മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ തിളങ്ങി. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . ഹിന്ദി, തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു . രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റർ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങൾ.

നേരത്തെ പക്ഷാഘാതം നേരിട്ടിരുന്നെങ്കിലും ചികിൽസയിലൂടെ അതിജീവിച്ച ക്യാപറ്റൻ രാജുവിന് മകന്റെ വിവാഹാവശ്യത്തിനായി ന്യൂയോർക്കിലേക്കുള്ള യാത്രയിൽ ദുബായിൽ വിമാനത്തിൽ വച്ച് വീണ്ടു പക്ഷാഘാതം നേരിടുകയായിരുന്നു. ഏറെ നാളുകൾ ദുബായിൽ ചികിൽസയിൽ ആയിരുന്ന ക്യാപ്റ്റൻ രാജുവിനെ പിന്നീട് കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തിരുവല്ല ഓമല്ലൂർ സ്വദേശിയാണ് ക്യാപറ്റൻ രാജു. വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാടെടുത്ത നടൻ കൂടിയായിരുന്നു ക്യാപറ്റൻ രാജു. ഇടക്കാലത്ത് സിനിമയിൽ നിന്ന് മാറി നിന്ന ക്യാപറ്റൻ രാജു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പ്രമീളയാണ് ഭാര്യ. രവിരാജ് ഏക മകനാണ്. അമേരിക്കയിൽ ജോലി ചെയ്യുന്ന മകൻ നാട്ടിലേക്ക് വന്ന ശേഷമേ സംസ്‌കാരം നടക്കുകയുള്ളു.

രാജുവിന്റെ നിര്യാണത്തില്‍ സിനിമ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിന്നുള്ളവര്‍ അനുശോചനം അറിയിച്ച് കൊണ്ടിരിക്കുകയാണ്. ‘ഏകദേശം ഒരേ കാലയളവില്‍ സിനിമാ ലോകത്ത് എത്തിയവരാണ് ഞങ്ങള്‍. ഒരുമിച്ച്‌ നിരവധി സിനിമകളില്‍ അഭിനയിച്ചു. തൊഴിലിനോട് ഇത്രമേല്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്ന അദ്ദേഹം എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. പൊക്കവും സൗന്ദര്യവും അഭിനയ ചാരുതയുമാണ് അദ്ദേഹത്തിന് അന്യഭാഷയിലടക്കം നിരവധി സിനിമകളില്‍ അവസരം സൃഷ്ടിച്ചതും പ്രശസ്തനാക്കിയതും. ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.രാജുവിന്റെ വിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് പറഞ്ഞ മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പറഞ്ഞു.

നടന്‍ ക്യാപ്ടന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി അഞ്ഞൂറലധികം സിനിമകളില്‍ അഭിനയിച്ച ക്യാപ്ടന്‍ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.

Spread the love
Previous അമേരിക്കന്‍ വാര്‍ത്ത മാസിക 'ടൈം' വിറ്റു
Next നടന്‍ വടിവേലുവിന് തമിഴില്‍ വിലക്ക്

You might also like

NEWS

ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍

മൂന്നു വര്‍ഷം മുന്‍പ് നടന്ന ഫോക്‌സ്‌വാഗണ്‍ മലിനീകരണ തട്ടിപ്പ് കേസില്‍ ഓഡി സിഇഒ റുപര്‍ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍. യൂറോപ്പില്‍ ലഭ്യമാക്കിയ കാറുകളില്‍ മലിനീകരണം കുറച്ചുകാണിക്കുവാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചിരുന്നു എന്നതാണ് സ്റ്റാഡ്‌ലര്‍ക്കെതിരായ ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സ്റ്റാഡ്‌ലറുടെ വസതിയില്‍ നിന്ന്

Spread the love
NEWS

ആമസോണ്‍ പ്രൈം അംഗമാകാന്‍ പ്രതിമാസ പദ്ധതി @ Rs 129

ലോകത്തെതന്നെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിലൊന്നായ ആമസോണ്‍ തങ്ങലുടെ പ്രൈം അംഗമാകാനുള്ള വരിസംഖ്യ 129 രൂപയാക്കി കുറച്ചു. ഇന്ത്യയിലെ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് കമ്പനിയുടെ ഈ നീക്കം. ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ടുള്ള പ്രൈം അഗത്വത്തിന് ആമസോണ്‍ ഇന്ത്യയില്‍

Spread the love
Home Slider

ഓൺലൈൻ വിപണിയോട് വിട പറഞ്ഞ് ഇന്ത്യ

ഡല്‍ഹി: ഇന്ത്യയിൽ ഒരുവര്‍ഷത്തിനിടെ ഓണ്‍ലൈന്‍ വിപണി വിട്ടുപോകുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കണ്ടെത്തല്‍. ഗൂഗിളും ബയാന്‍ ആന്റ് കമ്പനിയും നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോർട്ട്‌ പുറത്ത് വന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിച്ചത് 5 കോടി പേരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply