നന്മ മൂലധനമാക്കിയ വ്യവസായി

നന്മ മൂലധനമാക്കിയ വ്യവസായി

ഇത് എബിന്‍ കുര്യാക്കോസ്; പ്രൊഫഷണലായി എന്‍ജിനീയര്‍ ആണെങ്കിലും നവീന ആശയവുമായെത്തിയ യുവ സംരംഭകന്‍ എന്ന നിലയിലാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിദേശ ജോലി, അരക്കോടിയിലധികം വാര്‍ഷിക വരുമാനം തുടങ്ങി ഏതൊരു സാധാരണക്കാരനെയും മോഹിപ്പിക്കുന്ന ജീവിതത്തില്‍ നിന്ന് സംരംഭകനാകാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ആത്മവിശ്വാസവും ശുഭ പ്രതീക്ഷയും മാത്രമാണ് ഈ യുവാവിന് കൂട്ടായുണ്ടായത്. മറ്റാരെയും മാതൃകയാക്കാതെ കേരളത്തിന്റെ മണ്ണില്‍ നിന്നുതന്നെ സ്വന്തമായൊരു ഉല്‍പ്പന്നം, അതായിരുന്നു എബിന്‍ കുര്യാക്കോസിന്റെ ലക്ഷ്യം. ഇഞ്ചി, വെളുത്തുള്ളി എന്നിവ പെയ്സ്റ്റ് രൂപത്തില്‍ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി വിപണിയിലെത്തിച്ച് ആ ലക്ഷ്യം യാതാര്‍ത്ഥ്യമാക്കാനും ഈ യുവാവിനായി.

കേട്ടു പരിചിയിച്ച പതിവു ചരിത്ര വഴികളില്‍ നിന്ന് മാറി നടന്നാല്‍ ചില പ്രകാശങ്ങള്‍ കാണാം. അത്തരമൊരു പുതു പ്രകാശമാണ് എബിന്‍ കുര്യാക്കോസ്. വിദേശ ജോലി ഉപേക്ഷിച്ച് വയനാടിന്റെ കൃഷി ഭൂമികയിലേക്കു തിരിച്ചെത്തി കാര്‍ഷിക രംഗത്ത് തന്റേതായൊരു മാറ്റം സൃഷ്ടിച്ചയാള്‍. വയനാടിന്റെ തനത് ഉല്‍പ്പന്നമായ ഇഞ്ചിയെ ലോക വിപണിയിലേക്ക് എത്തിച്ച് കാര്‍ഷിക രംഗത്തും വ്യവസായ രംഗത്തും സമാനതകളില്ലാത്ത ലോകം തീര്‍ക്കുകയാണ് എബിന്‍. ഏറെ സാധ്യതകള്‍ക്കൊപ്പം നിരവധി വെല്ലുവിളികളും നിറഞ്ഞതാണ് ഇന്ന് രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖല. ഈ രംഗത്തേക്ക് നവാഗതനായ ഒരാള്‍ കടന്നു വന്ന് പ്രതിസന്ധികളെ തരണം ചെയ്ത് ഗുണമേന്മയുള്ള തികച്ചും വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി നിലനില്‍ക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന ഗുണമേന്മയും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമാണ് ആത്മാര്‍ത്ഥതയുമാണ് എബിന്റെ വിജയത്തിനാധാരം.

 

നവീന ഉല്‍പ്പന്നങ്ങളുമായി വിപണിയിലേക്ക്

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് എബിന്‍ കുര്യാക്കോസ് എന്ന വയനാട്ടുകാരന്‍ ‘അഗോര്‍സ ഗോര്‍മെ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സംരംഭം ആരംഭിക്കുന്നത്. വെറുതെ പെട്ടൊരു ദിവസമല്ല, മറിച്ച് വര്‍ഷങ്ങളുടെ പ്രയത്‌നം ഈ സംരംഭത്തിനു പിന്നിലുണ്ട്. വിദേശ ജോലിയില്‍ ഇരിക്കുമ്പോള്‍ത്തന്നെ തന്റെ ലക്ഷ്യത്തിന് എബിന്‍ അടിത്തറ പാകിത്തുടങ്ങിയിരുന്നു. പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് ജോലി രാജിവെച്ച് നാട്ടിലേക്കെത്തിയത്. വയനാട്ടിലെ കൃഷ്ണഗിരി എന്ന ഗ്രാമത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും, സംരംഭം തുടങ്ങാന്‍ ഏകദേശം നാല് കോടി രൂപയോളം മുതല്‍ മുടക്ക് ആവശ്യമായി വന്നുവെന്നും എബിന്‍ പറയുന്നു.

അന്നുവരെ കേരളം കണ്ടില്ലാത്ത തികച്ചും വ്യത്യസ്തമായൊരു ഉല്‍പ്പന്നമായിരുന്നു അഗോര്‍സ ഗോര്‍മെയുടെ ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റുകള്‍. ടൂത്ത് പെയ്സ്റ്റ് ട്യൂബുകള്‍ പോലെ ആകര്‍ഷകമാണ് അതിന്റെ പായ്ക്കിങ്. ഏത് വീട്ടിലും ഭക്ഷണം പാകം ചെയ്യുന്നതിനായി ഇഞ്ചിയും വെളുത്തുള്ളിയും ആഴ്ചയില്‍ കുറഞ്ഞത് നാല് ദിവസമെങ്കിലും ഉപയോഗിക്കാറുണ്ട്. ഈ സാധ്യത മുന്നില്‍ക്കണ്ടാണ് പെയ്സ്റ്റ് രൂപത്തിലുള്ള ഇഞ്ചിയും വെളുത്തുള്ളിയും വിപണിയിലെത്തിച്ചതെന്ന് എബിന്‍ വ്യക്തമാക്കുന്നു. ആദ്യ ഉപയോഗത്തിലും അവസാന ഉപയോഗത്തിലും ഒരേ ഗുണമേന്മ നിലനിര്‍ത്തുക എന്ന ഉദ്ദേശമാണ് ട്യൂബ് പായ്ക്കിങിനു പിന്നില്‍. ഉയര്‍ന്ന ഗുണമേന്മയോടൊപ്പം റെഡി ടു കുക്ക് ഉല്‍പ്പന്നമാണെന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുമെന്നതും അഗോര്‍സ ബ്രാന്‍ഡിന് വിപണിയില്‍ വന്‍ സ്വീകാര്യത നേടിക്കൊടുത്തു.

 

വയനാടന്‍ കാര്‍ഷിക വിഭവങ്ങള്‍ ആഗോള വിപണിയിലേക്ക്

ഉയര്‍ന്ന ഗുണമേന്മകൊണ്ട് വിപണിയില്‍ വന്‍ സ്വീകാര്യത നേടിയ വയനാടന്‍ കാര്‍ഷിക വിഭവങ്ങളെ അതിന്റെ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ ആഗോള വിപണിയിലേക്കെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് എബിന്‍. കാര്‍ഷിക മേഖലയിലെ സംരംഭകര്‍ വിപണിയില്‍ തിരിച്ചടി നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കൊരു കൈത്താങ്ങാകുക എന്ന ലക്ഷ്യവും ഈ യുവാവിനുണ്ട്. നിര്‍മ്മാണത്തിനാവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളും വയനാട്ടിലെ കര്‍ഷകരില്‍ നിന്നും നേരിട്ടുതന്നെ ശേഖരിക്കുന്നു. അതിലൂടെ കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ മികച്ച വരുമാനം സ്വന്തമാക്കാനും അവസരമൊരുക്കുന്നുണ്ട്. ആഗോള വിപണിക്കായുള്ള എല്ലാ ഗുണമേന്മയും ഉറപ്പുവരുത്തിക്കൊണ്ട് പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് നിര്‍മ്മാണ പ്രക്രിയ. മായങ്ങളൊന്നുംതന്നെ ചേര്‍ക്കുന്നില്ല എന്നതും അഗോര്‍സ ഗോര്‍മെ ഉല്‍പ്പന്നങ്ങളുടെ പ്രത്യേകതയാണ്. ട്യൂബ് കണ്ടെയ്‌നറുകളിലെ പായ്ക്കിങ് ഉല്‍പ്പന്നത്തിന്റെ ആയുസ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

നിലവില്‍ ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റുകളാണ് ബ്രാന്‍ഡിനു കീഴില്‍ വിപണിയിലെത്തുന്നത്. അധികം വൈകാതെ ടൊമാറ്റോ പെയ്സ്റ്റ്, ടൊമാറ്റോ കെച്ചപ് എന്നീ ഉല്‍പ്പന്നങ്ങളും അഗോര്‍സ ബ്രാന്‍ഡില്‍ വിപണിയിലെത്തും. കേരളം, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ വിപണിയില്‍ ഇടം നേടിക്കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ വൈകാതെ ആഗോള വിപണിയിലെത്തും. കൂടാതെ, ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കളിലേക്കെത്തിക്കാനും പദ്ധതിയുണ്ടെന്ന് എബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവരങ്ങള്‍ക്ക് –
എബിന്‍ കുര്യാക്കോസ്
7025841650
www.agorsagourmet.com

Spread the love
Previous പ്രവര്‍ത്തനമികവ് കരുത്താക്കി ഏറാമല ബാങ്ക്
Next രാജ്യത്തെ ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ നോട്ട് പുറത്തിറങ്ങി

You might also like

Special Story

ബേക്കറി ബിസിനസിലൂടെ ലാഭം കൊയ്യാം

ഭക്ഷ്യ സംസ്‌കരണമേഖലയ്ക്ക് ദിനം പ്രതി ഡിമാന്റ് ഉയരുകയാണ്. അതിനാല്‍ത്തന്നെ ഈ മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് തീര്‍ച്ച. നിലവില്‍ ലാഭകരമായി നടത്താവുന്നതും വിപണന സാധ്യതയുള്ളതുമായൊരു ബിസിനസ് സംരംഭമാണ് ബേക്കറി. വിവധ തരം പഫ്‌സുകള്‍, മീറ്റ് റോള്‍, ചിക്കന്‍ റോള്‍, വിവിധ

Spread the love
NEWS

ബിറ്റ്‌കോയിന്‍ പരാജയത്തിലേക്ക്

ലോക സമ്പദ് വ്യവസ്ഥയെ അനിശ്ചിതത്വത്തിന്റെ പാരമ്യതയില്‍ എത്തിച്ച ബിറ്റ്‌കോയിന്‍ യുഗത്തിന് അന്ത്യമാവുന്നതായി സൂചന. യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാനുള്ള തയ്യാറെടുപ്പിലേക്ക് നീങ്ങുന്നതായാണ് ഇംഗ്ലണ്ട് നല്‍കുന്ന സൂചന. സാങ്കല്‍പികമായ മൂല്യം കല്‍പിച്ച് ഒരു സെക്യൂരിറ്റിയുമില്ലാതെ അമിത ലാഭത്തിന്റെ പിന്നാലെ പായുമ്പോള്‍ ഉള്ള

Spread the love
SPECIAL STORY

കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങളിലൂടെ ഉന്നത വരുമാനം

കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങളായ കട്ടിളകള്‍, ജനലുകള്‍, കിണര്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കിണര്‍ റിംഗ് കൂടാതെ പൂച്ചട്ടികള്‍ അലങ്കാര വസ്തുക്കള്‍ എന്നിവ നിര്‍മിച്ച് വിപണനം നടത്തുന്നതാണ് ബിസിനസ്. താരതമ്യേന കുറഞ്ഞ മൂലധനം കൊണ്ട് ആരംഭിക്കാവുന്ന ബിസിനസാണിത്. കെട്ടിട നിര്‍മാണ രംഗത്ത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply