നിലവാരമുള്ള നീന്തല്‍ക്കുളങ്ങള്‍ അക്വാഫൈന്‍ പൂള്‍ സൊലൂഷ്യന്‍സിലൂടെ

നിലവാരമുള്ള നീന്തല്‍ക്കുളങ്ങള്‍ അക്വാഫൈന്‍ പൂള്‍ സൊലൂഷ്യന്‍സിലൂടെ

നുഷ്യന്റെ ജീവിതരീതികള്‍ക്കു മാറ്റം വന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഒരു കാലത്തു ആഡംബരമെന്നു വ്യാഖ്യാനിക്കപ്പെട്ട പലതും, ഇന്നു അസ്വാദനത്തിന്റെ ഘടകങ്ങളായി മാറിയിരിക്കുന്നു. കുറച്ചുകാലം മുമ്പു വരെ ആഡംബരത്തിന്റെ പ്രതീകമായിരുന്നു സ്വിമ്മിങ് പൂളുകള്‍. ഇന്ന് ഈ കാഴ്ച്ചപ്പാടിനു മാറ്റം വന്നിരിക്കുന്നു. വലിയ വലിയ ഹോട്ടലുകളും റിസോര്‍ട്ടുകളും മാത്രമല്ല, റസിഡന്‍ഷ്യല്‍ പൂളുകളും സര്‍വ്വ സാധാരണമായിരിക്കുന്നു. ഇത്തരത്തില്‍ വലിയ വലിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വീടുകളിലുമൊക്കെ സ്വിമ്മിങ് പൂളിന്റെ ഡിസൈന്‍, സപ്ലൈ, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ എല്ലാ കാര്യങ്ങളു മാനദണ്ഡങ്ങള്‍ പാലിച്ചു ചെയ്തു കൊടുക്കുന്ന സംരംഭമാണ് കൊച്ചി ആസ്ഥാനമായുള്ള അക്വാഫൈന്‍ പൂള്‍ സൊലൂഷന്‍. ദക്ഷിണേന്ത്യയിലെ നിരവധിയിടങ്ങളില്‍ സുരക്ഷിതത്വവും ശുചിത്വം ഒത്തുചേരുന്ന നിരവധി പൂളുകള്‍ക്ക് ഈ കമ്പനി ചുക്കാന്‍ പിടിച്ചു കഴിഞ്ഞു. തീര്‍ന്നില്ല സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഗുജറാത്തിലെ ഒളിംപിക് പൂളിന്റെ ചുമതലയും പൂള്‍ സൊലൂഷന്‍സിനായിരുന്നു. നീരാടുവാനും നീന്തിത്തുടിക്കുവാനും നീന്തല്‍മത്സരത്തിനുള്ള ഇടമൊരുക്കാനും ചുക്കാന്‍ പിടിക്കുന്ന അക്വാഫൈന്‍ പൂള്‍ സൊലൂഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കമ്പനിയുടെ സാരഥി ഗിരികുമാര്‍ സംസാരിക്കുന്നു.

 

പ്രായോഗിക പാഠങ്ങള്‍ പഠിച്ച്

നീരാടുവാനും നീന്തിത്തുടിക്കുവാനുമുള്ള ഇടങ്ങള്‍ ഒരുക്കുവാനുള്ള ജീവിതനിയോഗം പേറുന്നതിനു മുമ്പു വേഷങ്ങള്‍ പലതായിരുന്നു. പാലക്കാടായിരുന്നു ജനനം. മെക്കാനിങ് എന്‍ജിനിയിറിങ്ങും എംബിഎയും പൂര്‍ത്തിയാക്കിയ ശേഷം കുറെക്കാലം ഗള്‍ഫില്‍ ജോലി നോക്കി. ഒമാനില്‍ അല്‍ അന്‍സാരി എന്നൊരു കമ്പനിയിലായിരുന്നു ജോലി. അവിടുത്തെ സ്വിമ്മിങ് ഡിവിഷന്‍ നോക്കാനുള്ള ചുമതല ലഭിച്ചതാണു വഴിത്തിരിവായത്. നിരവധി നല്ല പ്രൊജക്റ്റുകള്‍ ചെയ്യാന്‍ സാധിച്ചു. അവിടെ രാജകുടുംബത്തിലെ സ്വിമ്മിങ് പൂള്‍, സ്പാ തുടങ്ങിയവ നല്ലരീതിയില്‍ പൂര്‍ത്തീകരിച്ചു. അതായിരുന്നു ഈ മേഖലയിലേക്കു ചുവടുവയ്ക്കാനുള്ള അടിസ്ഥാനം. ആ സമയത്തു ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഡിസൈനര്‍മാരും ആര്‍ക്കിടെക്റ്റുമാരുമായി സഹകരിക്കാന്‍ അവസരമുണ്ടായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിങ് പൂള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന പ്രായോഗിക പാഠങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞത് ആ കാലഘട്ടത്തിലാണ്. 2007ല്‍ത്തന്നെ കേരളത്തില്‍ ബിസിനസ് തുടങ്ങി. അന്നു പ്രോകോപി എന്നൊരു ഫ്രഞ്ച് കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ഏഷ്യന്‍ ഓപ്പറേഷന്റെ ചുമതലയായിരുന്നു. പതിനാലോളം രാജ്യങ്ങളുടെ ചുമതലയുണ്ടായിരുന്നു. പിന്നീടാണു അക്വാഫൈന്‍ പൂള്‍ സൊലൂഷന്‍സിന്റെ ഓഫിസ് ആരംഭിക്കുന്നത്.

 

മുന്നൂറ്റമ്പതോളം പൂളുകള്‍

ഇപ്പോള്‍ ദക്ഷിണേന്ത്യയില്‍ 350ഓളം പൂളുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എല്ലാ റേഞ്ചുകളിലുമുള്ള പൂളുകള്‍ ചെയ്തു എന്നതാണു പൂള്‍ സൊലൂഷന്‍സിന്റെ പ്രത്യേകത. സ്പോര്‍ട്സ് അതോറിറ്റിക്കു വേണ്ടി ഗുജറാത്തില്‍ ഒളിമ്പിക് പൂളും ട്രെയ്നിങ് പൂളും ചെയ്തതും എടുത്തു പറയേണ്ട നേട്ടമാണ്. കഴിഞ്ഞ ആറോ ഏഴോ കൊല്ലത്തിനിടയില്‍ സ്പോര്‍ട്സ് അതോറിറ്റി ചെയ്ത ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നാണിത്. മത്സരം നടക്കുന്ന പൂളുകളുടെ സ്പെസിഫിക്കേഷന്‍ നല്‍കുന്ന ഫിനയുടെ നിലവാരം കാത്തുസൂക്ഷിച്ച പൂളുകളാണിവ. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണു നിര്‍മ്മാണം. കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തിലെ ഒളിംപിക് പൂളിന്റെ ചുക്കാന്‍ പിടിച്ചതും പൂള്‍ സൊല്യൂഷനായിരുന്നു. അവിടുത്തെ പൂളിന്റെ ഡിസൈന്‍, സപ്ലൈ, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ചു വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഡിസൈന്‍ തൊട്ടു കമ്മീഷന്‍ ചെയ്ത് ഹാന്‍ഡോവര്‍ ചെയ്യുന്നതു വരെയുള്ള വര്‍ക്കുകളാണു പൂള്‍ സൊലൂഷന്‍ ചെയ്യുന്നത്. കണ്‍സ്ട്രക്ഷന്‍ ഒഴിച്ചുള്ള എല്ലാ ജോലികളും കമ്പനിയുടെ നേതൃത്വത്തില്‍ ചെയ്തു നല്‍കുന്നുണ്ട്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനടത്ത് ഫിറ്റ്നെസ് സോള്‍ എന്ന പേരില്‍ ഇന്‍ഡോര്‍ പൂള്‍, ഞാറയ്ക്കല്‍ ഐഎസ്സി ഇന്‍ഡോര്‍ പൂള്‍, ബാംഗ്ലൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ പൂള്‍ തുടങ്ങിയവയും പൂള്‍ സൊലൂഷന്റെ പ്രധാന വര്‍ക്കുകളില്‍ പെടുന്നു. ഇപ്പോഴും കേരളത്തിന്റെ വിവിധയിടങ്ങളില്‍ പൂള്‍ സൊലൂഷന്റെ നേതൃത്വത്തില്‍ പൂളുകളുടെ നിര്‍മ്മാണം പൂരോഗമിക്കുന്നുണ്ട്.

 

പൂളുകള്‍ ജനകീയമാകുന്നു

ഒരുകാലത്തു റിസോര്‍ട്ടുകളിലും വലിയ വലിയ ഹോട്ടലുകളിലും ആഡംബര ഭവനങ്ങളിലും മാത്രമാണു പൂളുകള്‍ ഉണ്ടായിരുന്നത്. ആഡംബരത്തിന്റെ പ്രതീകമായിരുന്ന പൂളുകള്‍ ഇന്നു ജീവിതാസ്വാദനത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ പൂളുകള്‍ നിര്‍മിക്കുന്നത് ഇന്നു സാധാരണയായിക്കഴിഞ്ഞു. നല്ലൊരു വീടു പണിയുമ്പോള്‍ അതിനൊപ്പം ഒരു സ്വിമ്മിങ് പൂള്‍ കൂടി നിര്‍മ്മിക്കുന്ന രീതിയിലേക്കു പലരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. റസിഡന്‍ഷ്യല്‍ പൂള്‍ നിര്‍മ്മിക്കുക എന്നതു പലര്‍ക്കും താങ്ങാനാവുന്നതു തന്നെയായി മാറിയിരിക്കുന്നു. ആര്‍ക്കിടെക്റ്റുമാരുമായി സഹകരിച്ചാണു പൂള്‍ സൊലൂഷന്‍ റസിഡന്‍ഷ്യല്‍ പൂളുകള്‍ പൂര്‍ത്തിയാക്കുക. പൂളുകള്‍ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പമ്പ് റൂം വേണം, അതു വാട്ടര്‍ ലെവലിനു താഴെയായിരിക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. അങ്ങനെ ശ്രദ്ധിക്കണ്ട ചെറിയ ചെറിയ കാര്യങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ പൂള്‍ നിര്‍മ്മാണത്തില്‍ നിരവധി ടെക്നോളജികളും പരിയപ്പെടുത്തുന്നുണ്ട്.

 

റിസോര്‍ട്ടുകളിലും

കേരളത്തിലെ അറിയപ്പെടുന്ന ബില്‍ഡര്‍മാരും പൂള്‍ നിര്‍മ്മിക്കുന്നതിനു പ്രാധാന്യം നല്‍കുന്നുണ്ട്. സകൈലൈന്‍, ചാക്കോളാസ്, അബാദ്, എസ്എഫ്എസ്, അസെറ്റ് ഹോംസ് തുടങ്ങിയ ബില്‍ഡര്‍മാരുമായി നിരവധി വര്‍ഷങ്ങളായി പൂള്‍ സൊലൂഷന്‍സ് സഹകരിക്കുന്നുണ്ട്. കേരളത്തിലെ അനവധി റിസോര്‍ട്ടുകളിലെ പൂളുകളും പൂള്‍ സൊലൂഷന്‍സിന്റെ നേതൃത്വത്തിലാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. വൈത്തിരി റിസോര്‍ട്ട്, ഓറഞ്ച് കൗണ്ടി (വയനാട്,ഹംപി ), രാവിസ് ഗ്രൂപ്പ് തുടങ്ങിയവരൊക്കെയായി സഹകരിച്ചു.

കുടുംബം

പാലക്കാട് വിക്റ്റോറിയ കോളേജിലെ കെമിസ്ട്രി പ്രൊഫസറായ ഡോ. ശാന്തിയാണു ഭാര്യ. രണ്ടു കുട്ടികള്‍ അരവിന്ദ്, ഗായത്രി.

Spread the love
Previous രുചിപ്പെരുമയുടെ നാല്‍പ്പതു വര്‍ഷം ഗ്രാന്‍ഡ് ഫുഡ് മേക്കേഴ്‌സ്
Next ആദ്യം ഡോക്ടര്‍, ഇപ്പോള്‍ സംരംഭകന്‍ ഇതൊരു വ്യത്യസ്ത വിജയഗാഥ

You might also like

Success Story

ആക്ഷേപങ്ങളെ തച്ചുടച്ച് അശ്വമേധം തുടരാന്‍ ഡബിള്‍ ഹോഴ്സ്

59 വര്‍ഷങ്ങളായി വിപണിയില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡ്; കേവലം ഒരു 2 മിനിറ്റ് വീഡിയോയിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സത്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ഇത്തരം വേട്ടയാടലുകള്‍ കരുതിക്കൂട്ടിയുള്ള ആക്രമണമായി വേണം കരുതാന്‍. എന്നിരുന്നാലും ഈ ആക്രമണങ്ങളില്‍ നിന്നും വസ്തുതകള്‍ നിരത്തി സത്യം

Spread the love
Special Story

ക്ലിക്ക് മൈ ഡേ; വെഡ്ഡിങ് ഫോട്ടോഗ്രഫിയിലെ വിശ്വസ്ത സംരംഭം

വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നുവെന്നാണു വിശ്വാസം. ആ സ്വര്‍ഗീയ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവരാണു വെഡ്ഡിങ് ഫോട്ടൊഗ്രഫര്‍മാര്‍. ആവര്‍ത്തിച്ചുകൊണ്ടിരുന്ന പതിവ് കാഴ്ചകളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വിവാഹഫോട്ടൊകളും വിഡിയോകളുമൊരുക്കുന്ന വെഡ്ഡിങ് ഫോട്ടൊഗ്രഫിയുടെ കാലം കഴിഞ്ഞു. ഇന്നു സിനിമയെപ്പോലും വെല്ലുന്ന തരത്തില്‍ വിവാഹമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തപ്പെടുന്നു. സാങ്കേതികതയുടെ

Spread the love
Entrepreneurship

മരച്ചക്ക് ഉപയോഗിച്ച് എണ്ണകളുടെ നിര്‍മ്മാണം

ബൈജു നെടുങ്കേരി   കേരളത്തിന്റെ ഭക്ഷണ ശീലങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. മായം കലര്‍ന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വര്‍ധിച്ച് വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മരച്ചക്ക് ഉപയോഗിച്ചുള്ള എണ്ണകളുടെ നിര്‍മ്മാണത്തിലൂടെ വിപണിയില്‍ ഇടം പിടിക്കാം.   സാധ്യതകള്‍ നമ്മുടെ നാട്ടില്‍ ധാരാളമായി വെളിച്ചെണ്ണ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply