സുരക്ഷിതഭാവിയൊരുക്കാം ആക്സിയോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലൂടെ

സുരക്ഷിതഭാവിയൊരുക്കാം ആക്സിയോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലൂടെ

രു വിദ്യാഭ്യാസ സ്ഥാപനത്തന്റെ വിജയം രേഖപ്പെടുത്തുന്നതു അവിടുത്തെ വിദ്യാര്‍ത്ഥികളിലൂടെയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി അതാതു തൊഴിമേഖലയില്‍ വിജയത്തിന്റെ വെന്നിക്കൊടി നാട്ടുമ്പോള്‍ ആ സ്ഥാനം കൂടി വിജയത്തിന്റെ വിരുന്നുണ്ണുന്നു. ഇത്തരത്തില്‍ നിരവധി പേരുടെ ജീവിതം നിര്‍ണ്ണയിച്ച സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായ ആക്‌സിയോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. അനേകം പേരുടെ ഉയര്‍ച്ചയിലൂടെ കെട്ടിപ്പടുത്ത സംരംഭം ഇന്നു പത്തു വര്‍ഷത്തിന്റെ നിറവിലെത്തിനില്‍ക്കുന്നു. 10 -ാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് ആസ്ഥാനമായി ഒരു ക്യാംപസ് രീതിയിലേക്ക് പൂര്‍ണ്ണമായും ആക്സിയോണ്‍ മാറിക്കഴിഞ്ഞു. മലപ്പുറം സ്വദേശിയായ യുവസംരംഭകനാണു ആക്സിയോണ്‍സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ആ തുടക്കവും യാദൃച്ഛികമായിരുന്നു. ബി ടെക് പൂര്‍ത്തിയാക്കിയതിനുശേഷം ജോലി അന്വേഷിക്കുമ്പോഴാണ് ഈ മേഖലയിലെ സാധ്യതകളെക്കുറിച്ച് ഹിര്‍ഷാന്‍ വി പി മനസിലാക്കുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലേക്കുള്ള തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനായി ഉത്തരകേരളത്തില്‍ മികച്ചൊരു സ്ഥാപനമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഈ സംരംഭത്തിന് തുടക്കം കുറിക്കുകയായി. ഇന്നത് പകരക്കാരനില്ലാത്ത തരത്തില്‍ വളര്‍ന്നു കഴിഞ്ഞു.

 

വെറുമൊരു സ്ഥാപനമല്ല

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പായിരുന്നു ആക്സിയോണിന്റേത്. പ്ലസ് ടു, ഡിഗ്രി, ബിടെക് കഴിഞ്ഞവര്‍ക്ക് തൊഴിലധിഷ്ഠിത കോഴ്സ് നല്‍കുന്ന വെറുമൊരു സ്ഥാപനം എന്ന രീതിയില്‍ ആക്‌സിയോണിനെ രേഖപ്പെടുത്താന്‍ സാധിക്കില്ല. സാധാരണ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയുമായി ബന്ധപ്പെട്ട കോഴ്സാണ് ഇവിടെ നല്‍കുന്നത്. ഓയില്‍ ആന്‍ഡ് ഗ്യാസിന്റെ പൈപ്പുകള്‍, ടാങ്കുകള്‍ എന്നിവ ഇന്‍സ്പെക്റ്റ് ചെയ്ത് അവയുടെ ഗുണമേന്മ കണ്ടുപിടിക്കുന്നതിനുള്ള തൊഴിലധിഷ്ടിത കോഴ്സാണ് പ്രദാനം ചെയ്യുന്നത്.

ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജീനീയര്‍/ ഇന്‍സ്പെക്റ്റര്‍ (സിവില്‍ എന്‍ജിനീയറിംഗ്), ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജീനീയര്‍/ ഇന്‍സ്പെക്റ്റര്‍ (എന്‍ ഡിറ്റി ലെവല്‍ കക ആന്‍ഡ് പൈപ്പിംഗ്), എംഇപി കോഴ്സുകള്‍, എച്ച് വിഎസി തുടങ്ങിയവയാണു പ്രധാന കോഴ്സുകള്‍. ഒരു മാസം മുതല്‍ മൂന്നു മാസം വരെയാണു കോഴ്‌സ് ദൈര്‍ഘ്യം. എംഇപിയിലൂടെ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, എസി ഡിസൈന്‍ പരിശീലനം എന്നിവ ലഭ്യമാക്കുന്നു. ചില്ലര്‍ പ്ലാന്റുകളും ഡക്റ്റ് ഡിസൈനും പൈപ്പ്ലൈന്‍ ഡിസൈനും ഇതുവഴി പരിശീലിപ്പിക്കുന്നു. കോണ്‍ക്രീറ്റ് പൊളിക്കാതെ അതിന്റെ ഗുണനിലവാരം തിട്ടപ്പെടുത്താന്‍ സഹായിക്കുന്ന ക്വാളിറ്റി ചെക്കിംഗ് ഇന്‍ കോണ്‍ക്രീറ്റിങ്ങില്‍ പ്രത്യേകം പരിശീലനം നല്‍കുന്ന കോഴ്സ് കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ആക്സിയോണാണ്. പൂര്‍ണ്ണമായും കോളേജ് ക്യാംപസ് രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആക്സിയോണില്‍ മറ്റ് കോളേജുകളിലെപ്പോലെ ആര്‍ട്സ് ഡേയും സ്പോര്‍ട്സ് ഡേയുമെല്ലാമുണ്ട്.

ഉയര്‍ന്ന വരുമാനം നേടാം

ഏറ്റവും ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന മേഖലയെന്ന നിലയില്‍ മാത്രമല്ല സുസ്ഥിരമായ എണ്ണമറ്റ തൊഴില്‍സാധ്യതകളും ഈ മേഖലയുടെ പ്രത്യേകത. ഉയര്‍ന്നു വരുന്ന തൊഴില്‍സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കൊണ്ടാണ് ഹിര്‍ഷന്‍ ഈ രംഗത്ത് ചുവടുറപ്പിച്ചത്. കൂടാതെ ഓയില്‍, ഗ്യാസ്, റിഫൈനറീസ്, പെട്രോ കെമിക്കല്‍, പവര്‍ പ്ലാന്റ്, സ്ട്രക്ചര്‍ കണ്‍സ്ട്രക്ഷന്‍, ഓഫ് ഷോര്‍ ഓണ്‍ ഷോര്‍ റിഗ്ഗ്സ് തുടങ്ങിയ മേഖലകളിലും നിരവധി തൊഴില്‍ സാധ്യതകളുണ്ട്. ആക്‌സിയോണില്‍ നിന്നും കോഴ്സ് പൂര്‍ത്തീകരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിച്ചുവെന്ന് മാനേജിംഗ് ഡയറക്ടര്‍ ഹിര്‍ഷാന്‍ പറയുന്നു.

എണ്ണമറ്റ മാളുകളും, സിവില്‍ നിര്‍മ്മാണവും വികസനത്തിന്റെ ഭാഗമായി ഉയര്‍ന്നു വരുന്നു. അതിലൂടെ വലിയ രീതിയിലുള്ള തൊഴില്‍ സാധ്യതകളാണ് ഉണ്ടാകുന്നത്. ഈ മേഖലകളില്‍ എല്ലാം തന്നെ ഒരു സുപ്രധാന പങ്കു വഹിക്കുന്ന വിഭാഗമാണ് Quality Management Department. NDT, QA, QC, Pipeline, Engineering, Welding തുടങ്ങി വിവിധ ഗണങ്ങളായി വ്യാപിച്ചു കിടക്കുന്ന നിയന്ത്രണ ബോര്‍ഡുകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം വര്‍ദ്ധിച്ചു കൊണ്ടോയിരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്രനിലവാരമുള്ള കാര്യനിര്‍വ്വഹണ ശേഷിയുള്ള തൊഴിലാളികളുടെ അഭാവം രാജ്യത്തിനകത്തും പുറത്തും ഒരേപോലെ തുടരുന്ന സാഹചര്യത്തിലാണ് Technician, Inspection, Supervising തുടങ്ങിയവയിലേക്ക് പരിശീലനങ്ങള്‍ നല്‍കാനായി Axionz Petroleum Institute ഈ രംഗത്ത് അവതരിപ്പിക്കുന്നത്. നഗരവത്കരണത്തിന്റെ ഭാഗമായി പടുത്തുയര്‍ത്തുന്ന പടുകൂറ്റന്‍ മാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി MEP കോഴ്‌സും ഇവര്‍ അവതരിപ്പിക്കുന്നു. Mechanical, Plumbing, Electrical വിഭാഗങ്ങളിലെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഈ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

 

പഠനത്തിനായി നിരവധി വിദ്യാര്‍ത്ഥികള്‍

ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലാബുകളിലൊന്ന് ആക്സിയോണിന്റെതാണ്. 5000 ത്തിലധികം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലാണ് ലാബുകള്‍. ഒരു ഫ്‌ളോര്‍ മുഴുവനായും ലാബ് സെറ്റ് ചെയ്തു വച്ചിരിക്കുന്നു. എല്ലാവിധ ആധുനിക മെഷിനറികള്‍ ഉപയോഗിച്ചും തൊഴിലിടത്തിന്റെ അതേ മാതൃക സൃഷ്ടിച്ച് പരിശീലനം നല്‍കുന്നതിനാല്‍ ഏത് സാഹചര്യത്തിലും ജോലി ചെയ്യാനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. സിലബസിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ആക്സിയോണിന്റെ കോഴ്സ് പഠിക്കുന്നതിന്റെ ഗുണം തിരിച്ചറിയുന്നതു കൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരെ ഇവിടേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.

ദേശീയവും അന്തര്‍ദേശീയവുമായ എഎസ്എന്‍ടി, ഇസ്ര, അസ്ര, IAAP UK, SAP German തുടങ്ങിയ അംഗീകാരങ്ങളും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. സമാനമേഖലയില്‍ 10 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫ്ളൂയിഡ് കണ്‍ട്രോള്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്റ്റ് തലവനായിരുന്ന വി.ബി പണിക്കരാണ് സ്ഥാപനത്തിന്റെ ടെക്നിക്കല്‍ മെന്റര്‍. നിരവധി കോളേജുകളില്‍ പ്രിന്‍സിപ്പലായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിലയന്‍സ് റിഫൈനറീസ്, എസ്സാര്‍ ഓയില്‍സ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, , കൊച്ചിന്‍ റിഫൈനറീസ്, മാംഗ്ലൂര്‍ റിഫൈനറീസ്, ഒഎന്‍ജിസി എന്നിവയിലാണ് പ്രധാനമായും കരാര്‍ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിക്കുന്നത്.

SAP

അന്താരാഷ്ട്ര നിലവാരമുള്ള ടഅജ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അംഗീകൃത സ്റ്റുഡന്റ്‌സ് അക്കാദമിയാണ് ആക്സിയോണ്‍. ഇന്ന് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള കോഴ്‌സുകളില്‍ ഒന്നാണ് ടഅജ. ഈ വിഷയം പഠിച്ച ഒരാള്‍ക്ക് ലോകത്തെവിടെയും തൊഴില്‍ ചെയ്യാന്‍ സാധിക്കും്.ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് മുതല്‍ വന്‍കിട കമ്പനികള്‍ക്കുവരെ SAP ന്റെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാമെന്നത് SAP കോഴ്‌സിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

SAP കോഴ്‌സുകള്‍ മോഡ്യൂളുകള്‍ക്ക് അനുസൃതമായി പഠിപ്പിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ ട്രെയിനിങുകളും പരീക്ഷകളും അക്‌സിയോണ്‍സ് ലഭ്യമാക്കുന്നു. SAP Functional Module, SAP Technical Module, SAP New Dimensional Module എന്നിങ്ങനെ മൂന്ന് ഐശ്ചിക വിഷയങ്ങളാണ് SAP -ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം ഏത് മോഡ്യൂള്‍ വേണമെങ്കിലും തിരഞ്ഞെടുത്ത് പഠിക്കാം.

ബിസിനസ് മാനേജ്‌മെന്റിനൊപ്പം കസ്റ്റമര്‍ റിലേഷന്‍സ് കൂടി കൈകാര്യം ചെയ്യുന്ന ERP സോഫ്‌റ്റ്വെയറാണ് സിസ്റ്റം അനാലിസിസ് ആന്‍ഡ് പ്രോഗ്രാമിങ് എന്ന ടഅജ. അക്കൗണ്ടിങ്, വിതരണം, വിപണനം, പ്രൊഡക്ഷന്‍, കണ്‍ട്രോളിങ് തുടങ്ങി ഒരു വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ ലളിതമായും സുരക്ഷിതമായും ചെയ്യാമെന്നതാണ് ഈ സോഫ്‌റ്റ്വെയറിന്റെ പ്രത്യേകത. SAP കൂടാതെ Tally, Peachtrea, M.S Exel, Quick Books, Manual Accounting തുടങ്ങിയ കോഴ്‌സുകളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഇതോടൊപ്പം ബ്രിട്ടീഷ് IDCAF (International Diploma in Computerised Accounting and Finance) കോഴ്സും ഇവിടെ ലഭ്യമാണ്.

 

ഭാവിയും പ്രവര്‍ത്തനങ്ങളും

കോഴിക്കോടിന് പുറമേ ഇന്ന് കണ്ണൂര്‍, പട്ടാമ്പി, കൊച്ചി എന്നിവിടങ്ങളില്‍ ആക്സിയോണ്‍സിന് ശാഖകളുണ്ട്. തൊഴിലധിഷ്ഠിതമായ കൂടുതല്‍ കോഴ്സുകള്‍ അവതരിപ്പിക്കാനുളള ശ്രമവും നടക്കുന്നു. പ്രായോഗിക പരിശീലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇന്റീരിയര്‍ ആന്‍ഡ് ഫാഷന്‍ കോഴ്സുകള്‍ അതില്‍പ്പെടുന്നു. 3-6 മാസം വരെയാണ് പരിശീലന കാലാവധി. സെല്‍ഫ് കോണ്‍ഫിഡന്‍സ് വര്‍ദ്ധിപ്പിക്കാനായി ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യുന്നത് സംബന്ധിച്ച ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. എന്തും ഗുണനിലവാരം ഉറപ്പുവരുത്തി മാത്രം നല്‍കുക എന്നതാണ് ആക്‌സിയോണ്‍ ഗ്രൂപ്പിന്റെ വിജയരഹസ്യം.

ഇന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികളിലായി ആക്‌സിയോണ്‍സ് ജോലി ഉറപ്പാക്കുന്നു. B.tech, Degree, Diploma എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍മേഖലയിലേക്ക് കടന്നു ചെല്ലാന്‍ കവാടം ഒരുക്കുന്ന വിവിധ കോഴ്‌സുകളാണ് നല്‍കുന്നത്. അന്താരാഷ്ട്രനിലവാരമുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ലോകത്ത് എവിടെയും ജോലി ചെയ്യാനുള്ള അവസരമാണിത് നല്‍കുന്നത്. Oil & Gas, Construction, MEP മേഖലകളില്‍ കേരളത്തില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്ന സ്ഥാപനം എന്ന പ്രത്യേകതയും ആക്‌സിയോണ്‍സിനുണ്ട്.

ഫ്രാഞ്ചേഴ്സി അവസരം

വിദ്യാര്‍ത്ഥികള്‍ ഇന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ നല്‍കുന്ന ഒരു സ്ഥാപനം. വിദ്യാര്‍ത്ഥികളുടെ ഭാവി ഭദ്രമാക്കുന്ന ഒരു സംരംഭം. ഈ മൂല്യമറിയാവുന്നതുകൊണ്ടു തന്നെ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഫ്രാഞ്ചേഴ്സിക്കായി ആക്സിയോണിലേക്ക് അന്വേഷണങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ താല്‍പര്യമുള്ളവര്‍ക്കായി ആക്സിയോണ്‍ ഫ്രാഞ്ചേഴ്സി അവസരം കൂടി മുന്നോട്ട് വക്കുന്നുണ്ട്. ആക്സിയോണിന്റെ കോര്‍പ്പറേറ്റ് ഓഫീസ് കോഴിക്കോട് ആണ്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ആക്സിയോണിന്റെ ഫ്രാഞ്ചേഴ്സി ലഭ്യമാണ്.

Spread the love
Previous ബിഗ് ബാങ് അഡ്വർടൈസിംഗ് അവാര്‍ഡ് ഇവോക്ക കമ്മ്യൂണിക്കേഷന്‍സിന്
Next മികച്ച വനിതാ സംരംഭകരെ ഇസാഫ് ആദരിച്ചു

You might also like

Business News

25-ാം വാര്‍ഷികത്തില്‍ വമ്പന്‍ പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ്

മുംബൈ: 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വന്‍വികസന പദ്ധതികളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. അഞ്ചു വര്‍ഷത്തിനകം ഷോറൂമുകളുടെ എണ്ണം മൂന്നു മടങ്ങ് വര്‍ധിപ്പിച്ച് 750 ആയി ഉയര്‍ത്താനാണ് പദ്ധതി. കൂടാതെ 2023ല്‍ വാര്‍ഷിക വിറ്റുവരവ് 50,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും

Spread the love
Business News

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

ന്യൂനപക്ഷ, ഹിന്ദു (മുന്നോക്ക, പിന്നാക്ക, പട്ടികജാതി) വിഭാഗങ്ങളില്‍പ്പെട്ട തൊഴില്‍രഹിതരായ വനിതകള്‍ക്കുള്ള  സ്വയം തൊഴില്‍ വായ്പയ്ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍  അപേക്ഷ ക്ഷണിച്ചു.   18നും 55നുമിടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.  www.kswdc.org  എന്ന വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. ഫോണ്‍: 9496015006, 9496015005 Spread

Spread the love
Business News

ഇന്ത്യന്‍ വിപണിയെ ലക്ഷ്യമിട്ട് ടാക്കോ ബെല്‍

ലോകത്തിലെ മുന്‍നിര മെക്‌സിക്കന്‍-ഇന്‍സ്പയേര്‍ഡ് റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ അമ്പതാമത്തെ റസ്റ്റോറന്റ് ബാംഗ്ലൂര്‍ മന്ത്രി സ്‌ക്വയര്‍ മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ വര്‍ഷമാദ്യം മാസ്റ്റര്‍ ഫ്രാഞ്ചൈസി പാര്‍ട്ണറായി ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനെ (ബിഎച്ച്പിഎല്‍) പ്രഖ്യാപിച്ചതിനെ തുടര്‍ന്നുവരുന്ന ആഘോഷാര്‍ഹമായ നാഴികക്കല്ലാണിത്.  

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply