അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരിമൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്

അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം രണ്ട് മാസത്തിനിടെ നാലിരട്ടി വര്‍ധനവ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജ്വല്ലറിയുടെ ഓഹരി മൂല്യം ജൂണ്‍ ആദ്യവാരത്തെ 70 രൂപയില്‍ നിന്ന് 285 രൂപയായി ഉയര്‍ന്നിരിക്കുന്നു.

ജയില്‍ മോചിതനായി പൊതുരംഗത്തും ബിസിനസിലും വീണ്ടും സജീവമായ കേവലം രണ്ട് മാസം തികയുമ്‌ബോഴേയ്ക്കും കമ്പനിയുടെ ഓഹരിമൂല്യത്തില്‍ വന്‍ കുതിപ്പുണ്ടായതിന്റെ ആത്മവിശ്വാസത്തിലാണ് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് മേധാവി അറ്റ്ലസ് രാമചന്ദ്രന്‍. വ്യാപാരികളും, ഉപഭോക്താക്കളും, പുലര്‍ത്തുന്ന വിശ്വസ്തതയുടേയും സ്നേഹത്തിന്റേയും പ്രതിഫലനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകവുമായി എത്തിയ അറ്റ്‌ലസ് ഇന്ന് പരസ്യങ്ങള്‍ നല്‍കുന്നില്ലെങ്കിലും സ്ഥാപനത്തിന്റെ വിശ്വാസ്യത കൊണ്ട് ആളുകള്‍ അറ്റ്ലസിന്റെ ജ്വല്ലറികളെ തേടി വരുന്നുണ്ട്.

ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികള്‍ അറ്റ്ലസിനുണ്ട്. ദുബായിലും, ഇന്ത്യയിലും ജനപങ്കാളിത്തത്തോടെ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിനായി വ്യാപാരികളും, ഉപഭോക്താക്കളുടേയും
പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് അറ്റ്ലെസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും 1991-ല്‍ കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് ദുബൈയിലെത്തിയ തനിക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് 48 ഷോറൂമുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രത്യാക്ഷ പ്രകടിപ്പിച്ചു. അറ്റ്ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 19-ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

 

Previous ഓണം-ബക്രീദിനായി ഓണചന്ത 20ന് തുറക്കും: വി.എസ്. സുനില്‍കുമാര്‍
Next ദുബായിലെ ഡാന്യൂബ് ഹോം ഇന്ത്യയിലേക്ക്

You might also like

Business News

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില പവന് 160 രൂപ കുറഞ്ഞ് പവന് 22,080 രൂപയിലെത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2760 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

Business News

മണ്‍സൂണ്‍ വിപണിയെ ബാധിക്കുമ്പോള്‍

മികച്ച മണ്‍സൂണ്‍ എപ്പോഴും വിപണിയിക്ക് നേട്ടമാണ്. മഴ വിപണിയ്ക്ക് ഉണര്‍വ്വേകുന്ന ഘടകങ്ങളിലൊന്നാണ്. കര്‍ഷകര്‍ക്ക് കൃഷിയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നത് ഈ മണ്‍സൂണ്‍ തന്നെയാണ്. നല്ല മണ്‍സൂണ്‍ ലഭിച്ചാല്‍ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം വര്‍ധിക്കും. അത് ഗ്രാമീണ ഉപഭോഗത്തെ കൂടുതലായി പ്രയോജനപ്പെടുത്തുന്ന

NEWS

മണി ട്രാന്‍സ്ഫര്‍ സേവനമൊരുക്കി ഇസാഫ്

ബാങ്ക് മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് കരാറില്‍ ഒപ്പുവെച്ചു. ഇസാഫ് ബാങ്കിന്റെ ശാഖകളില്‍ വെസ്റ്റേണ്‍ യൂണിയന്‍ മണിട്രാന്‍സ്ഫറുമായി സഹകരിച്ചാണ് പദ്ധതി. ഇതിനായി ബാങ്കും വീസ്മാന്‍ ഫോറക്സും ചേര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. ബാങ്കിന്റെ എല്ലാ ശാഖകളില്‍ നിന്നും വിദേശത്തേക്ക് പണം

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply