ഓണക്കാലത്ത് ആക്സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍

ഓണക്കാലത്ത് ആക്സിസ് ബാങ്കിന്റെ എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍

കൊച്ചി : ആക്സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍ആര്‍ഐ ഹോം കമിംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കും. വണ്‍ ആക്സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ബാങ്കിന്റെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 33 ശാഖകളില്‍ സെപ്തംബര്‍ 7 വരെ നീണ്ടു നില്‍ക്കും.

ബാങ്കും ബാങ്കിന്റെ ഉപകമ്പനികളും നല്‍കുന്ന വിവിധ ധനകാര്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചും (മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ) വിവിധ ഫിനാന്‍ഷ്യല്‍ സൊലൂഷനുകളെക്കുറിച്ചും വിദേശ ഇന്ത്യക്കാരില്‍ അവബോധമുണ്ടാക്കുകയാണ് കാര്‍ണിവലിന്റെ ലക്ഷ്യമെന്ന് ആക്സിസ് ബാങ്ക് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് തലവനുമായ രവി നാരായണന്‍ പറഞ്ഞു.

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ വായ്പകളുടെ പലിശനിരക്കില്‍ ഡിസ്‌കൗണ്ടുംപ്രഖ്യാപിച്ചിട്ടണ്ട്. കണ്‍സ്യൂമര്‍ വായ്പയ്ക്ക് 10.70 ശതമാനവും മോര്‍ട്ട്ഗേജ് വായ്പയ്ക്ക് (30 ലക്ഷം രൂപ വരെ) 8.85 ശതമാനവും കാര്‍ വായ്പയ്ക്ക് 9.25 ശതമാനവുമാണ് പലിശനിരക്ക്.

ബിസിനസിനപ്പുറത്ത് ഇടപാടുകാരുമായും അവരുടെ കുടുബാംഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുതും കാര്‍ണിവല്‍ ലക്ഷ്യമിടുന്നു. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആക്‌സിസ് ബാങ്ക് ശാഖകളിലുടനീളം ഈ പരിപാടി നടക്കും.

Spread the love
Previous തേപ്പുകാരി-അയേണ്‍ ബോക്സുമായി ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍ ബാന്റ്
Next ആശിര്‍വാദ് മൈക്രോ ഫിനാന്‍സിന് മികച്ച നേട്ടം

You might also like

Business News

സിഎസ്ബി ബാങ്ക് ലിമിറ്റഡിന്റെ ഐപിഒ നവംബര്‍ 22ന് ആരംഭിച്ച് 26ന് അവസാനിക്കും

സിഎസ്ബി ബാങ്ക് ലിമിറ്റഡ് (ബാങ്ക്) 2019 നവംബര്‍ 22-ന് പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ (ഇക്വിറ്റി ഷെയറുകള്‍) പ്രാരംഭ‘ പൊതു ഓഫറിങ് (ഐപിഒ) ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു. ബിഡ്ഓഫര്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പുള്ള പ്രവൃത്തി ദിനമായ 2019 നവംബര്‍ 21 ആയിരിക്കും

Spread the love
NEWS

കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു. ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമാണ് ഇന്നത്തെ സ്വര്‍ണനിരക്ക്. ഇന്നലെ ഗ്രാമിന് 3,580 രൂപയും പവന് 28,640 രൂപയുമായിരുന്നു സ്വര്‍ണവില. ഈ വര്‍ഷം സെപ്റ്റംബര്‍

Spread the love
Business News

നോട്ട് നിരോധനവും, ജി.എസ്.ടിയും വില്‍പ്പനയെ ബാധിച്ചു : പതഞ്ജലി ആയുര്‍വേദിക് എം.ഡി ആചാര്യ ബാലകൃഷ്ണ

പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വിറ്റ് വരവ് ഇരട്ടിയാക്കാനുള്ള ശ്രമത്തിന് കേന്ദ്രസര്‍ക്കാര്‍ വിലങ്ങുതടിയാകുന്നുവെന്ന ആരോപണവുമായി പതഞ്ജലി ആയുര്‍വേദിക് എം.ഡി ആചാര്യ ബാലകൃഷ്ണ. നോട്ട് നിരോധനവും, ജി.എസ്.ടി യും പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പതഞ്ജലിയുടെ കുതിപ്പിനെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 2018 മാര്‍ച്ചില്‍ 20,000 കോടി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply