ജനുവരി മുതല്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം
എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി.പി.എസ് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി) യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്കൂള്‍ ബസ്സുകളും ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജി.പി.എസ് ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നത്.
2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു.
You might also like
ഉത്സവകാല ഓഫറുമായി ജിയോഫൈ
രാജ്യത്തുടനീളം 4ജി ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി റിലൈന്‍സ് റീട്ടെയ്ല്‍ ജിയോഫൈയുടെ ഉത്സവകാല ഓഫര്‍. സെപ്റ്റംബര്‍ 20ന് തുടങ്ങിയ 999 രൂപയുടെ ജിയോഫൈ ഉത്സവ ഓഫര്‍ 30വരെയാണ് ലഭ്യമാകുന്നത്. 2ജി, 3ജി സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ് തുടങ്ങി 4ജി അല്ലാത്ത മറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപകരണങ്ങളിലേക്ക്
ജിഎസ്ടി: എഫ്എംസിജി മേഖലയില്‍ മാന്ദ്യം
ഒന്നര വര്‍ഷത്തെ പണ ദൗര്‍ലഭ്യവും ജിഎസ്ടിയും എഫ്എംസിജി മേഖലയില്‍ മാന്ദ്യം സൃഷ്ടിക്കുന്നതായി വിലയിരുത്തല്‍. മിക്ക എഫ്എംസിജി നിര്‍മാതാക്കളും തങ്ങളുടെ ആകെ വിറ്റുവരവിന്റെ ലക്ഷ്യം ഗണ്യമായി കുറച്ചിരിക്കുകയാണ്. വിറ്റുവരവിന്റെ വോള്യം ഗണ്യമായി കുറഞ്ഞത് മിക്ക കമ്പനികളെയും തങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്.
ഇ-കൊമേഴ്സ് ജനകീയമാകുന്നു; ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കേണ്ടതില്ല
ഇനി ഇഷ്ടപെട്ട സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കണ്ട. ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത അന്നുതന്നെ ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഇ- കൊമേഴ്സ് കമ്പിനികള്‍. പദ്ധതി വിജയിച്ചാല്‍ പാര്‍സല്‍ ലോജിസ്റ്റിക്സ് മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനായിരിക്കും ഇത് തുടക്കം കുറിക്കുക. ഓഫ്ലൈന്
0 Comments
No Comments Yet!
You can be first to comment this post!