ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് :  ഒരു സോപ്പ് കഥ

ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് : ഒരു സോപ്പ് കഥ

സഹസ്രാബ്ദങ്ങള്‍ കടന്നു വന്ന സാരോപദേശ സന്ദേശങ്ങളാണ് ഈസോപ്പ് കഥകള്‍. എത്രയോ കാലങ്ങളായി പ്രായഭേദമന്യേ എല്ലാവരും ആ കഥകളുടെ വിരുന്നുണ്ണുന്നു. ഇപ്പോള്‍ കോഴിക്കോട് നിന്നൊരു കഥയൊഴുകി വരുന്നുണ്ട്. ഈസോപ്പ് കഥയല്ല. ഇതൊരു സോപ്പ് കമ്പനിയുടെ വിജയത്തിന്റെ കഥയാണ്. കേരളത്തില്‍ അറിയപ്പെടുന്നൊരു ബ്രാന്‍ഡായി മാറുക. സാധാരണക്കാരനു താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വിണിയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളുമായി വിപണിയില്‍ ജൈത്രയാത്ര ആരംഭിച്ച കമ്പനി. ഇന്നു വിജയദൂരങ്ങള്‍ താണ്ടുമ്പോള്‍ ഈ രണ്ടു ലക്ഷ്യങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ നേട്ടങ്ങളുടെ പുതിയ തീരങ്ങളിലേക്കു കുതിച്ചു കൊണ്ടേയിരിക്കുന്നു.

 

അതിനൊക്കെയപ്പുറം ഉപഭോക്താവിന്റെ മനസില്‍ സ്ഥാനം പിടിച്ച ബ്യൂട്ടി സോപ്പ് എന്ന വിശേഷണവും സ്വന്തമാക്കിക്കഴിഞ്ഞു. ബ്യൂട്ടി സോപ്പ് വിപണിയിലെ പുതുതരംഗം തന്നെയായി മാറിയിരിക്കുന്നു ഈ കമ്പനി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അവന്തിക, ഇലാരിയ എന്നീ സോപ്പുകളുമായി വിപണിയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒറിയല്‍ എന്ന പുതിയൊരു സോപ്പ് കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണീ കമ്പനി. ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡിന്റെ സൗരഭ്യം പരത്തുന്ന സംരംഭകയാത്രയുടെ വിശേഷങ്ങളറിയാം. ആ സോപ്പ് കഥയറിയാം. ഒറിയല്‍ ഇമാറയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതും മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നതും ജാബിര്‍ കെ. സി ആണ്.

എല്ലാ തലത്തിലും ഗുണനിലവാരം

നിര്‍മാണത്തിന്റേയും വിപണനത്തിന്റേയും എല്ലാ തലത്തിലും ഗുണനിലവാരം ഉറപ്പാക്കുന്നു എന്നതാണ് അവന്തിക, ഇലാരിയ സോപ്പുകളുടെ സവിശേഷത. ഗുണമേന്മയ്ക്ക് അത്രയേറെ പ്രാധാന്യമാണ് കമ്പനി കല്‍പ്പിക്കുന്നത്. സോപ്പുകളുടെ ഗുണനിലവാരം കണക്കാക്കുന്നത് അതിലടങ്ങിയിരിക്കുന്ന ടിഎഫ്എമ്മിനെ അടിസ്ഥാനമാക്കിയാണ്. ഇലാരിയയിലും അവന്തികയിലും 76 ശതമാനത്തിനു മുകളിലാണു ടിഎഫ്എമ്മിന്റെ അളവ്. മറ്റു സോപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് എടുത്തു പറയേണ്ട സവിശേഷതയാണ്. സോപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ മാത്രമല്ല, പായ്ക്കിംഗിലും ഉയര്‍ന്ന നിലവാരം ഉറപ്പുവരുത്തുന്നുണ്ട്. അതോടൊപ്പം സാധാരണക്കാരനു താങ്ങാനാവുന്ന വിലയില്‍ സോപ്പുകള്‍ വിപണിയിലും എത്തിക്കുന്നു. ഈ ഘടകങ്ങളൊക്കെ ഒത്തിണങ്ങിയപ്പോഴാണ് അവന്തിക, ഇലാരിയ സോപ്പുകള്‍ വിപണിയിലെ അനിഷേധ്യ സാന്നിധ്യമായി മാറിയത്.

ഉയര്‍ന്ന ഗുണനിലവാരമുള്ള ഓര്‍ഗാനിക് അസംസ്‌കൃത വസ്തുക്കളാണ് ഓരോ സോപ്പിന്റേയും നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. മൃഗകൊഴുപ്പുകളൊന്നുംതന്നെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നില്ല. പകരം ഉയര്‍ന്ന നിലവാരമുള്ള എണ്ണ ഉപയോഗിക്കുന്നു. എക്സ്പോര്‍ട്ട് ക്വാളിറ്റിയിലുള്ള സുഗന്ധദ്രവ്യങ്ങള്‍ മാത്രമേ നിര്‍മ്മാണത്തിനായി ഉപയോഗിക്കാറുള്ളൂ. ഇക്കാര്യത്തില്‍ ഇതുവരെ വിട്ടുവീഴ്ച്ച നടത്താത്തതു കൊണ്ടാണ് ഈ സോപ്പുകളുടെ ജനപ്രീതി ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നത്.

ഓറിയല്‍ എത്തുന്നു

അവന്തിക, ഇലാരിയ എന്നീ സോപ്പുകള്‍ക്കു പുറമേ ഓറിയല്‍ എന്നൊരു സോപ്പ് കൂടി അധികംവൈകാതെ തന്നെ ഒറിയല്‍ ഇമാറയുടെ നേതൃത്വത്തില്‍ വിപണിയിലെത്തും. അടുത്തമാസം വിപണിയില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്കു വില കുറച്ചു വില്‍പ്പന നടത്താന്‍ കഴിയുന്ന രീതിയില്‍ റാപ്പറിലായിരിക്കും ഓറിയല്‍ എത്തുക. പ്രീമിയം ബ്രാന്‍ഡാണ്. ഹിമാചല്‍ പ്രദേശിലും മുംബൈയിലുമാണ് ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റുകളുള്ളത്.

കൂടുതല്‍ ഫ്ളേവറുകള്‍ വരുന്നു

സോപ്പില്‍ തന്നെ കൂടുതല്‍ ഫ്ളേവറുകള്‍ പരിചയപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി. ഇപ്പോള്‍ ഇലാരിയ ബ്രാന്‍ഡില്‍ വുമണ്‍ സോപ്പ് അലൊവേര, ഷിയാബട്ടര്‍, സാന്‍ഡല്‍ സാഫ്രണ്‍, ഓറഞ്ച് ഗ്ലിസറിന്‍, പ്രീമിയം വൈറ്റ് സോപ്പ് എന്നിവയാണുള്ളത്. സാന്‍ഡല്‍, വൈറ്റ്, ലെമണ്‍, മഞ്ഞള്‍ എന്നീ ഫ്ളേവറുകളാണ് അവന്തിക ബ്രാന്‍ഡില്‍ ഉള്‍പ്പെടുന്നവ. ഓറിയല്‍ സോപ്പില്‍ റോസ്, ആല്‍മണ്ട് വിത്ത് മില്‍ക്ക് എന്നീ ഫ്ളേവറുകള്‍ ഉണ്ടാകും.

ജനങ്ങള്‍ വഞ്ചിക്കുന്ന പരസ്യം ചെയ്യില്ല

അവന്തിക, ഇലാരിയ സോപ്പുകളുടെ മാര്‍ക്കറ്റിംഗിനായി ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാത്തരം ഉല്‍പ്പന്നങ്ങളുടേയും, പ്രത്യേകിച്ച് സോപ്പുകള്‍ക്ക് പരസ്യം അത്യാവശ്യമാണ്. അതിനാല്‍ ഹോര്‍ഡിങ്സ് മുഖേനയും പത്ര-ദൃശ്യ മാധ്യമങ്ങള്‍ വഴിയും ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

ഭാവി പദ്ധതികള്‍

നിലവില്‍ കേരള വിപണിയില്‍ മികച്ച മുന്നേറ്റം നേടാന്‍ സ്ഥാപനത്തിനായി. ഭാവിയില്‍ വിപണി കൂട്ടുന്നതോടൊപ്പം പുതിയ ചില ഉല്‍പ്പന്നങ്ങള്‍ കൂടി ബ്രാന്‍ഡിനു കീഴില്‍ വിപണിയിലെത്തിക്കുവാന്‍ ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡിന് പദ്ധതിയുണ്ട്. വാഷിങ് പൗഡര്‍, ടോയ്ലറ്റ് ക്ലീനര്‍, ഹാന്‍ഡ് വാഷ്, ഡിഷ് വാഷ് എന്നിവ അധികം താമസിയാതെതന്നെ ഗ്രൂപ്പ് വിപണിയിലെത്തിക്കും.

 

വിദേശങ്ങളിലേക്ക്

ഖത്തര്‍, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്കു സോപ്പുകളുടെ കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു. ആറു മാസമായി ഖത്തര്‍, ദുബായ് എന്നിവിടങ്ങളിലെ വിപണിയില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങി. കുവൈറ്റിലേക്കുള്ള സോപ്പ് കയറ്റുമതി അടുത്തമാസം ആരംഭിക്കും. ഇതോടുകൂടി അവന്തിക, ഇലാരിയ സോപ്പുകളുടെ സൗരഭ്യം വിദേശരാജ്യങ്ങളിലേക്കും എത്തുകയാണ്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലാത്തതിനാല്‍ത്തന്നെ ലോകത്തിന്റെ ഏതു ഭാഗത്തും വിപണി പിടിച്ചെടുക്കാന്‍ ഈ സോപ്പുകള്‍ക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ക്കൂടാതെ കര്‍ണാടകയിലും ഈ സോപ്പുകള്‍ എത്തിക്കഴിഞ്ഞു. സ്വന്തം വാഹനത്തില്‍ വില്‍പ്പന നടത്തുന്ന രീതിയും, ഡീലര്‍ഷിപ്പ് നല്‍കുന്ന രീതിയുമാണ് കമ്പനി അവലംബിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വാഹനങ്ങളിലൂടെ നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ വിതരണക്കാരാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ കൂടുതല്‍ ജില്ലകളിലേക്കും ഡിസ്ട്രിബ്യൂട്ടര്‍മാര്‍ അന്വേഷിച്ച് എത്തുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്കും പുതിയ സോപ്പുകള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ വഴി എത്തിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.

 

സ്വീകാര്യതയ്ക്കു പിന്നില്‍

ആദ്യ സോപ്പുകള്‍ വിപണിയില്‍ എത്തിയ അന്നു മുതല്‍ ഇന്നുവരെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും നടത്തിയിട്ടില്ല. ഇന്നും ജനങ്ങള്‍ക്കുള്ളില്‍ നിറഞ്ഞു നില്‍ക്കാനുള്ള പ്രഥമ കാരണവും അതു തന്നെ. ആദ്യകാലത്തൊക്കെ കുറച്ചു വെല്ലുവിളികള്‍ ഉണ്ടായപ്പോഴും ക്വാളിറ്റി കാത്തുസൂക്ഷിച്ചു തന്നെ മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ ചില ബ്രാന്‍ഡുകള്‍ അന്വേഷിച്ച് എത്തുന്നവര്‍ വരെയുണ്ട്. അത്രയ്ക്കുണ്ട് ഇലാരിയ, അവന്തിക സോപ്പുകളുടെ സ്വീകാര്യത.

Spread the love
Previous നെസ്റ്റ്‌ലെ; ലോകജനതയ്ക്ക് പ്രയങ്കരമായ ബ്രാന്‍ഡ്
Next സൗന്ദര്യചികിത്സയുടെ നൂതനവഴി : ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്

You might also like

NEWS

ബാറുകളുടെ ദൂര പരിധി കുറച്ച നടപടി സിപിഐഎം നേതാക്കളുടെ കീശ വീര്‍പ്പിക്കാനുള്ള നീക്കമെന്ന് കുമ്മനം

ബാറുകളുടെ ദൂര പരിധി കുറച്ച നടപടിയില്‍ വന്‍ അഴിമതിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സ്‌കൂളുകളേക്കാളും ആരാധനാലയങ്ങളേക്കാളും പ്രാധാന്യം മദ്യശാലകള്‍ക്ക് നല്‍കിയത് സാംസ്‌കാരിക അപചയമാണ്. സിപിഐഎം നേതാക്കളുടെ കീശ വീര്‍പ്പിക്കുവാനുള്ള നീക്കമാണിതെന്നും മദ്യരാജാക്കന്മാര്‍ക്കൊപ്പം ചേര്‍ന്നുള്ള തീരുമാനമാണ് സര്‍ക്കാരിന്റേതെന്നും കുമ്മുനം

Spread the love
NEWS

എല്‍ഡിസി പരീക്ഷ റദ്ദാക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്‍ എല്‍ഡിസി പരീക്ഷ റദ്ദാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചോദ്യങ്ങള്‍ സിലബസിനു പുറത്തുനിന്നാണെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അവ പൊതുവിജ്ഞാനത്തിലും ചരിത്രത്തിലും ഉള്‍പ്പെട്ടവയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. Spread the love

Spread the love
NEWS

രൂപയ്ക്കും ഓഹരിക്കും ഇടിവ്

മൂ​ന്നു ദി​വ​സ​ത്തെ രൂ​പ​യു​ടെ ക​യ​റ്റ​ത്തി​നു വി​രാ​മം. രൂ​പ വീ​ണ്ടും താ​ഴോ​ട്ട്. ഡോ​ള​റി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ ഡോ​ള​ർ നി​ര​ക്ക് 43 പൈ​സ ക​യ​റി. ഇ​ന്ന​ലെ 67.86 രൂ​പ​യി​ലാ​ണു ഡോ​ള​ർ നി​ര​ക്ക് ക്ലോ​സ് ചെ​യ്ത​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ താ​ഴാ​ത്ത​തു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply