സംരംഭകര്‍ക്ക് എന്നും പ്രചോദനമാണ് ആമസോണിന്റെ വളര്‍ച്ച

സംരംഭകര്‍ക്ക് എന്നും പ്രചോദനമാണ് ആമസോണിന്റെ വളര്‍ച്ച

ഒരു സംരംഭവും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചവയല്ല. സംരംഭകരുടെ നിരവധി കാലത്തെ പ്രയത്‌നമാണ് ഓരോ ബിസിനസിന്റെയും വിജയം. വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോയവരാണ് പുതിയ സംരംഭകര്‍ക്ക് പ്രചോദനമാകുന്നത്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് അത്തരത്തില്‍ സംരംഭത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രചോദനമാണ്. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍നിരയിലുളള ജെഫ് ബെസോസിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. അദ്ദേഹവും ഭാര്യയും ചേര്‍ന്ന് വീടിനോട് ചേര്‍ന്ന ഗ്യാരേജില്‍ തുടങ്ങിയതാണ് ആമസോണ്‍.

ജെഫ് ബെസോസ് കംപ്യൂട്ടര്‍ സയന്‍സിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും ബിരുദം നേടിയ ശേഷം വാള്‍ സ്ട്രീറ്റിലെ പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇതിനിടയില്‍ ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ ബുക്ക് സെല്ലേഴ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് ഓണ്‍ലൈന്‍ ബുക്ക് വില്പനയെന്ന ആശയമുദിക്കുന്നത്. പുസ്തകങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക് പൊതുവായ ഒരിടമില്ലെന്നത് മികച്ച സംരംഭാവസരമായി ജെഫ് ബെസോസ് കണ്ടെത്തി. ഓണ്‍ലൈന്‍ ഇടപാടുകള്‍ തീരെ പരിചിതമല്ലാത്ത കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ ബുക്ക് വില്പന എന്ന ആശയം കേട്ടവര്‍ ജെഫിനെയും ഭാര്യയെയും നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ ആശയത്തില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു ജെഫിന്. നിക്ഷേപത്തിനായി 60 നിക്ഷേപകരെ കണ്ടുവെങ്കിലും 60ല്‍ 40 പേര്‍ക്കും പുതിയ ആശയത്തില്‍ വിശ്വാസമില്ലാതിരുന്നതിനാല്‍ നിക്ഷേപിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പാതി മനസ്സോടെയാണെങ്കിലും കൂടെ നിന്ന 20 നിക്ഷേകരില്‍ പ്രതീക്ഷയര്‍പ്പിച്ച് ജെഫ് മുന്നേറി.

1995ല്‍ ആണ് ആമസോണ്‍ പൂര്‍ണമായി ഓണ്‍ലൈനിലേക്ക് ഇറങ്ങുന്നത്. തന്റെ 300 സുഹൃത്തുക്കളെ പല സ്ഥലങ്ങളില്‍ നിന്നുമായി ബുക്കുകള്‍ ഓര്‍ഡര്‍ ചെയ്യിപ്പിച്ചു. ഇത് വിജയം കണ്ടതോടെ ആമസോണ്‍ പൊതുജനങ്ങളിലേക്കെത്തിച്ചു. മൂന്നാം വര്‍ഷം തന്നെ ഐപിഒയിലേക്കും കടന്നു ആമസോണ്‍. നിക്ഷേപകന്‍, യുഎസ് ടെക്‌നോളജി എന്‍ട്രപ്രണര്‍, ഫിലാന്ത്രോപ്പിസ്റ്റ് തുടങ്ങിയ തലങ്ങളില്‍ പേരെടുത്തുകഴിഞ്ഞു ജെഫ് ബെസോസ്. തന്റെ കഠിനാധ്വാനത്തിലൂടെ ആമസോണിനെ ലോകത്തിലെ മുന്‍നിര സ്ഥാപനമാക്കി ഉയര്‍ത്തിയ ജെഫ് ബെസോസിന് പിന്നാലെ പായുകയാണ് സംരംഭക ലോകമിന്ന്.

Previous 8 ലക്ഷം രൂപയില്‍ പ്രീമിയം സബ് കോംപാക്ട് എസ്‌യുവി; അങ്കം കുറിച്ച് എക്‌സ്‌യുവി 300
Next ഇസാഫ് ബാങ്കും പിഎന്‍ബി മെറ്റ് ലൈഫും കൈകോര്‍ക്കുന്നു; പദ്ധതി ഇന്‍ഷുറന്‍സ് സേവനങ്ങള്‍

You might also like

Business News

ജിഡിപി വളര്‍ച്ച് ആര്‍ബിഐ വീണ്ടും തിരുത്തുമോ?

ഇന്ത്യ നടപ്പുവര്‍ഷം 6.7 % ജിഡിപി വളര്‍ച്ച നേടുമെന്നാണ് കഴിഞ്ഞയോഗത്തില്‍ ആര്‍ബിഐ വിലയിരുത്തിയത്. നോട്ടുഅസാധുവാക്കല്‍, ജിഎസ്ടി എന്നിവ തിരിച്ചടിയായെന്നും വിലയിരുത്തി. 7.3 ശതമാനം എന്ന മുന്‍ വിലയിരുത്തല്‍ തിരുത്തിയാണ് 6.7 ശതമാനമാക്കിയത്. ബുധനാഴ്ച വീണ്ടും ആര്‍ബിഐ വളര്‍ച്ചാ പ്രതീക്ഷ തിരുത്തുമോ എന്നാണ്

Business News

ജിഎസ് ടി പരസ്യങ്ങള്‍ക്കായി 132 കോടി ചെലവിട്ട് കേന്ദ്ര സര്‍ക്കാര്‍

ജി എസ് ടി നടപ്പാക്കിയപ്പോള്‍ അച്ചടി മാധ്യമങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 132 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ തുക ചെലവഴിച്ചതിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Business News

ബിസ്മിയില്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഓഫര്‍; 50% വരെ വിലക്കുറവ്

ക്രിസ്മസ് പ്രമാണിച്ച് കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ബിസ്മി ഷോറൂമുകളില്‍ വന്‍ വിലക്കുറവ്. ഹൈപ്പര്‍മാര്‍ട്ട് വിഭാഗത്തില്‍ ഈ സീസണിലെ ഏറ്റവും പുതിയ കളക്ഷനുകളിലാണ് 50 ശതമാനം ഡിസ്‌കൗണ്ടും മറ്റ് അനവധി ഓഫറുകളും ക്രമീകരിച്ചിട്ടുള്ളത്. ക്രിസ്മസ് ട്രീ, പുല്‍ക്കൂടുകള്‍, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയവയുടെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply