എസി കോച്ചുകളിലെ ബ്ലാങ്കറ്റും ബെഡ്ഷീറ്റും മോഷണം പോകുന്നു; റെയില്‍വേയുടെ നഷ്ടം നാലായിരം കോടി

എസി കോച്ചുകളിലെ ബ്ലാങ്കറ്റും ബെഡ്ഷീറ്റും മോഷണം പോകുന്നു; റെയില്‍വേയുടെ നഷ്ടം നാലായിരം കോടി

 

ദീര്‍ഘദൂര തീവണ്ടികളിലെ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും മോഷണം പോകുന്നത് റെയില്‍വേയ്ക്ക് തീരാ തലവേദനയാകുന്നു. ദീര്‍ഘദൂര ട്രെയിനുകളിലെ എസി കോച്ചുകളില്‍ സൗജന്യമായി ഉപയോഗിക്കാന്‍ നല്‍കുന്ന വസ്തുക്കളാണ് യാത്രയ്ക്കുശേഷം യാത്രികര്‍ അടിച്ചുമാറ്റുന്നത്. മോഷണം മൂലം മൂന്നു സാമ്പത്തികവര്‍ഷങ്ങളിലായി റെയില്‍വേയ്ക്ക് നഷ്ടപ്പെട്ടത് 4000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.
ദീര്‍ഘദൂര ട്രെയിനുകളില്‍നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 55,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 ബ്ലാങ്കറ്റുകളും മോഷ്ടിക്കപ്പെട്ടതായി റെയില്‍വേയുടെ കണക്കുകള്‍ പറയുന്നു.
ഈവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കള്‍ യാത്രക്കാര്‍ മോഷ്ടിച്ചതായി സെന്‍ട്രല്‍ റെയില്‍വെ അധികൃതര്‍ പറയുന്നു. 79,350 ടവലുകള്‍, 25,545 ബെഡ്ഷീറ്റുകള്‍, 21,050 തലയിണ കവറുകള്‍, 2,150 തലയിണകള്‍, 2,065 ബ്ലാങ്കറ്റുകള്‍ എന്നിവയാണ് മോഷണം പോയത്.

Previous ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍
Next എയര്‍ ഏഷ്യയുടെ സിഇഒ തലപ്പത്ത് മലയാളി

You might also like

Business News

വീണ്ടും കൊമ്പു കോര്‍ത്ത് എയര്‍ടെലും ജിയോയും

ഇന്ത്യന്‍ പ്രീമയര്‍ ലീഗ് മത്സരത്തെച്ചൊല്ലി വീണ്ടും എയര്‍ടെല്‍ ജിയോ പോര് മൂര്‍ച്ചിക്കുന്നു. മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെല്‍ പരസ്യം നല്‍കിയതിനെതിരെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സുപ്രീംകോടതി ഹര്‍ജി തള്ളി യെന്ന

NEWS

മാതാളത്തില്‍ നിന്നു ലാഭം കൊയ്യാം

മുറ്റത്തു കായ്ചു ചുവന്നു കിടക്കുന്ന മാതള നാരകങ്ങള്‍ കണ്ണിന് ആനന്ദദായകമാണ്. വെറും ഭംഗി മാത്രമല്ല, മാതളം ഒരു ഔഷധം കൂടിയാണ്. കേരളത്തിന്റെ സാഹചര്യത്തിന് അധികം ഇണങ്ങാത്ത ഇനമാണ് മാതളം. ഈര്‍പ്പമുള്ള അന്തരീക്ഷമായതിനാലാണിത്. പക്ഷേ അധികം മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന ഒരു കൃഷിരീതി

Others

ഭിന്നശേഷിക്കാരുടെ ഭാംഗ്‌റ ഗ്രൂപ്പ്

ജന്മാലുള്ള വൈകല്യം ഒരു അനുഗ്രഹമാക്കിയെടുത്തിരിക്കുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍. ചണ്ഡീഗഡില്‍ നിന്നുള്ള ഹരീന്ദ്രര്‍പാല്‍ സിങ് നേതൃത്വം നല്‍കുന്ന ഭാംഗ്‌റ ഗ്രൂപ്പിലുള്ളവര്‍ എല്ലാവരും ഭിന്നശേഷിക്കാര്‍.   നേതൃത്വം നല്‍കുന്ന ഹരീന്ദപാല്‍ സിങ്ങിന് ജന്മാല്‍ തന്നെ ഇടതുകാലില്‍ 70 ശതമാനത്തിലധികം പോളിയോ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply