ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സെയില്‍; വില്‍പന പൊടിപൊടിക്കുന്നു

ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് ബിഗ് സെയില്‍; വില്‍പന പൊടിപൊടിക്കുന്നു

 

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്‌സ് വില്‍പനയ്ക്ക് വന്‍ സ്വീകരണം. വില്‍പന പൊടിപൊടിക്കുകയാണ്.
ആപ്പിള്‍ ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8/8പ്ലസ്, സാംസംഗ് ഗാലക്‌സി എസ് 9/എസ് 9 പ്ലസ്, വണ്‍ പ്ലസ് 6, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി 6, ഷവോമി തുടങ്ങിയവയാണ് വില്‍പ്പനയിലെ താരങ്ങള്‍.
ആപ്പിള്‍ ഐഫോണ്‍ എക്‌സ് 64 ജിബി 91,900 രൂപ വില വരുന്ന ഫോണ്‍ 69,999 രൂപയ്ക്കും, 256 ജിബി 1,06,900 രൂപ വില വരുന്ന ഫോണ്‍ 1,00,900 രൂപയ്ക്കും, ഐഫോണ്‍ 8 പ്ലസ് 64 ജിബി 69,900 രൂപയുടെ ഫോണ്‍ 64,999 രൂപയ്ക്കും, 256 ജിബി 84,900 രൂപ വില വരുന്ന ഫോണ്‍ 77,999 രൂപയ്ക്കും, ഐഫോണ്‍ 8 64 ജിബി 59,900 രൂപയുടെ ഫോണ്‍ 53,999 രൂപയ്ക്കും, 256 ജിബി 74,900 രൂപയുടെ ഫോണ്‍ 72,990 രൂപയ്ക്കും ആമസോണില്‍ ലഭിക്കും. സാംസങ് ഗാലക്‌സി എസ് 9 64 ജിബി ഫോണ്‍ 42,000 രൂപയ്ക്കും, 128 ജിബി ഫോണ്‍ 44,900 രൂപയ്ക്കും ലഭിക്കും.
വണ്‍ പ്ലസ് 6ജിബി റാം 64 ജിബി മെമ്മറി, 8ജിബി റാം 128 ജിബി മെമ്മറി എന്നിവയ്ക്ക് 5,000 രൂപ കിഴിവ് ആമസോണില്‍ ലഭിക്കും. റെഡ്മി നോട്ട് 5 പ്രോ 14,999 രൂപയ്ക്കും, റെഡ്മി 6 32 ജിബിക്ക് 7,999 രൂപയ്ക്കുമാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കുന്നത്.
ആമസോണില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതു വഴി 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍ പേ ബാലന്‍സിലേക്ക് 1000 രൂപ വരെ ഈ ഓഫറിലൂടെ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ 50,000 രൂപയുടെ മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താവിന് 8,000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.
ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്‌സിലൂടെ എച്ച്ഡിഎഫ്‌സിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്മാര്‍ട്‌ഫോണ്‍ വാങ്ങിയാല്‍ ഉപഭോക്താവിന് 2,500രൂപ വില ഡിസ്‌കൗണ്ട് ലഭിക്കും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15നും ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡെയ്‌സ് ഒക്ടോബര്‍ 14നും അവസാനിക്കും

Previous 25-ാം വാര്‍ഷികത്തില്‍ വമ്പന്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ്
Next ചരക്കു- സേവന നികുതി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനം

You might also like

TECH

സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയിലേക്കും

സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നു. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണു സാങ്കേതികനാമം. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്,

TECH

5 ജി സേവനം ഈ വര്‍ഷം തന്നെ

അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന വിവര വിനിമയരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ 5 ജി എത്തുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ് 5 ജി സേവനം ലഭ്യമായി തുടങ്ങുക. സ്വീഡിഷ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പിനിയായ എറിക്‌സന്‍ ആണ് ഈ വിവരം പുറത്തു വിട്ടത്. 2023 ആകുമ്പോഴേക്കും ഡാറ്റാ

TECH

ഇന്‍സ്റ്റഗ്രാം വഴി ഇനി ഷോപ്പിങ്ങും

ഇന്‍സ്റ്റഗ്രാം വഴി ഇനി ഫോട്ടോ ഷെയറിങ് മാത്രമല്ല, ഷോപ്പിങ്ങിനും സാധിക്കും. പുതിയ ഫീച്ചര്‍ വഴി ഇന്‍സ്റ്റഗ്രാമില്‍ പരസ്യം ചെയ്യുന്ന സാധനങ്ങള്‍ അതിലൂടെ തന്നെ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. ഇന്‍സ്റ്റാഗ്രാം വഴി നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം നല്‍കാറുണ്ട്. രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply