ഭാവിയുടെ കോഴ്‌സുകളുമായി  ആരോണ്‍ അക്കാഡമി

ഭാവിയുടെ കോഴ്‌സുകളുമായി ആരോണ്‍ അക്കാഡമി

കാലങ്ങളായി സ്ഥിരം പഠനകോഴ്‌സുകളുടെ പിന്നാലെ പോകുന്നവരാണു മലയാളികള്‍. എന്‍ജിനിയറിങ്ങും എംബിബിഎസും വിട്ടു പുതിയൊരു കോഴ്‌സിനെക്കുറിച്ചു ചിന്തിക്കുന്നവര്‍ തന്നെ ചുരുക്കം. തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളേതാണെന്ന അന്വേഷണം പലപ്പോഴും ഈ പരമ്പരാഗത കോഴ്‌സുകളില്‍ തന്നെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ഭാവിയുടെ കോഴ്‌സ് എന്ന രീതിയില്‍ വിലയിരുത്തപ്പെട്ട രണ്ടു കോഴ്‌സുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടി വരുന്നുണ്ട്, മെഡിക്കല്‍ കോഡിങ് ആന്‍ഡ് ബില്ലിങ്ങും മെഡിക്കല്‍ സ്‌ക്രൈബിങ്ങും. ഈ കോഴ്‌സുകളില്‍ പരിശീലനം നല്‍കി നിരവധി വിദ്യാര്‍ത്ഥികളെ സ്വസ്ഥമായ തൊഴിലിടങ്ങളില്‍ എത്തിച്ച സ്ഥാപനമാണ് ആരോണ്‍ അക്കാഡമി. നല്ല ശമ്പളത്തോടെ നല്ലൊരു ജോലി എന്നതൊരു വാഗ്ദാനം മാത്രമായി നല്‍കാതെ പ്രായോഗികമാക്കി നല്‍കിയ സ്ഥാപനമാണ് ആരോണ്‍ അക്കാഡമി. ആരോണ്‍ അക്കാഡമിയുടെ തുടക്കത്തെക്കുറിച്ചും കോഴ്‌സുകളുടെ സാധ്യതകളേയും പ്രത്യേകതകളേയുംക്കുറിച്ചും സ്ഥാപനത്തിന്റെ മാനേജിങ് ഡയറ്ക്റ്റര്‍മാരായ വി. വി. ദീപക്കും, എസ്. സുജിത്തും മനസ് തുറക്കുന്നു.

 

സഹപാഠികളുടെ സംരംഭകാശയം

 

മെഡിക്കല്‍ കോഡിങ് കോഴ്‌സ് ചെയ്യുമ്പോഴാണ് ഇത്തരമൊരു കോഴ്‌സിന്റെ സാധ്യതകളെക്കുറിച്ചു ദീപക്ക് മനസിലാക്കുന്നത്. ഈ രംഗത്തെ തൊഴില്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഒരു ജോലി സമ്പാദിക്കുക എന്നതല്ല ചിന്തിച്ചത്. മറിച്ച് ഈ കോഴ്‌സുകള്‍ നല്‍കുന്ന ഒരു സ്ഥാപനം ആരംഭിക്കുക എന്ന ബൃഹത്തായ ഉദ്യമമായിരുന്നു ലക്ഷ്യം. ആരോണിന്റെ മാനേജിങ് പാര്‍ട്ണറായ സുജിത്തിന്റെ ഭാര്യ ഡോ. മുന്ന സുജിത്ത് ദീപക്കിന്റെ സഹപാഠിയായിരുന്നു. സ്വന്തമായൊരു സ്ഥാപനം എന്ന ആശയത്തിന്റെ ആദ്യവിത്തു പാകിയത് ഈ സഹപാഠികളാണ്. മെഡിക്കല്‍ കോഡിങ് പഠിപ്പിക്കുന്ന സ്ഥാപനം കോഴിക്കോട് ആരംഭിക്കാം എന്നു മനസിലുറപ്പിച്ചു. അക്കാലത്ത് അത്തരമൊരു സ്ഥാപനം മലബാറില്‍ ഉണ്ടായിരുന്നില്ല. അങ്ങനെ 2016 ജൂലൈയില്‍ ആരോണ്‍ അക്കാഡമിക്കു സുജിത്തും ദീപക്കം ചേര്‍ന്നു കോഴിക്കോട് തുടക്കമിട്ടു.

 

കോഴിക്കോട് സ്വദേശികളാണു ദീപക്കും സുജിത്തും. ബിഎസ് സി നേഴ്‌സിങ് പൂര്‍ത്തിയാക്കിയതിനു ശേഷം കോഴിക്കോട്ടെ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായി ദീപക്ക് ജോലി നോക്കിയിരുന്നു. ഈ സമയത്താണു കോഡിങ് കോഴ്‌സിനെക്കുറിച്ചറിയുന്നതും പഠിക്കുന്നതും. എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷം പത്തു വര്‍ഷത്തോളം സമാനമേഖലയില്‍ ജോലി ചെയ്ത ശേഷമാണു കോഡിങ്ങിന്റെ സാധ്യത ഭാര്യ വഴി മനസിലാക്കി സുജിത്ത് ഈ രംഗത്തെത്തുന്നത്. അതോടെ രണ്ടുപേരും ചേര്‍ന്നു ആരോണ്‍ അക്കാഡമിയിലൂടെ വിദ്യാഭ്യാസമേഖലയിലെ ജൈത്രയാത്രക്കു തുടക്കമിടുകയായിരുന്നു.

 

പരസ്യം വിദ്യാര്‍ത്ഥികളിലൂടെ

ആരോണ്‍ അക്കാഡമി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പിന്നിട്ട വിജയദൂരം അനവധിയാണ്. കോഴിക്കോട്ടെ ഹെഡ്ഡ് ഓഫീസിനു പുറമേ എറണാകുളം, പെരിന്തല്‍മണ്ണ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അഞ്ചു ബ്രാഞ്ചുകളായി സ്ഥാപനം വളര്‍ച്ച പ്രാപിച്ചു. ആരോണില്‍ പഠനത്തിനായി വന്ന ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ്ണമായും പിന്തുണ നല്‍കിയാണ് അക്കാഡമിയുടെ പ്രവര്‍ത്തനം വിജയകരമായി പുരോഗമിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റഫര്‍ ചെയ്യുന്ന സ്ഥാപനമാണ് ആരോണ്‍ അക്കാഡമി.
മെഡിക്കല്‍ കോഡിങ് ആന്‍ഡ് ബില്ലിങ് എന്ന കോഴ്‌സിലൂടെയാണ് ആരോണ്‍ അക്കാഡമിയുടെ തുടക്കം. അമെരിക്കന്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമാണിത്. അതിന്റെ ട്രെയ്‌നിങ് നടത്താനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സായിട്ടാണ് ആരോണില്‍ ഇതു നടത്തപ്പെടുന്നത്. മെഡിക്കല്‍ കോഡിങ് ആന്‍ഡ് സ്‌ക്രൈബിങ് എന്നൊരു കോഴ്‌സും പിന്നീട് ആരംഭിച്ചിരുന്നു. അതോടൊപ്പം തന്നെ ഒഇടി, ഐഇഎല്‍റ്റിസ് പോലുള്ള കോഴ്‌സുകളും ആരോണില്‍ നിന്നു നല്‍കപ്പെടുന്നു.

 

ഭാവിയുടെ കോഴ്‌സ്

മെഡിക്കല്‍ കോഡിങ് ആന്‍ഡ് ബില്ലിങ് എന്ന കോഴ്‌സ് ഭാവിയുടെ കോഴ്‌സ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സുള്ള രാജ്യങ്ങളിലാണ് ഈ കോഴ്‌സിന്റെ സാധ്യതകള്‍ കൂടുതല്‍. ഇന്ത്യയിലിപ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വ്യാപകമായി നടപ്പാക്കപ്പെടുകയാണ്. ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം വര്‍ധിക്കുമ്പോള്‍ മെഡിക്കല്‍ ഫയലുകള്‍ വായിക്കുക എന്നതു പ്രധാനപ്പെട്ട കാര്യമായി മാറും. ഇത്തരം ഫയലുകള്‍ വായിക്കാന്‍ പ്രസ്തുത വിഷത്തില്‍ പരിശീലനം ലഭിച്ച ആളുകള്‍ തന്നെ വേണം. ഡോക്റ്റര്‍മാരെയും ഹോസ്പിറ്റുലുകളേയും ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധിപ്പിക്കുന്നവരാണു മെഡിക്കല്‍ കോഡേഴ്‌സ്. വളരെ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെ എല്ലാ ഹോസ്പിറ്റലുകളും കോഡിങ് രീതിയിലേക്കു വരും. ആ സാഹചര്യത്തില്‍ കോഡിങ് കോഴ്‌സിന്റെ പ്രാധാന്യം വളരെയേറെ വര്‍ധിക്കും. അതുകൊണ്ടു തന്നെയാണ് മെഡിക്കല്‍ കോഡിങ് ആന്‍ഡ് ബില്ലിങ് എന്ന കോഴ്‌സിനെ ഭാവിയുടെ കോഴ്‌സായി കണക്കാക്കുന്നത്. ഇപ്പോള്‍ത്തന്നെ ഈ കോഴ്‌സിന് നിരവധി സാധ്യതകളുണ്ട്. ബിരുദമാണ് ഈ കോഴ്‌സിന്റെ അടിസ്ഥാനയോഗ്യത. മെഡിക്കല്‍ പശ്ചാത്തലമുള്ളവരാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യും. മൂന്നു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ക്ലാസ്‌റൂം പഠനത്തിനും ഓണ്‍ലൈന്‍ പഠനത്തിനുമുള്ള അവസരം ആരോണ്‍ നല്‍കുന്നുണ്ട്. ഒരു ദിവസം മൂന്നു മണിക്കൂറാണ് പഠനത്തിനുള്ള സമയം.

 

സാധ്യതകള്‍ വര്‍ധിക്കുന്നു

ദക്ഷിണേന്ത്യയിലെ നിരവധി സ്ഥാപനങ്ങളില്‍ ആരോണ്‍ അക്കാഡമി പ്ലെയ്‌സ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കുന്നുണ്ട്. വിവിധ കമ്പനികളില്‍ അഭിമുഖത്തിനു ഹാജരാവാനുള്ള അവസരമാണിത്. ഇത്തരത്തില്‍ നിരവധി പേര്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. പരിശീലനസമയത്തു തുടക്കക്കാര്‍ക്കു ലഭിക്കാവുന്ന മികച്ച സാലറി പാക്കേജാണ് ഈ രംഗത്തു ലഭിക്കുന്നത്. ബിരുദം കഴിഞ്ഞവര്‍ക്കു പഠിക്കാവുന്ന ഏറ്റവും മികച്ച കോഴ്‌സായി മെഡിക്കല്‍ കോഡിങ് മാറിയെന്നു വി. വി. ദീപക് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ദിവസവും കോഡിങ്ങിന്റെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. ഈ കോഴ്‌സിന് അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. അമെരിക്കന്‍ അക്കാഡമി ഓഫ് പ്രൊഫഷണല്‍ കോഡേഴ്‌സ് എന്ന അതോറിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് ആരോണ്‍ അക്കാഡമി നല്‍കുന്നത്. ഇന്നു ലോകമെമ്പാടും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സിയാണിത്. കോഴ്‌സിന്റെ പരീക്ഷ പാസാകാത്തവര്‍ക്കും പാസായവര്‍ക്കും തൊഴില്‍ സാധ്യതയുണ്ടെന്നതാണു മറ്റൊരു പ്രത്യേകത. പുതിയ കാലത്തില്‍ എഴുതുന്ന പ്രക്രിയയില്‍ നിന്നും ഹോസ്പിറ്റലുകള്‍ കോഡിങ്ങിലേക്കു തിരിയുമ്പോള്‍ മെഡിക്കല്‍ കോഡിങ് എന്നതു വളരെയധികം പ്രാധാന്യമുള്ളതായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

 

നൂറു ശതമാനം പ്ലെയ്‌സ്‌മെന്റ് ഗ്യാരണ്ടി

 

മെഡിക്കല്‍ കോഡിങ് കോഴ്‌സ് വിജയകരമായി വിദ്യാര്‍ഥികളിലേക്ക് എത്തിച്ചു സ്വന്തമായൊരു മേല്‍വിലാസം സൃഷ്ടിക്കാന്‍ അക്കാഡമിക്കു കഴിഞ്ഞപ്പോഴാണ്, മെഡിക്കല്‍ സ്‌ക്രൈബിങ് എന്ന കോഴ്‌സ് ആരംഭിച്ചത്. ഡോക്റ്റര്‍മാര്‍ കണ്‍സള്‍ട്ട് ചെയ്യുന്ന അതേസമയത്തു തന്നെ, ആ പരിശോധനാവിവരങ്ങളും മറ്റും ഒരു സോഫ്റ്റ് വെയറിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണു മെഡിക്കല്‍ സ്‌ക്രൈബിങ്. ഇപ്പോള്‍ അമെരിക്കയിലാണ് ഈയൊരു രീതി കൂടുതലായും പിന്തുടരുന്നത്. അധികവൈകാതെ ഇന്ത്യയിലേക്കും രീതി വ്യാപിപ്പിക്കപ്പെടും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കു പരിശീലന സമയത്തു തന്നെ സ്റ്റൈപ്പന്‍ഡ് നല്‍കുന്ന കോഴ്‌സാണിത്. എന്നാല്‍ ഈ കോഴ്‌സിന്റെ സാധ്യത പലരും തിരിച്ചറിയുന്നതേള്ളൂ. മൂന്നു ഘട്ടങ്ങളിലായിട്ടാണു കോഴ്‌സിന്റെ ദൈര്‍ഘ്യം. ആദ്യഘട്ടം പിന്നിട്ട് ലെവല്‍ രണ്ടിലേക്ക് എത്തുമ്പോള്‍ത്തന്നെ സ്‌റ്റൈപ്പന്റ് ലഭിച്ചു തുടങ്ങും. ജോലി ചെയ്യാന്‍ പോകുന്ന കമ്പനിയില്‍ തന്നെയാണ് കോഴ്‌സിന്റെ രണ്ടും മൂന്നു ഘട്ടങ്ങള്‍ നടക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യമുള്ള പ്ലസ്ടൂ കോഴ്‌സു പൂര്‍ത്തിയായവര്‍ക്ക് ഈ കോഴ്‌സിനു ചേരാം. പരീക്ഷ പാസാകുന്ന വിദ്യാര്‍ത്ഥിക്കു നൂറു ശതമാനം പ്ലെയ്‌സ്‌മെന്റ് ഗ്യാരണ്ടി നല്‍കുന്ന കോഴ്‌സെന്ന പ്രത്യേകതയും സ്‌ക്രൈബിങ്ങിനുണ്ട്. മുപ്പത്തെട്ടായിരം രൂപയാണു കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അടിസ്ഥാന ശമ്പളം.
എംബിബിഎസ്, എന്‍ജിനിയറിങ്ങ് എന്നീ കോഴ്‌സുകളിലേക്കു മാത്രം മാതാപിതാക്കളുടെ ശ്രദ്ധ പതിഞ്ഞു തുടങ്ങിയിട്ടു കാലം കുറെയായി. എന്നാല്‍ പഠന-തൊഴില്‍ രംഗത്തെ പ്രഗത്ഭര്‍ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ സ്‌ക്രൈബിങ് കോഴ്‌സിലേക്കു എത്തിച്ചേരുമെന്ന്. അതിന്റെ തുടക്കകാലത്തിലാണ് ഇപ്പോള്‍ ആരോണ്‍ അക്കാഡമി തലയുയര്‍ത്തി നില്‍ക്കുന്നത്. കോഴ്‌സ് കഴിയുമ്പോള്‍ ജോലി കിട്ടുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഇക്കാര്യത്തില്‍ ഏറ്റവും സാധ്യതയുള്ള കോഴ്‌സുകളാണ് മെഡിക്കല്‍ കോഡിങ്ങും മെഡിക്കല്‍ സ്‌ക്രൈബിങ്ങും.

 

 

പരിശീലകര്‍ പ്രഗത്ഭര്‍

ആരോണിന്റെ ഓരോ സ്ഥാപനത്തിലും മൂന്നു മുതല്‍ അഞ്ചു വരെ ടീച്ചിങ് ഫാക്കല്‍റ്റികളുണ്ട്. മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധ്യാപനം നല്‍കുന്നതു പ്രഗത്ഭരായ ഡോക്റ്റര്‍മാരാണ്. കോഡിങ് പഠിപ്പിക്കുന്നത് ഈ രംഗത്തെ സര്‍ട്ടിഫൈഡായ വ്യക്തികളും. ഈ പരിശീലകര്‍ ഓരോ മാസവും അപ്‌ഡേറ്റഡാകുന്നുണ്ടെന്നും ഉറപ്പിക്കുന്നു. കാരണം ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ കോഡിങ്ങില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. ഗുണനിലവാരമുള്ള ടീച്ചിങ് ഫാക്കല്‍ക്കിയെയാണ് എല്ലാക്കാലത്തും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനായി നിയോഗിക്കാറുള്ളൂവെന്നു മാനേജിങ് ഡയറക്റ്റര്‍ എസ്. സുജിത്ത് പറയുന്നു. ആരോണിന്റെ പരിശീലനത്തില്‍ പരീക്ഷയെഴുതി വിജയിച്ചവരുടെ എണ്ണം വളരെ കൂടുതലായതു കൊണ്ടു തന്നെയാണ് ധാരാളം കുട്ടികള്‍ ഈ കോഴ്‌സിനു ചേരാന്‍ ആരോണ്‍ അക്കാഡമിയിലേക്കു തന്നെ എത്തുന്നത്. 2020ഓടെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാനും ആരോണ്‍ അക്കാഡമി ലക്ഷ്യമിടുന്നുണ്ട്.

 

 

Spread the love
Previous പീപ്പിള്‍സ് കാര്‍ 'അമിയോ'
Next ബ്യൂണോ ബെഡ്‌സ് : കിടക്കകളിലൂടെ കരുതലിന്റെ സ്പര്‍ശം

You might also like

SPECIAL STORY

ഹോംമെയ്ഡ് ചോക്ലേറ്റ് മധുരം കിനിയുന്ന ബിസിനസ്

ബൈജു നെടുങ്കേരി കേരളത്തിന്റെ വാങ്ങല്‍ സംസ്‌കാരം വലിയ മാറ്റത്തിന്റെ പാതയിലാണ്. വര്‍ണ്ണപ്പൊലിമയുള്ള പായ്ക്ക്ഡ് ഫുഡ്‌സിലും ജംഗ് ഫുഡുകളിലും അഭിരമിച്ചിരിക്കുന്ന മലയാളി ആരോഗ്യ സംരക്ഷണത്തിനായി നിലപാട് എടുത്തുതുടങ്ങിയിരിക്കുന്നു. അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്കും സാമൂഹ്യ മാധ്യമങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള മലയാളിയുടെ ജീവിതത്തില്‍ ഈ മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്ത

Spread the love
NEWS

കേരള ബാങ്ക് ഉടന്‍ ആരംഭിക്കും : നടപടികള്‍ അവസാനഘട്ടത്തില്‍

കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനഘട്ടത്തില്‍. മികച്ച രീതിയില്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സഹകരണരംഗത്തെ കുതിച്ചു ചാടത്തിനു കേരള ബാങ്ക് വഴിവെക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും.   ജില്ലാ

Spread the love
SPECIAL STORY

വാറന്‍ ബുഫെ എന്ന വ്യത്യസ്ഥനായ നിക്ഷേപകന്‍

വിജയം കൈവരിച്ച നിക്ഷേപകരുടെ കഥകള്‍ ഏറെയാണ് . എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥനാണ് വാറന്‍ ബുഫെ. തന്റെ ലളിതമായ ജീവിതം തന്നെയാണ് മറ്റ് നിക്ഷേപകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. നെബ്രാസ്‌കയിലെ ഒമാഹായിലുള്ള ബെര്‍ക്ഷയര്‍ ഹാത് വേ എന്ന കമ്പിനിയാണ് ബുഫെയുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply