അംബാനിയുടെ വാഹന ശേഖരം; കണ്ണു തള്ളി മുംബൈ ഇന്ത്യന്‍സ്

അംബാനിയുടെ വാഹന ശേഖരം; കണ്ണു തള്ളി മുംബൈ ഇന്ത്യന്‍സ്

ബെന്‍സ്, ബെന്റ്‌ലി, ബിഎംഡബ്ല്യു, ലാന്‍ഡ്‌റോവര്‍, റോള്‍സ് റോയ്‌സ്, പോര്‍ഷെ… വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളാണ് ഈ കാറുകള്‍.  ഒരു കുടക്കീഴില്‍ ഈ സൂപ്പര്‍സ്റ്റാറുകളെല്ലാം കാണാന്‍ സാധിക്കണമെങ്കില്‍ അത് അംബാനിയുടെ വീട്ടിലായിരിക്കണം. എങ്കില്‍ അതിനായി അംബാനിയുടെ വീട്ടിലെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീമംഗങ്ങള്‍.

അതിസമ്പന്നര്‍ക്കു മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനങ്ങളെല്ലാം ഒരുമിച്ച് കാണാന്‍ വന്ന മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. അംബാനിയുടെ മുംബൈയിലെ വീട് ആന്റിലിയയുടെ പാര്‍ക്കിങ് സ്‌പെയ്‌സിലാണ് ഈ വാഹന സൂപ്പര്‍താരങ്ങളുടെ വിശ്രമം.

ക്രിക്കറ്റ് ഫീവര്‍, മുംബൈ ഇന്ത്യന്‍ എന്ന വെബ് സീരിസിന്റെ ഭാഗമായായിരുന്നു ആ സന്ദര്‍ശനം. ഏകദേശം 168 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടിവിടെ. ബെന്റ്‌ലി ബെന്റഗൈ, ബെന്‍സ് ഇ ക്ലാസ്, ബെന്‍സ് ജി 63 എഎംജി, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ് ഫാന്റം, പോര്‍ഷെ കയിന്‍, ബിഎംഡബ്ല്യു ഐ8 തുടങ്ങി നിരവധി കാറുകള്‍ വിഡിയോയില്‍ കാണാം.

 

Spread the love
Previous ട്രെയിന്‍ യാത്രികര്‍ക്ക് ഇനി നാലുമണിക്കൂര്‍ മുമ്പും ബോര്‍ഡിങ് മാറ്റാം
Next സുരക്ഷിത ഭാവി തിരഞ്ഞെടുക്കാന്‍ എഡ്യു നെക്‌സ്റ്റ് വിദ്യാഭ്യാസ മേള

You might also like

Car

സുസുക്കിയും ടൊയോട്ടൊയും കൈകോര്‍ത്തു

പ്രമുഖ വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടൊയും വാഹന വിപണരംഗത്ത് കൈകോര്‍ക്കുന്നു. വിപണിയില്‍ ശക്തമായ ആധിപത്യം ഉറപ്പിക്കാനാണ് ജപ്പാനീസ് കമ്പനികളായ സുസുക്കിയും ടൊയോട്ടൊയും സഹകരിച്ചു നീങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.   ധാരണപ്രകാരം ടൊയോട്ടൊ കൊറോള സുസുക്കിക്കും ബലേനോ, വിറ്റാര ബ്രെസ ടൊയോട്ടൊയ്ക്കും സ്വന്തമാകും.

Spread the love
Business News

ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

  ഇന്ത്യയിലെ ഓട്ടോമൊബൈല്‍ ആരാധകര്‍ ഏറെ കാലമായി കാത്തിരുന്ന ജാവ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്നു മോഡലുകളുടെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജാവ, ജാവ 42, ജാവ പരേക്ക് എന്നിങ്ങനെയാണ് മൂന്ന് മോഡലുകള്‍. ജാവ 42 എന്ന മോഡലിന് 1.55 ലക്ഷം

Spread the love
Car

ഇലക്ട്രിക് കാറുമായി മഹീന്ദ്ര വരുന്നു

രണ്ടു വര്‍ഷത്തിനുള്ളില്‍ ആഢംബര വൈദ്യുത കാര്‍ നിരത്തിലിറക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹിന്ദ്ര ഒരുങ്ങുന്നു. ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോമൊബൈലീ പിനിന്‍ഫരിനയാണ് കാര്‍ ഡിസൈന്‍ ചെയ്യുന്നത്.   ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി എന്നീ കാറുകള്‍ക്ക് വെല്ലുവിളിയായാണ് മഹീന്ദ്ര ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്നത്. ഏകദേശം 20

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply