തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

സ്വദേശത്തും വിദേശത്തും മികച്ച ജോലിയെന്നത് സ്വപ്നമെങ്കില്‍ ഇനി ഒട്ടും വൈകേണ്ട,  അസാപ് കമ്യൂണിറ്റി സെന്ററിലേക്ക് വരാം. തൊഴില്‍ നൈപുണ്യത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കാസര്‍ഗോഡ്‌ വിദ്യാനഗര്‍ സീതാംഗോളി റോഡിലാണ് സ്‌കില്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. വൈവിധ്യമാര്‍ന്ന പ്രൊഫഷണല്‍ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കി സ്വദേശത്തും വിദേശത്തും മികച്ച ജോലി ലഭ്യമാക്കാനുള്ള എല്ലാ സാഹചര്യവും ഇവിടെ ലഭ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് വരെ അനുഗുണമായ കോഴ്‌സുകളും സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും എന്നത് സ്‌കില്‍ പാര്‍ക്കിന്റെ മറ്റൊരു പ്രത്യേകതയാണ്. എഡിബി സഹായത്താല്‍ സംസ്ഥാന സര്‍ക്കാര്‍  13 കോടി രൂപ ചെലവഴിച്ചാണ്  കേന്ദ്രം നിലവില്‍ വരുന്നത്.

 

 

ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി പലപ്പോഴും അന്യജില്ലകളിലോ മറ്റ് സംസ്ഥാനങ്ങളിലോ പോയി പഠിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാവുകയാണ്  അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്. മൂന്ന് മാസംമുതല്‍ ഒരുവര്‍ഷം  വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ വിഷയത്തിലും വിദഗ്ദരായ പരിശീലകരുടെ സേവനം ഉറപ്പ് വരുത്തും. കോയമ്പത്തൂര്‍ മറൈന്‍ കോളേജിന്റെ നേതൃത്വത്തിലാണ് എല്ലാ കോഴ്‌സ്‌കളും ഇവിടെ നടത്തുന്നത്.  തിരുവനന്തപുരമാണ് സ്‌കില്‍ പാര്‍ക്കിന്റെ ഹെഡ്ഓഫീസ് .

 

 

ഇരുനില  കെട്ടിടത്തിലായി അഞ്ച് ക്ലാസ്സ് റൂം, നാല് പരിശീലന മുറി , ചുരുങ്ങിയത് നാല്‍പതോളം കമ്പ്യൂട്ടറുകളുള്ള അത്യാധുനിക ഐടി റൂം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയിലറ്റ് , ലിഫ്റ്റ് സൗകര്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും അസാപ് കമ്യൂണിറ്റി  സ്‌കില്‍ പാര്‍ക്കി ല്‍ഉണ്ടാകും.  വിദ്യര്‍ത്ഥികളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുങ്ങികഴിഞ്ഞു. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വിവിധ രംഗങ്ങളില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ സ്‌കില്‍ പാര്‍ക്കിന്  കഴിയുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതീക്ഷ

 

Spread the love
Previous ആയുഷ് കോണ്‍ക്ലേവ് തുടങ്ങുന്നു
Next സണ്ണി ലിയോണ്‍ അങ്കമാലിക്കില്ല : പിന്മാറിയെന്ന് താരം

You might also like

Business News

ക്രൂഡ് ഓയില്‍ വില 80 ഡോളര്‍ കടന്നു

ഇറാനിലെ എണ്ണ ഖനനത്തില്‍ നിന്നും ഫ്രഞ്ച് ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ ടോട്ടല്‍ പിന്മാറിയേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ വില നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന

Spread the love
NEWS

മികവിന്റെ കേന്ദ്രങ്ങളാകാന്‍ സ്‌കൂളുകള്‍ : ടെണ്ടര്‍ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നാലു സ്‌കൂളുകളിൽ അഞ്ചു കോടി രൂപ വീതവും 108 സ്‌കൂളുകളിൽ മൂന്നു കോടി രൂപ വീതവും ചെലവഴിച്ചുളള അടിസ്ഥാന സൗകര്യ വികസനത്തിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ

Spread the love
Business News

ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നു

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍ . പ്രമുഖ അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന് നല്‍കിയ കണക്കില്‍ 45,680 കോടി രൂപ കിട്ടാക്കടം ഉള്ളതായി ചൂണ്ടിക്കാണിക്കുന്നു. ഐ.ഡി.ബി.ഐ ബാങ്കിനെ ഉള്‍പ്പെടുത്താതുള്ള കണക്കാണിത്. ഇതു കൂടി പരിഗണിച്ചാല്‍  55,960 കോടി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply