വെയിലത്തു കിടന്ന കാറിലെ എസി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

വെയിലത്തു കിടന്ന കാറിലെ എസി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

പരിസ്തിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മുടെ നാട്ടിലെ കാലാവസ്ഥയും മാറ്റങ്ങളിലൂടെ നീങ്ങുകയാണ്. ചൂട് അടിയ്ക്കടി വര്‍ദ്ധിക്കുന്നു.
എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ഇതിനെല്ലാം ഒരു പരിധിയിലേറെ ആശ്വാസം നല്‍കുന്നുണ്ട്.
പ്രത്യേകിച്ച് വാഹനങ്ങളില്‍. ദീര്‍ഘദൂരയാത്രകളിലും മറ്റും എസി ഇല്ലാത്ത യാത്ര സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ എസി ചില സമയങ്ങളില്‍ വില്ലനാകാറുണ്ട്.

വെയിലില്‍ കിടന്ന വാഹനങ്ങളില്‍ കയറിയ ഉടനെ എസി ഉപയോഗിക്കുന്നത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകും. വെയിലില്‍ കിടക്കുന്ന വാഹനങ്ങളുടെ ഉള്ളിലുള്ള പ്ലാസ്റ്റിക് ഭാഗങ്ങള്‍, ഡാഷ്‌ബോര്‍ഡ്, എയര്‍ഫ്രഷ്‌നര്‍, ലെതര്‍ സീറ്റുകള്‍ എന്നിവ വെയിലില്‍ കിടക്കുമ്പോഴുണ്ടാകുന്ന രാസമാറ്റങ്ങളാണ് മനുഷ്യജീവനെ തന്നെ ബാധിക്കുന്ന വിധത്തിലുള്ള മാരകരോഗങ്ങള്‍ സമ്മാനിക്കുന്നത്. ചൂട് തട്ടി വികസിക്കുമ്പോള്‍ ഇവ പുറത്തുവിടുന്ന ബെന്‍സൈന്‍ എന്ന വാതകം ക്യാന്‍സറിനു കാരണമാകുമെന്ന് വിവിധ വിദേശ പഠനങ്ങളും തെളിയിക്കുന്നു.

വെയിലില്‍ കിടന്ന കാറില്‍ കയറുന്നതിനു മുന്‍പ് ഉള്ളിലെ വായു പുറത്തുകടക്കുന്നതിന് അല്‍പനേരം ഗ്ലാസ് താഴ്ത്തി ഫാന്‍ ഓണ്‍ ചെയ്തിടുക. അടഞ്ഞുകിടക്കുന്ന കാറിനുള്ളില്‍ 400-700 മൈക്രോഗ്രാം ബെന്‍സൈന്‍ വാതകമുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വെയിലില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇത് രണ്ടായിരം മുതല്‍ നാലായിരം വരെയാകാനും സാധ്യതയുണ്ട്. അംഗീകരിക്കപ്പെട്ട ബെന്‍സൈനിന്റെ അളവ് 30-40 മൈക്രോഗ്രാം ആണെന്നിരിക്കെ അപകടത്തിന്റെ തോത് ഊഹിക്കാമല്ലോ.

വേനല്‍ക്കാലങ്ങളില്‍ വാഹനത്തില്‍ കയറുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വാഹനം കുറച്ച് സഞ്ചരിച്ച ശേഷം എസി ഓണ്‍ ചെയ്യുന്നതാണ് ആരോഗ്യത്തിന് നല്ലത്. വാഹനത്തിനുള്ളിലെ മോശം വായു പുറത്തുകോപാനും ഇത് സഹായിക്കും. ബെന്‍സൈന്‍ ശരീരത്തിനുള്ളില്‍ കടന്നാല്‍ കരളിനെയും വൃക്കയെയും സാരമായി ബാധിക്കും. രക്തത്തിലുള്ള ശ്വേതരക്താണുക്കള്‍ കുറയുന്നതിനും ഇത് കാരണമാകും. മൈലോയിഡ് ലുക്കീമിയ, ലിംഫോസൈറ്റ് ലുക്കീമിയ, ക്രോണിക് ലിംഫോസൈറ്റ് ലുക്കീമിയ തുടങ്ങിയ രോഗങ്ങള്‍ക്ക് 90 ശതമാനവും ബെന്‍സൈന്‍ ആണ് കാരണം എന്നത് ഇതിന്റെ കാര്യഗൗരവം ചൂണ്ടിക്കാണിക്കുന്നുണ്ട്.

Previous ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം
Next ചികിത്സയിലെ ജനകീയ ബ്രാന്‍ഡ്

You might also like

LIFE STYLE

തക്കാളിയും കോവലും നന്നായി വളരാന്‍

നമുക്ക് നമ്മുടെ അടുക്കളത്തോട്ടത്തില്‍ത്തന്നെ കൃഷിചെയ്യാവുന്ന രണ്ടു പച്ചക്കറികളാണ് തക്കാളിയും കോവലും. തക്കാളിയുടെ ഇല ഞെട്ടില്‍ പൂപ്പല്‍ പോലുള്ള കീടങ്ങള്‍ ബാധിക്കുന്നതു സാധാരണമാണ്. ഇതിനു പരിഹാരമായി വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. കോവലില്‍ നല്ല വിളവുണ്ടാകാന്‍ ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്,

LIFE STYLE

ഇഷ അംബാനിയുടെ വിവാഹം; അണിഞ്ഞൊരുങ്ങി പതിനാലായിരം കോടിയുടെ വീടും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം ആഘോഷങ്ങള്‍ കൊണ്ടും ആഡംബരം കൊണ്ടും ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹ ദിനത്തില്‍ അംബാനിയുടെ പതിനാലായിരം കോടിയുടെ വീടായ അന്റീലിയയും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ചുവപ്പു നിറത്തിലുള്ള പുഷ്പങ്ങളും വിവിധ വര്‍ണങ്ങളിലുള്ള ലൈറ്റുകളും കൊണ്ട്

AUTO

സുസുക്കിയും ടൊയോട്ടൊയും കൈകോര്‍ത്തു

പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടൊയും വാഹന വിപണരംഗത്ത് കൈകോര്‍ക്കുന്നു. വിപണിയില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ജപ്പാനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടൊയും സഹകരിച്ചു നീങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.   ധാരണപ്രകാരം ടൊയോട്ടൊ കൊറോള സുസുക്കിക്കും ബലേനോ, വിറ്റാര ബ്രെസ ടൊയോട്ടൊയ്ക്കും സ്വന്തമാകും.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply