അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് – 2018, നോമിനേഷനുകൾ ക്ഷണിക്കുന്നു

അഗ്രോപാർക്ക് അഗ്രിപ്രണർ അവാർഡ് – 2018, നോമിനേഷനുകൾ ക്ഷണിക്കുന്നു

കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകുബേഷൻ സെന്റെറായ അഗ്രോപാർക്ക് കാർഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏർപ്പെടുത്തിയ അഗ്രിപ്രണർ അവാർഡ് 2018 നോമിനേഷനുകൾ ക്ഷണിക്കുന്നു. കാർഷിക മൂല്യവർദ്ധിത ഉൽപന്നനിർമ്മാണം, ഭക്ഷ്യസംസ്‌കരണ വ്യവസായം, ചെറുകിടവ്യവസായം, കാർഷിക അനുബന്ധ വനിതാ സംരംഭം എന്നിവയിലെ നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കിയ സ്റ്റാർട്ടപ്പ് സംരംഭകർക്കാണ്  അവാർഡുകൾ നൽകുന്നത്. കൂടാതെ സംരംഭക രംഗത്തെ മികച്ച പരിശീലന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയ സ്ഥാപനം. സംരംഭക സൗഹൃദ ഡിപ്പാർട്മെൻറ് സ്റ്റാർട്ടപ്പ് സംരംഭകർക്ക്‌ സഹായമായി മാറിയ മികച്ച മെന്റെർ എന്നിവരെയും ആദരിക്കും. കാറ്റഗറികളിൽ അവാർഡിന് പരിഗണിക്കുന്നതിനുള്ള നോമിനേഷനുകൾ 2018 സെപ്റ്റംബർ 15 ന് മുൻപായി അഗ്രോപാർക്കിന്റെ പിറവം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ, ഇമെയിൽ വഴിയോ സമർപ്പിക്കാം. കൃഷി വിജ്ഞാനകേന്ദ്ര സീനിയർ സയന്റിസ്റ്റ് ഡോ:ഷിനോജ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഡോ: ബിൻസി തോമസ്,  സുധീർ ബാബു എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തുക. കാർഷിക-ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ചെയർമാൻ ബൈജു നെടുംങ്കേരി പറഞ്ഞു.

ഇ-മെയിൽ   agroparkpvm@gmail.com  0485-2242310

Spread the love
Previous എങ്ങനെ രുചിയേറും ക്യാന്‍ഡി ബിസിനസ് ആരംഭിക്കാം
Next ഐപിപിബി ഈ മാസം 21ന് പ്രവര്‍ത്തനമാരംഭിക്കും

You might also like

Business News

വമ്പന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ

എയര്‍ ഏഷ്യ ഇന്ത്യ യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുകളുമായി രംഗത്ത്. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വെറും 1,399 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 999 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍ ആഭ്യന്തര യാത്രകളും നടത്താം. സെപ്റ്റംബര്‍ 9 വരെ ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്.

Spread the love
NEWS

പെട്രോള്‍-ഡീസല്‍ ഡ്യൂട്ടി കുറയ്ക്കില്ലെന്ന് കേന്ദ്രം

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കത്തിക്കയറുമ്പോഴും നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകള്‍ വേണമെങ്കില്‍ ഇവയുടെ വാറ്റ് കുറയ്ക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പെട്രോലിന്റെയും ഡീസലിന്റെയും വില നിലവില്‍ 55 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. ഇന്നലെ 11 പൈസയാണ്

Spread the love
NEWS

മുരുകന്റെ മരണം; ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും

ചികിത്സ ലഭിക്കാതെ ഇതരസംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച കേസില്‍ അന്ന് ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറേയും രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ത്ഥിയേയുമാണ് പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. മുരുകന്റെ മരണത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply