നിസ്സാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആമിര്‍ ഖാന്‍

നിസ്സാന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആമിര്‍ ഖാന്‍

ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്റെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. മാറ്റം അനുഭവിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന എക്സ്പീരിയന്‍സ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിര്‍ ഖാന്‍ കമ്പനിക്കൊപ്പം ചേരുക. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നില്‍ കണ്ടു തയ്യാറാക്കിയ പുതിയ പരസ്യ പ്രചാരണമാണ് എക്സ്പീരിയന്‍സ് ചേഞ്ച്. ഗോ, ഗോ പ്ലസ്, റെഡി ഗോ എന്നിവ ഈ പരസ്യങ്ങളില്‍ അണിനിരക്കുന്നു.

മികവിനായി നിലകൊള്ളുന്ന പുതുതലമുറയുടെ തന്റേടത്തിന്റെയും ധീര നിലപാടുകളുടെയും പ്രചാരകനാണ് ആമിര്‍ ഖാനെന്ന് നിസ്സാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് തോമസ് ക്യുഹെല്‍ വ്യക്തമാക്കി. ഗുണനിലവാരത്തിന്റെയും പുതുമകളുടെയും പ്രതീകമായ ഡാറ്റ്സനുമായി സഹകരിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ആമിര്‍ ഖാനും പ്രതികരിച്ചു.

Previous ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവിയുടെ ഇക്കോ സ്പോര്‍ട്ട് തിരിച്ച് വിളിക്കുന്നു
Next ടാറ്റ ടിഗോര്‍ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

You might also like

Bike

വിലയില്‍ കുതിച്ച് ഡൊമിനര്‍ 400

രണ്ടുമാസത്തിനിടെ വീണ്ടും ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഡൊമിനര്‍ 400 വില വര്‍ധിപ്പിച്ചു. രണ്ടാംതവണയാണ് ഈ വില വര്‍ധന. 2,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ബൈക്കിന്റെ വില 1,46,111 രൂപയായി മാറി. കഴിഞ്ഞ മാസവും വിലയില്‍ 2000 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. ആന്റിലോക്ക്

AUTO

പ്രീമിയം ടൂവീലറുകളിലൂടെ വിപണി കൊയ്യാന്‍ സുസുക്കി

ഫോര്‍ വീലര്‍ വിപണിയിലെ വിജയം ഇരുചക്ര വാഹന വിപണിയിലും കരസ്ഥമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. ഇതിനായി പ്രീമിയം ബൈക്കുകളും സ്‌കൂട്ടറുകളും വളരെ പ്രാധാന്യത്തോടെ വിപണിയിലവതരിപ്പിക്കുവാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ജിഎസ്എക്‌സ് ബൈക്കിന്റെ ചെറിയ പതിപ്പും അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2020ഓടെ

Car

ഫെറാരി 812 സൂപ്പര്‍ ഫാസ്റ്റ് ഇന്ത്യയില്‍

ഫെറാരിയുടെ ബ്രാന്‍ഡ് ന്യൂ 812 സൂപ്പര്‍ ഫാസ്റ്റ് ഇന്ത്യയിലെത്തി. 5.20 കോടി രൂപയാണ് വി 12 എന്‍ജിനുള്ള 812 സൂപ്പര്‍ഫാസ്റ്റിന്റെ വില. പുതിയ ഇലക്ട്രോണിക് ഡ്രൈവിങ് സിസ്റ്റം സൈഡ് ക്ലിപ് കണ്‍ട്രോളുമായാണ് ഫെറാരി എത്തുന്നത്. റിയര്‍ വീല്‍ സ്റ്റിയറിങ് ഫെറാരിയുടെ മാത്രം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply