മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിന് അംഗീകാരം

മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിന് അംഗീകാരം

മൂന്ന് പുതിയ എയിംസുകള്‍ ( ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്)
കൂടി ആരംഭിക്കുന്നതിന്  കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ജമ്മുവിലെ സാമ്പയിലെ വിജയനഗറില്‍ 1661 കോടി രൂപയും , കാശ്മീരിലെ ഫുല്‍വാമയിലെ ആവന്തിപുരില്‍ 1828 കോടി രൂപയും , ഗുജറാത്തിലെ രാജ്കോട്ടില്‍ 1195 കോടി രൂപയും ചെലവുവരുന്ന മൂന്ന് എയിംസുകള്‍ ആരംഭിക്കുന്നതിനാണ് അനുമതി നല്‍കിയത്.  പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജനയുടെ (പി.എം.എസ്.എസ്.വൈ) കീഴിലായിരിക്കും ഈ എയിംസുകള്‍ ആരംഭിക്കുക.

ഡല്‍ഹിയിലെ എയിംസിന്റെയും, പി.എം.എസ്.എസ്.വൈയുടെ ആദ്യഘട്ടത്തില്‍ ആരംഭിച്ച പുതിയ 6 എയിംസുകളുടെയും അതേ മാതൃകയില്‍ ആശുപത്രികള്‍, മെഡിക്കല്‍-നഴ്സിങ് കോഴ്സുകള്‍ക്ക് വേണ്ട പഠന ബ്ലോക്കുകള്‍, താമസിക്കുന്നതിനുള്ള കെട്ടിടസമുച്ചയങ്ങള്‍(റസിഡന്‍ഷ്യല്‍ കോംപ്ലക്സ്), മറ്റ് അനുബന്ധ സൗകര്യങ്ങളും/സേവനങ്ങളും സൃഷ്ടിക്കുകയെന്നതും വിശാലാര്‍ഥത്തില്‍ പുതിയ എയിംസുകളുടെ രൂപീകരണത്തില്‍ ഉള്‍പ്പെടും. ദേശീയ പ്രാധാന്യമുള്ള പുതിയ എയിംസുകള്‍ ആരംഭിക്കുന്നത് ഗുണനിലവാരമുള്ള പ്രാദേശിക ആരോഗ്യസുരക്ഷ, മെഡിക്കല്‍ വിദ്യാഭ്യാസം, നഴ്സിങ് വിദ്യാഭ്യാസം, ഗവേഷണം എന്നിവ ആ മേഖലകളില്‍  ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ്.

എയിംസുകളുടെ നിര്‍മ്മാണത്തിന്റെ ചെലവ് പൂര്‍ണമായും കേന്ദ്ര ഗവണ്‍മെന്റാണ് വഹിക്കുന്നത്. പുതിയ എയിംസുകളുടെ പ്രവര്‍ത്തന-പരിപാലന ചെലവുകളും പൂര്‍ണമായി കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. പുതിയ എയിംസുകള്‍ ആരംഭിക്കുന്നതിലൂടെ ജനങ്ങള്‍ക്ക്  സൂപ്പര്‍ സ്പെഷ്യാലിറ്റി ആരോഗ്യസുരക്ഷാ ലഭ്യമാക്കുകയെന്ന ആവശ്യം നിറവേറ്റും. ജമ്മു, കശ്മീര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന എയിംസുകളോരോന്നും അധ്യാപക, അനധ്യാപക തസ്തികകളില്‍ ഏകദേശം 3000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കും.

Spread the love
Previous കിടിലന്‍ പാക്കേജുമായി ഹുവേയ് വൈ9 വിപണിയിലെത്തി
Next ഉലകം ചുറ്റും കുടുംബം : ട്രക്കില്‍ കറങ്ങിയത് 24 രാജ്യങ്ങള്‍

You might also like

NEWS

യുഎസ്ടി ഗ്ലോബലും, മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: ആഗോള തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്ഥാപനമായ യുഎസ്ടി ഗ്ലോബല്‍ മൈക്രോസോഫ്റ്റുമായി കൊകോര്‍ക്കുന്നു. നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കള്‍ക്കായി മികച്ച സേവനങ്ങളായി ആവിഷ്‌കരിക്കുന്നതിനും വേണ്ടി നരവംശശാസ്ത്രം, കല, സാങ്കേതിക വിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തന

Spread the love
NEWS

ഔഡി എക്‌സ്‌ചേഞ്ച് മേള

ഔഡി കൊച്ചി ഷോറൂമില്‍ 11 ,12 തീയതികളില്‍ എക്‌സ്‌ചേഞ്ച് മേള നടക്കും. അപ്‌ഗ്രേഡ് ചലഞ്ച് മേള എന്ന പേരില്‍ നടക്കുന്ന മേളയില്‍ പഴയ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ വിപണി വിലയേക്കാള്‍ ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപ വരെ കൂടുതല്‍ നേടാമെന്ന്

Spread the love
NEWS

വമ്പിച്ച ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കി ആമസോണ്‍. ആമസോണില്‍ ഞായറാഴ്ച മുതല്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ സെയിലില്‍ പങ്കെടുക്കാം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാമെന്നതിനൊപ്പം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply