ലാഭം കൊയ്യാം കൂവകൃഷിയിലൂടെ

ലാഭം കൊയ്യാം കൂവകൃഷിയിലൂടെ

കേരളത്തില്‍ കൂവ കൃഷി ചെയ്യുന്നത് വളരെ വിരളമാണ്. വളരെക്കുറച്ച് പേര്‍ മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കൃഷി ചെയ്തവര്‍ക്കെല്ലാം ഈ കൃഷിയിലൂടെ ലഭിക്കുന്നത് വലിയ ലാഭമാണ്. ആറാം മാസം മുതല്‍ വിളവെടുക്കാന്‍ സാധിക്കുന്ന കൂവക്ക് ആയിരത്തിനുമുകളില്‍ വിലയുണ്ട്. ഒരുകിലോ കൂവപ്പൊടിക്കാണ് വിപണിയില്‍ ആയിരത്തിനുമുകളില്‍ വിലയുള്ളത്.

 

 

കൂവയുടെ കിഴങ്ങുകളാണ് നടാനായി ഉപയോഗിക്കുന്നത്. ഭൂകാണ്ഡവും നടാവുന്നതാണ്. വിളവെടുത്തശേഷം ചെടിച്ചുവട്ടില്‍ വരുന്ന ഭൂകാണ്ഡങ്ങള്‍ കൃഷി ചെയ്ത സ്ഥലത്തുതന്നെ അടുത്ത കൃഷിക്കുള്ള വിത്തായി ഇടുന്നതാണ് പൊതുവേയുള്ള രീതി. ഒന്നരയടി അകലത്തില്‍ കൂവ കൃഷി ചെയ്യാം. ചാണകപ്പൊടി, എല്ലുപൊടി, കാടവളം, കോഴിവളം, മറ്റു ജൈവവളങ്ങള്‍ തുടങ്ങിയവ അടിവളമായും ഉപയോഗിക്കാം.

 

ആറാം മാസം മുതല്‍ വിളവെടുക്കാന്‍ സാധിക്കുമെങ്കിലും ഏഴ്, എട്ട് മാസം പ്രായമെത്തി ഇലകള്‍ മഞ്ഞളിച്ചു കരിയുമ്പോള്‍ വിളവെടുക്കുന്നതാണ് കൂവപ്പൊടികിട്ടാന്‍ കൂടുതല്‍ നല്ലത്. ജൂണ്‍-ജൂലായ് മാസത്തില്‍ നട്ട് ഫെബ്രുവരി-മാര്‍ച്ചുമാസത്തില്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍നിന്ന് 45 ടണ്‍ വരെ കിഴങ്ങുകള്‍ലഭിക്കും. കിഴങ്ങുകളായും പൊടിയായും വില്‍പ്പന നടത്താമെങ്കിലും പൊടിക്കാണ് വില കൂടുതല്‍ ലഭിക്കുക.

 

 

നാല്, അഞ്ച് കിലോ കിഴങ്ങില്‍നിന്ന് ഒരുകിലോഗ്രാം കൂവപ്പൊടി ലഭിക്കും. മൂന്നുതരം കൂവകളുണ്ട്. വെള്ളക്കൂവ, നീലക്കൂവ, മഞ്ഞക്കൂവ. ഇതില്‍ വിപണിക്ക് പ്രിയം വെള്ളക്കൂവയാണ്നല്ല വിലയും ലഭിക്കും. മഞ്ഞക്കൂവ കുഞ്ഞുങ്ങള്‍ക്ക് കുറുക്കുണ്ടാക്കാന്‍ ഉത്തമമാണ്. ക്ഷീണമകറ്റാനും ഉന്മേഷത്തിനും കൂവപ്പാനീയം വളരെ നല്ലതാണ്. പലതരം ഔഷധങ്ങള്‍, പശ, ഫേസ്പൗഡര്‍ എന്നിവ നിര്‍മിക്കാനും കൂവപ്പൊടി ഉപയോഗിച്ചുവരുന്നുണ്ട്.

Spread the love
Previous സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം
Next കെട്ടിടങ്ങള്‍ക്ക് ചാരുത പകര്‍ന്ന് ഡാഫോഡില്‍സ് ഇന്റീരിയേഴ്‌സ്

You might also like

Business News

ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാന്‍ വേറിട്ട ഇലവാഴ കൃഷി

കേരളത്തില്‍ അധികം ആരും പരീക്ഷിക്കാത്ത കൃഷിയാണ് ഇലവാഴകൃഷി. എന്നാല്‍ കുറഞ്ഞ മുതല്‍ മുടക്കിലൂടെ ഇരട്ടി ലാഭമുണ്ടാക്കാവുന്ന കൃഷി രീതിയാണിത്. നൂറ് ഇല വരുന്ന കെട്ടൊന്നിന് വിപണിയില്‍ 400-450 രൂപ വരെ ലഭിക്കും. കുറഞ്ഞത് 4000 വാഴയുണ്ടെങ്കില്‍ പ്രതിദിനം ആറ് മുതല്‍ എട്ട്

Spread the love
NEWS

ജി-ടെക്കിന് പുതിയ സാരഥികള്‍: അലക്‌സാണ്ടര്‍ വര്‍ഗീസ് ചെയര്‍മാന്‍; ദിനേശ് തമ്പി സെക്രട്ടറി

കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ് ഓഫ് ടെക്‌നോളജീസിന്റെ (ജി-ടെക്ക്) പുതിയ ചെയര്‍മാനായി യു എസ് ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കണ്‍ട്രി ഹെഡുമായ അലക്സാണ്ടര്‍ വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു. ടി സി എസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍

Spread the love
TECH

വില കൂട്ടി റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍

റിയല്‍മി 2, റിയല്‍മി സി1 തുടങ്ങിയ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 6,999 രൂപയായിരുന്ന റിയല്‍മി സി1-ന്റെ വില ഇപ്പോള്‍ 7,999 രൂപയാണ്. റിയല്‍മി 2ന് നേരത്തെ 8,999 രൂപയായിരുന്നത് ഇപ്പോള്‍ 9,499 രൂപയായി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply