നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്ക്കാരം. സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരമാണ് കനിക്ക് ലഭിച്ചത്. സ‍ജ്ജിൻ ബാബു സംവിധാനം ചെയ്ത ‘ബിരിയാണി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന പ്രമുഖ കസാക്കിസ്ഥാൻ സിനിമ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

‘ബിരിയാണി’ എന്ന ചിത്രം മുൻപ് റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്തിരുന്നു. ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം, മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിലേക്കും, അമേരിക്ക,ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് “ബിരിയാണി” എന്ന ചിത്രത്തിന്റെ പ്രമേയം. യു എ എൻ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ബിരിയാണിയുടെ ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറാണ് ചെയ്തത്.

Spread the love
Previous കോവിഡില്‍ പിടിച്ചു നില്‍ക്കുന്നവര്‍ വിജയികള്‍
Next കയറ്റിയയക്കാം എന്തും എങ്ങോട്ടും, ജോര്‍ജ് ഫോര്‍വേഡേഴ്‌സിലൂടെ

You might also like

Business News

മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ നിന്ന് 84000 രൂപ പിടിച്ചെടുത്തു

പാലക്കാട് ഗോപാലപുരം മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 84000 രൂപ പിടിച്ചെടുത്തു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരില്‍ നിന്നും വാങ്ങിയ കൈക്കൂലിയാണ് ഇത്. Spread the love

Spread the love
NEWS

നിക്ഷേപശീലത്തിന് എസ്‌ഐപി

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) ഇന്ന് സര്‍വ്യാപകമായിരിക്കുകയാണ്. ചെറിയ തുകകളിലൂടെ ഭാവിയിലെ ലക്ഷ്യം നേടിയെടുക്കാനുള്ള നിക്ഷേപകന്റെ ത്വരയാണ് എസ്‌ഐപിയെ വ്യത്യസ്തമാക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകളില്‍ മാസം തോറും ഒരു ചെറിയ തുക നിക്ഷേപിച്ച് അഞ്ചോ പത്തോ വര്‍ഷത്തിനുശേഷം പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വലിയ തുകയിലാണ്

Spread the love
NEWS

കുല്‍ദീപ് സിങ് സെംഗാര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.   സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് എംഎല്‍എയെ അറസ്റ്റു ചെയ്യാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൂടാതെ മറ്റൊരു പെണ്‍കുട്ടിയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply