ഓട്ടോമൊബൈല്‍ മേഖലയിലെ വെല്ലുവിളികള്‍ തിരിച്ചറിയണം: മന്ത്രി എ.കെ ശശീന്ദ്രന്‍

ഓട്ടോമൊബൈല്‍ മേഖലയിലെ വെല്ലുവിളികള്‍ തിരിച്ചറിയണം: മന്ത്രി എ.കെ ശശീന്ദ്രന്‍

പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് ഓട്ടോമൊബൈല്‍ മേഖലയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളും മുന്നോട്ട് പോകണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കൊച്ചിയില്‍ നടന്ന കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രഥമ സമ്മേളനവും വ്യാപാര്‍ കേരള ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പുനരാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്. ലഭ്യതക്കുറവും രൂക്ഷമായ മലിനീകരണവുമാണ് ഇതിനു കാരണം. സംസ്ഥാനത്തെ ആറ് നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം കൂടുതലാണ്. ഈ അവസരത്തില്‍ ഇലക്ട്രോണിക് വാഹനങ്ങളുടെ സാധ്യത കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനം ഇ മൊബിലിറ്റി നയം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യുതി വാഹനങ്ങള്‍ക്ക് ജി.എസ്.ടിയില്‍ ഇളവ് ലഭിക്കുന്നുണ്ട്. രാജ്യം ഇന്ധനങ്ങളെ സംബന്ധിച്ച് മാറി ചിന്തിക്കേണ്ട സമയത്ത് ഓട്ടോമൊബൈല്‍ മേഖലയില്‍ മാറ്റങ്ങള്‍ വരണം. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (എഫ്.എ.ഡി.എ), കേരള ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (കെ.എ.ഡി.എ) എന്നി സംഘടനകളൊക്കെ ഇതിന് മുന്‍കൈയുക്കണമെന്ന്  മന്ത്രി പറഞ്ഞു. പ്രളയ സെസ്, റോഡ് ടാക്‌സ്, തുടങ്ങിയവയെ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ധനവകുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക്ക് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ച് മുതല്‍ 31 വരെ പരിശോധനകള്‍ വ്യാപകമാക്കും. ജില്ലാ കളക്ടറുമാര്‍ക്കായിരിക്കും ഇതിന്റെ ചുമതല . യോഗത്തില്‍ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് ഹര്‍ഷരാജ് ഖാലെ അദ്ധ്യക്ഷത വഹിച്ചു.  കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു ജോണി,  റീജിയണല്‍ ഡയറക്ടര്‍ മനോജ് കുറുപ്പ്,  മുന്‍ പ്രസിഡന്റ് ജോണ്‍ കെ പോള്‍ എന്നിവര്‍ സംസാരിച്ചു.

 

സംസ്ഥാനത്തെ ഒരുലക്ഷത്തിലധികം പേര്‍ക്ക് നേരിട്ട് ജോലി നല്‍കുന്ന മേഖലയാണിത്. നികുതിയിനത്തില്‍ പ്രതിവര്‍ഷം സംസ്ഥാന ഖജനാവിലേയ്ക്ക് 3500 കോടി രൂപയും, കൂടാതെ വാഹന വിലയുടെ 25 ശതമാനം വരെയും ഖജനാവില്‍ നേരിട്ടെത്തിക്കുന്നതുമായ ഈ വ്യാപാര മേഖല തികച്ചും സുതാര്യവും സത്യസന്ധവുമാണെന്ന് എഫ്.എ.ഡി.എ കേരള ഘടകം ചെയര്‍മാനും ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ സാബു ജോണി പറഞ്ഞു.

 

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ട്രാഫിക് ബോധവല്‍ക്കരണം, റോഡ് സേഫ്റ്റി വാരാചരണങ്ങള്‍, വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഡ്രൈവര്‍മാര്‍ക്കായുള്ള പരിശീലന പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കി വരുന്നു. രാജ്യമെങ്ങും സെക്കന്റ് ഹാന്‍ഡ് വാഹനങ്ങളുടെ വാങ്ങലും വില്‍പനയും ഏകീകരിച്ച് സുതാര്യമാക്കിയതും എഫ്.എ.ഡി.എ ആണെന്ന് മുന്‍ പ്രസിഡന്റും പോപ്പുലര്‍ വെഹിക്കള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ജോണ്‍ കെ പോള്‍, റീജിയണല്‍ ഡയറക്ടറും രാധിയ മോട്ടേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ മനോജ് കുറുപ്പ് എന്നിവര്‍ പറഞ്ഞു.

 

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്ന ‘വാഹന്‍’ പദ്ധതി, ജിഎസ്ടി, വാഹന സംബന്ധമായ നയങ്ങള്‍, നൂതന പദ്ധതികള്‍, മേഖല നേരിടുന്ന പ്രതിസന്ധികള്‍ എന്നിവയെ ആസ്പദമാക്കിയാണ് വ്യാപാര്‍ കേരള ശില്‍പശാല സംഘടിപ്പിച്ചത്. എഫ്.എ.ഡി.എ പ്രസിഡന്റ് അഭിലാഷ് ഹര്‍ഷരാജ് ഖാലെ , ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഐ.എ.എസ് എന്നിവരും പങ്കെടുത്ത ശില്‍പശാലയില്‍  നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) ടെക്‌നിക്കല്‍ ഡയറക്ടര്‍ സഞ്ജയ് മെന്‍ഡിരറ്റ, എന്‍.ഐ.സി തിരുവനന്തപുരം സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ അസിര്‍ എഡ്വിന്‍, എഫ്.എ.ഡി.എ കേരള റീജിയണല്‍ ഡയറക്ടര്‍ സന്തോഷ് എസ് വല്‍സലം, മാര്‍ക്കറ്റിംഗ് ബ്രേക്ക്ത്രൂസ് ഹാപ്പന്‍ ഫൗണ്ടര്‍ പൊരൂസ് മുന്‍ഷി,  ഡ്രൂം ടെക്‌നോളജി സീനിയര്‍ ഡയറക്ടര്‍ വിവേക് തനേജ, ബേബി മറൈന്‍ സീഫുഡ് റീട്ടെയില്‍ മാനേജിംഗ് ഡയറക്ടര്‍ അലക്‌സ് കെ തോമസ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

 

Spread the love
Previous വിപണിയില്‍ നിറയുന്ന രുചിസാന്നിധ്യം അമ്മാര്‍ സ്‌നാക്‌സ് ആന്‍ഡ് ഫൂഡ്‌സ്
Next തനിഷ്‌കിന്റെ ഗ്രേറ്റ് ഡയമണ്ട് സെയില്‍ ആരംഭിച്ചു

You might also like

Business News

രൂപയ്ക്കും ഓഹരിക്കും ഇടിവ്

മൂ​ന്നു ദി​വ​സ​ത്തെ രൂ​പ​യു​ടെ ക​യ​റ്റ​ത്തി​നു വി​രാ​മം. രൂ​പ വീ​ണ്ടും താ​ഴോ​ട്ട്. ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ ഡോ​ള​ർ നി​ര​ക്ക് 43 പൈ​സ ക​യ​റി. ഇ​ന്ന​ലെ 67.86 രൂ​പ​യി​ലാ​ണു ഡോ​ള​ർ നി​ര​ക്ക് ക്ലോ​സ് ചെ​യ്ത​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ താ​ഴാ​ത്ത​തു

Spread the love
Home Slider

Hitmaker Evoque

ലാന്‍ഡ് റോവറിന്റെ ഹിറ്റ്മേക്കര്‍ മോഡലുകളിലൊന്നാണ് റേഞ്ച് റോവര്‍ ശ്രേണിയിലെ കുഞ്ഞ് മോഡലായ ഇവോക്ക്. ഓഫ് റോഡിനൊപ്പം ഏതു നിരത്തിലും മികച്ച യാത്രാസുഖം നല്കുന്ന വാഹനമാണ് ഇവോക്ക്. മാത്രമല്ല മികച്ച ഡിസൈനും ഫാഷനും എല്ലാം ചേര്‍ന്ന വാഹനം എന്നും ഇവോക്കിനെ വിളിക്കാം.  

Spread the love
NEWS

ഗൂഗിളിന്റെ മടക്കി ഉപയോഗിക്കാവുന്ന ട്രന്റി ഫോണ്‍ വരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ പുതിയ ട്രന്റുകള്‍ക്ക് വലിയ വിലയാണുള്ളത്. അതുകൊണ്ട് തന്നെ ഓരോ കമ്പനിയും അനുദിനം പുതിയ ഫീച്ചറുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 5 ജി തരംഗത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇത്തവണ പുത്തന്‍ ഫീച്ചറുകളുമായി എത്തിയിരിക്കുന്നത് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളാണ്. മടക്കി ഉപയോഗിക്കാന്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply