3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്‌കോളര്‍ഷിപ്പ് സ്വീകരിച്ചു

3000 വിദ്യാര്‍ത്ഥിനികള്‍ സരോജിനി പത്മനാഭന്‍ സ്‌കോളര്‍ഷിപ്പ് സ്വീകരിച്ചു

തൃശൂര്‍: ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന സരോജിനി പത്മനാഭന്‍ മെമോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നെത്തിയ മുവ്വായിരത്തോളം വിദ്യാര്‍ത്ഥിനികളാണ് സ്‌കോളര്‍ഷിപ്പ് സ്വീകരിച്ചത്. തൃശൂര്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് മണപ്പുറം ഫിനാന്‍സ് എം.ഡി വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുള്ള പുരസ്‌ക്കാരം വി പി നന്ദകുമാറിന്റെ അമ്മയും അധ്യാപികയുമായിരുന്ന സരോജിനി പത്മനാഭന്റെ പേരിലുള്ളതാണ്. ഏറെ പുരോഗതി കൈവരിച്ചെങ്കിലും തൊഴില്‍ രംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കുറവാണ്. അവസരങ്ങളുടെ അഭാവമല്ല, ലഭ്യമായ അവസരങ്ങള്‍ തേടിപ്പിടിക്കാത്തതാണ് തൊഴിലില്ലായ്മയ്ക്കു കാരണമെന്നും കൂടുതല്‍ സ്ത്രീകള്‍ തൊഴിലെടുക്കാന്‍ മുന്നോട്ടു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണപ്പുറം റിതി ജ്വല്ലറി എംഡി സുഷമ നന്ദകുമാര്‍ ചെക്ക് വിതരണം നടത്തി. മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബെര്‍ട്ട്, ജ്യോതി പ്രസന്നന്‍, ടി.എം മനോഹരന്‍ ഐ.എഫ്.എസ്, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ പവല്‍ പോടര്‍ എന്നിവര്‍ പങ്കെടുത്തു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഡി.ജി.എം സീനിയര്‍ പി.ആര്‍.ഒ അഷറഫ് കെ. എം നന്ദി പറഞ്ഞു.

Spread the love
Previous ഗോഎയറിന് അന്താരാഷ്ട്ര അംഗീകാരം
Next നഷ്ടക്കണക്കുകളുമായി വിസ്താര

You might also like

Business News

ഷിര്‍ദി എയര്‍പോര്‍ട്ടില്‍ ആദ്യ വിമാനം വിജയകരമായി പറന്നിറങ്ങി

മഹാരാഷ്ട്രയില്‍ പുതുതായി പണി പൂര്‍ത്തിയാക്കിയ ഷിര്‍ദി എയര്‍പോര്‍ട്ടില്‍ ആദ്യ വിമാനം വിജയകരമായി ഇറക്കി. മുംബൈയില്‍ നിന്നുള്ള പരീക്ഷണ വിമാനമായ ഏലിയന്‍സ് എയര്‍ എടിആര്‍72-600 ആണ് ഇവിടെ ഇറക്കിയത്. മുംബൈ ഛദ്രപതി ശിവാജി ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ

Spread the love
Business News

30 ദിവസത്തോളം സുഗന്ധം നിലനില്‍ക്കുന്ന പെര്‍ഫ്യൂം; വില വെറും 8 കോടി 50 ലക്ഷം

ഈ പെര്‍ഫ്യൂമിന്റെ വില കേട്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും ഞെട്ടും. കാരണം മറ്റൊന്നുമല്ല. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമിന്റെ വില 8 കോടി 50 ലക്ഷം രൂപയാണ്.  ദുബായിലാണ്  ഈ പെര്‍ഫ്യൂം  വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. യു.എ.ഇയിലെ പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ നബീലാണ് ഷുമുഖ്

Spread the love
Business News

ഇത് തേനിനെ വെല്ലും മധുരമുള്ള പുലാസാന്‍; പുരയിടത്തില്‍ കൃഷി ചെയ്യാം, ലാഭം നേടാം

കാഴ്ചയില്‍ മലേഷ്യന്‍ റംബൂട്ടാനോട് സാദ്യശ്യമുള്ള പഴമാണെങ്കിലും ഈ ചെടിയുടെ പേര് പുലാസാന്‍ എന്നാണ്. ഫിലോസാന്‍ എന്നും വിളിക്കും.  കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ചെടിയാണ് പുലാസാന്‍.  മലേഷ്യയാണ് ഫിലോസാന്റെ ജന്മദേശം. കേരളത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആളുകള്‍ ഫിലോസാന്‍ കൃഷി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply