സംരംഭകത്വത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാം

സംരംഭകത്വത്തില്‍ ആത്മവിശ്വാസത്തോടെ മുന്നേറാം

സംരംഭകരെ രൂപപ്പെടുത്തുമ്പോള്‍, മനശാസ്ത്രവും മാനസികാവസ്ഥയും വളരെ പ്രധാനമാണ്. വളര്‍ന്നുവരുന്ന ഒരു സംരംഭകന്റെ മാനസികാവസ്ഥയും മനശാസ്ത്രവും നോക്കാം…

 

ഇച്ഛാശക്തി

ഒരു സംരംഭകന് ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇച്ഛാശക്തി. കാരണം സംരംഭവുമായി മുന്നോട്ട് പോകുമ്പോള്‍ അയാള്‍ക്ക് നിരവധി തടസ്സങ്ങള്‍ നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോഴും, ആസൂത്രണങ്ങളും പദ്ധതികളും പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളിലും മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായേക്കാം. അതിനാല്‍, ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതിനുമുമ്പ് ഒരു സംരംഭകന് അപാരമായ ഇച്ഛാശക്തി ഉണ്ടായിരിക്കണം എന്ന് മനസിലാക്കേണ്ടതുണ്ട്. അതിനായി മനസിനെ സജ്ജമാക്കുക.

പഠിച്ചുകൊണ്ടിരിക്കുക

ഒരു സംരംഭകന്‍ ഒരു പഠിതാവായിരിക്കണം. അവര്‍ക്ക് സാഹചര്യങ്ങളെ നിരീക്ഷിച്ചു മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. സംരംഭകന്‍ സാമൂഹ്യ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും സ്വന്തം വ്യവസായത്തെക്കുറിച്ചും സമാനമായ വ്യവസായങ്ങളെക്കുറിച്ചുമുള്ള പുതിയ അപ്ഡേഷനുകള്‍ പഠിക്കുകയും വേണം. ഇത് സംരംഭകനെ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, ബിസിനസിനെ മികച്ച രീതിയില്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നിങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുക എന്നതാണ് വിജയ മന്ത്രം . നിങ്ങളുടെ സുഹൃത്തുക്കളില്‍നിന്നും എതിരാളിയില്‍നിന്നും നിങ്ങളുടെ സംരംഭത്തില്‍നിന്നും നിങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുക. അത് നിങ്ങളെ, നിങ്ങളുടെ മേഖലയില്‍ മികച്ചതാക്കാന്‍ സഹായിക്കും.

എപ്പോളും ഉദാരശീലനായിരിക്കുക

സംരംഭകന്‍ എപ്പോളും സാമൂഹിക പ്രതിബദ്ധത പുലര്‍ത്തണം. സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് നിങ്ങള്‍ക്ക് ബിസിനസ്സില്‍ മുന്നേറാന്‍ കഴിയും എന്ന് മനസിലാക്കുക. സാമൂഹ്യ പ്രതിബദ്ധത ഒരു സംരംഭകനെ കൂടുതല്‍ യോഗ്യനാക്കുകയും, അദ്ദേഹത്തില്‍നിന്നും സേവനങ്ങളും സഹായങ്ങളും പ്രതീക്ഷിക്കുന്ന ഒരു കൂട്ടം ആളുകള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു. മറ്റ് സംരംഭകര്‍ക്ക് പരസ്പര ബഹുമാനം നല്‍കുന്നതും നിങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കും.

സാമ്പത്തിക അച്ചടക്കം

സാമ്പത്തിക അച്ചടക്കം ഒരു സംഭരംഭകന്റെ ജീവിതത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമ്പത്തിക അച്ചടക്കമില്ലാതെ ഒരു സംരംഭകനും വിജയം നേടിയിട്ടില്ല. കമ്പനികളുടെ സാമ്പത്തിക സ്ഥിതി എങ്ങനെ നിലകൊള്ളുന്നുവെന്ന് വിശകലനം ചെയ്യുന്നതിന് സംരംഭകര്‍ അവരുടെ ക്യാഷ് ഫ്‌ളോ, ബാലന്‍സ് ഷീറ്റ്, ലാഭനഷ്ട കണക്കുകള്‍ എന്നിവ പതിവായി ശ്രദ്ധിക്കേണ്ടതുണ്ട്. റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സംരംഭകര്‍ അവരുടെ അക്കൗണ്ട്സ്, ആദായനികുതി, ജിഎസ്ടി മുതലായവ കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

പീപ്പിള്‍ മാനേജ്‌മെന്റ്

സ്ഥാപനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ജീവനക്കാരെയും ടീമുകളെയും സംഘടിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ സംരംഭകര്‍ ജാഗ്രത പാലിക്കണം. കാരണം അയോഗ്യരായ വ്യക്തികളെ തെറ്റായ സ്ഥാനങ്ങളില്‍ നിയമിച്ചാല്‍ സ്ഥാപനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മോശമായേക്കാം. യോഗ്യതയുള്ള ഒരാളെ നിയമിക്കുമ്പോള്‍ ഭാവിയില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നതിന് ഉപയോഗിക്കാന്‍ കഴിയുന്ന ആളുകളെ അവരുടെ കഴിവിന് അനുസരിച്ച് വേണം നിയമിക്കാന്‍. അതിനാല്‍, ആളുകളെ നിയമിക്കുമ്പോള്‍ അവരുടെ തൊഴില്‍ പരിചയം, മുന്‍ ട്രാക്ക് റെക്കോര്‍ഡ്, കഴിവ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, മാനേജ്മന്റ് സ്‌കില്‍സ്, എന്നിവ പരിശോധിക്കാന്‍ ശ്രദ്ധിക്കണം.

നേതൃത്വ പാടവം

ഒരു സ്ഥാപനത്തില്‍ നേതൃത്വത്തെക്കുറിച്ച് പറയുമ്പോള്‍, കാര്യക്ഷമമായ നേതൃപാടവമുള്ള ആളുകളെ പ്രധാന നേതൃ സ്ഥാനത്ത് നിര്‍ത്താന്‍ സംരംഭകന്‍ വേണ്ടത്ര ശ്രദ്ധിക്കണം. നേതൃത്വം ശരിയായ സ്ഥാനത്ത് അല്ലെങ്കില്‍ പരാജയമാകും ഫലം. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതിനാല്‍, സുപ്രധാന സ്ഥാനങ്ങളിലേക്ക് കഴിവുള്ള ഒരാളെ തെരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സംരംഭകന്‍ എടുക്കേണ്ടതുണ്ട്. അവരുടെ കരിയറിലുടനീളം ഏതെങ്കിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടോയെന്ന് നിയമനങ്ങള്‍ നടത്തുന്നതിനുമുമ്പ് പരിശോധിക്കുകയും വേണം. ജീവനക്കാരെ രൂപപ്പെടുത്തുന്നതിനും പ്രത്യേക തസ്തികകള്‍ക്ക് അനുയോജ്യരാക്കുന്നതിനും പരിശീലനം നല്‍കാം.

പോസിറ്റീവ് മനോഭാവം

‘മനോഭാവം’ ഒരു സംരംഭകന്റെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ്. സംരംഭക ജീവിതത്തില്‍ എന്ത് പ്രതികൂലങ്ങളെ നേരിടേണ്ടി വന്നാലും പോസിറ്റീവ് മനോഭാവമുള്ള ഒരു സംരംഭകന് ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയിലൂടെ തന്റെ സംരംഭത്തെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടാകും. ഏതു പ്രതിസന്ധി ഘട്ടത്തിലും സംരംഭത്തിന് ആവശ്യമായ പോസിറ്റീവ് എനര്‍ജി നല്‍കി മുന്നോട്ടു നയിക്കാന്‍ നല്ല മനോഭാവമുള്ള സംരംഭകന് സാധിക്കും.

 

കോര്‍പ്പറേറ്റ് ട്രെയ്‌നറും ബിസിനസ് മെന്ററുമാണ് അലോക് വര്‍മ. ഫോണ്‍: 9895762661

Spread the love
Previous ഓക്‌സ്‌ഫോഡ് വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തി
Next സംരംഭകര്‍ക്ക് കൈത്താങ്ങായി ബിസ്‌പോള്‍

You might also like

Home Slider

എങ്ങനെ രുചിയേറും ക്യാന്‍ഡി ബിസിനസ് ആരംഭിക്കാം

കേരളത്തിലെ കാര്‍ഷിക രംഗം നവീന സാങ്കേതിക വിദ്യകളും ആധുനിക കൃഷി അറിവുകളും വിവര സാങ്കേതികവിദ്യാധിഷ്ഠിത മാര്‍ക്കറ്റിങ് സംവിധാനവും ഉള്‍പ്പെടുത്തി നവീകരിക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ്. കാര്‍ഷിക വിളകള്‍ക്കുള്ള വിലിയിടിവ് നിരവധി പാരമ്പര്യ കര്‍ഷകരെപ്പോലും ഉപജീവനത്തിനായി മറ്റ് മേഖലകള്‍ തേടിപ്പോവാന്‍ പ്രേരിപ്പിക്കുന്നു. ഒരേസമയം വിപണിക്ക്

Spread the love
Entrepreneurship

എജിആര്‍ കുടിശ്ശിക; മൊബൈല്‍ താരിഫ് നിരക്കിൽ വർധന ഉറപ്പായി

എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫ് നിരക്കിൽ 10 ശതമാനമെങ്കിലും വര്‍ധനവുണ്ടാകും. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍ 10 ശതമാനം തുക തിരിച്ചടയ്‌ക്കേണ്ടി വരുമെന്നതിനാലാണ് നിരക്ക് വർധന സംബന്ധിച്ച തീരുമാനം.

Spread the love
Business News

സിനിമാ തിയേറ്ററുകൾ തുറന്നേക്കും; ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകാനും ആലോചന

ലോക്ഡൗണിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറന്നേക്കും. ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുന്ന അടുത്തഘട്ട അണ്‍ലോക്ക് നടപടികളുടെ ഭാഗമായാകും തീരുമാനം. മറ്റ് വ്യാപാരമേഖലകൾ എല്ലാം തന്നെ നിയന്ത്രണങ്ങളോടെ തുറന്നെങ്കിലും തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply