ് ഫിഷ് ഹബ്ബ്

കൊച്ചി: മീനില്ലാതെ ഊണ് കഴിക്കാൻ പറ്റാത്ത മലയാളികൾക്ക് ഇന്ന് പക്ഷെ മീനൊരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഫോർമാലിനുംമറ്റ് രാസവസ്തുക്കളും അടങ്ങിയ മീനുകളുടെ കഥ കേട്ട് ഇനി എന്ത് ചെയ്യമെന്ന ആശങ്കയിൽ ഇരിക്കുന്ന മലയാളിക്ക് വിഷമില്ലാത്ത മീനുകൾ എന്ന പുതിയ പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ്

SPECIAL STORY

ആദായകരമാക്കാം അലങ്കാര മത്സ്യതീറ്റ നിര്‍മ്മാണം

വീട്ടിലിരുന്ന് സ്വയം സമ്പാദിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന് പല വീട്ടമ്മമാരും. ഇതാ ചെറിയ രീതീയില്‍ വലിയ മുതല്‍ മുടക്കില്ലാത്ത ഒരു സംരംഭം. ഇന്ന് എല്ലാ വീടിന്റെ സ്വീകരണ മുറികളും അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതു കാണാം. കൃത്യസമയങ്ങളില്‍ കൃത്രിമ ആഹാരവും ഇവയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply