ഉത്സവ സീസണില്‍ വന്‍ നേട്ടവുമായി ആമസോണ്‍

ഉത്സവ സീസണില്‍ വന്‍ നേട്ടവുമായി ആമസോണ്‍

ചെന്നൈ: ഫെസ്റ്റിവല്‍ സീസണില്‍ വന്‍ നേട്ടമാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ കൈവരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച വെബ്‌സൈറ്റും ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റും ആമസോണിന്റെതാണ്. തങ്ങളുടെ ഷോപ്പിങ് ഫെസ്റ്റിവല്‍ ആയ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ 20 മടങ്ങ് വില്‍പ്പന വര്‍ദ്ധനവാണ് ആമസോണ്‍ കൈവരിച്ചിരിക്കുന്നത്.

ആമസോണ്‍ കിന്‍ഡില്‍ ഡിവൈസുകളുടെ വില്‍പ്പനയില്‍ ഒന്‍പത് മടങ്ങാണ് വര്‍ദ്ധനവ്. കിന്‍ഡില്‍ ഇ-ബുക്കുകളില്‍ എട്ട് മടങ്ങിലധികം വില്‍പ്പനയുമുണ്ടായി. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. വണ്‍പ്ലസ്, ഷാവേമി എന്നിവയുടെ ഫോണുകളാണ് ഏറ്റവും കൂടുതല്‍ വിറ്റ് പോയത്. ടെലിവിഷനുകളില്‍ ഷവോമി, ബിപിഎല്‍, സാന്യോ എന്നിവയാണ് മികച്ച വില്‍പ്പന നടന്ന ബ്രാന്‍ഡുകള്‍. അടുക്കള ഉപകരണങ്ങള്‍ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ മൂന്ന് മടങ്ങാണ് വര്‍ദ്ധനവ്. ആമസോണ്‍ വികസിപ്പിച്ച ഹിന്ദി സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.

Previous ആപ്പിള്‍, ഐ ഫോണ്‍ ടെന്‍ ആറിന്റെ ഉത്പാദനം നിര്‍ത്തുന്നു
Next മടക്കും ഫോണുമായി സാംസങ്

You might also like

Entrepreneurship

കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍

  സ്വന്തമായി ബിസിനസ് അല്ലെങ്കില്‍ സ്വന്തം പ്രസ്ഥാനം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ നിക്ഷേപ മൂലധനം എന്ന വലിയ മതില്‍ മുന്നിലുള്ളതിനാല്‍ വ്യവസായ മികവുകളും കഴിവുകളുമുള്ള ആളുകള്‍പോലും സംരംഭം എന്ന ചിന്തയ്ക്ക് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വളരെ കുറഞ്ഞ

NEWS

സര്‍ക്കാര്‍ ചെലവില്‍ ബിസിനസ് തുടങ്ങാം

ചെറുകിട ബിസിനസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം. നാല് ലക്ഷം രൂപയാണ് കയര്‍ ഉദ്യമി യോജന പ്രകാരം ധനസഹായം ലഭിക്കുക. 10 ലക്ഷം രൂപ വരെ ചെലവാകുന്ന കയര്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് 40 ശതമാനം കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കും. 55 ശതമാനം വായ്പ

NEWS

ഇസാഫിന്റെ അറ്റാദായം 27 കോടി

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 27 കോടിരൂപ. ബാങ്കിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തിലാണ് ഈ നേട്ടം കൊയ്തത്. പലിശയിനത്തില്‍ 597 കോടി രൂപയാണ് ബാങ്ക് സ്വന്തമാക്കിയത്. 102 കോടി രൂപയാണ് മറ്റ്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply