സ്വന്തമായി വാഹനമുണ്ടെങ്കിൽ ആമസോണിൽ ജോലി ലഭിക്കുന്നു ; ചെയ്യേണ്ടത് ഇത്രമാത്രം

ആഗോള ഭീമനായ ആമസോൺ ഇന്ത്യയിലും വേരുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ എവിടെയും ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ എത്തിച്ച് കൊടുക്കാൻ ആമസോണിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ ‘ഡെലിവറി സർവീസ് പാർട്ണർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്.

നാല് വർഷത്തിന് മുകളിൽ പഴക്കം ഇല്ലാത്ത 5M ക്യൂബിക്ക് ലോഡിങ് ശേഷിയുള്ള വാഹനം നിങ്ങൾക്കുണ്ടെങ്കിൽ ആമസോൺ എന്ന വലിയ ശ്രംഖലയുടെ ഭാഗമാകാൻ നിങ്ങൾക്കും സാധിക്കും. ആമസോണിന്റെ പ്രാദേശിക സ്റ്റോറുകളിൽ എത്തുന്ന പാഴ്സലുകള്‍ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ് ഇവരുടെ ജോലി.

ഓരോ പാഴ്സലിനും നിശ്ചിത വേതനവും ഇൻസെൻറ്റീവ്കളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ആമസോണിന്റെ സൈറ്റില്‍ എത്തി നിങ്ങള്‍ക്ക് സേവനം നടത്താന്‍ കഴിയുന്ന സ്ഥലവും പേര് വിവരങ്ങളും സമര്‍പ്പിക്കുക. ഏഴു ദിവസത്തിനുള്ളില്‍ ആമസോണ്‍ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

Previous സംരംഭം ഗോഡ്സ് ഓൺ ബ്രാൻഡ് ആൻഡ് എമർജിങ് എൻട്രപ്രണർ അവാർഡ് നിശ നാളെ കൊച്ചിയിൽ
Next സംരംഭക താരോത്സവം, പ്രൗഢഗംഭീരമായി എന്റെ സംരംഭം അവാര്‍ഡ് നിശ

You might also like

Business News

ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

തുടര്‍ച്ചയായ നഷ്ടത്തിനുശേഷം ഇന്ന് ഓഹരി വിപണിയില്‍ പുത്തനുണര്‍വ്. സെന്‍സെക്‌സ് 248 പോയിന്റ് ഉയര്‍ന്ന് 33281ലും നിഫ്റ്റി 64 പോയിന്റ് ഉയര്‍ന്ന് 10219ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ

Business News

ന്യൂസ് 18 ചാനല്‍ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : മലയാളത്തിലെ നവ വാര്‍ത്താ ചാനലായ ന്യൂസ് 18 ലെ മാധ്യമ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. മാധ്യമ പ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് അത്മഹത്യശ്രമമെന്ന് പറയപ്പെടുന്നു. സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പറഞ്ഞ് ചാനല്‍ മാനേജ്‌മെന്റിന് മാധ്യമ

Others

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply