ആയുഷ് കോണ്‍ക്ലേവ് തുടങ്ങുന്നു

ആയുഷ് കോണ്‍ക്ലേവ് തുടങ്ങുന്നു

ആയുഷ് ചികിത്സാ സമ്പ്രദായങ്ങളുടെ ശാസ്ത്രീയ അടിത്തറ വിപുലപ്പെടുത്തുക, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് ഫെബ്രുവരി 15 മുതൽ 19 വരെ തിരുവനന്തപുരം കനകക്കുന്നിൽ നടക്കും. കോൺക്ലേവിന്റെ ഉദ്ഘാടനം 16ന് ഗവർണർ പി. സദാശിവവും സമാപന സമ്മേളനം ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിക്കും. ചടങ്ങിൽ ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.

 

ആയൂർവേദം, യോഗ, പ്രകൃതിചികിത്സ യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ വിവിധ സ്പെഷ്യാലിറ്റി ചികിത്സാരീതികൾ ലോകത്തിന് പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ശാസ്ത്രസാങ്കേതിക വ്യാവസായിക മേഖലയിലെ പുതിയ കണ്ടെത്തലുകൾ ആയുഷ്മേഖലയിൽ സ്വാംശീകരിക്കാനുള്ള അവസരവും ഒരുക്കും. രജിസ്റ്റർ ചെയ്ത 2000 പ്രതിനിധികൾ, വിദഗ്ദ്ധ ഗവേഷകർ, വ്യവസായ മേഖലയിലെ വിദഗ്ദ്ധർ, സർക്കാർ/സ്വയംഭരണ ഏജൻസികൾ, പ്രവാസി ഇന്ത്യക്കാർ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കും.

 

ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി തുടങ്ങിയ വകുപ്പുകളുടെയും നാഷണൽ ഹെൽത്ത് മിഷൻ, സ്റ്റേറ്റ് മെഡിസിനിനൽപ്ലാന്റ് ബോർഡ്, ആരോഗ്യ സർവ്വകലാശാല തുടങ്ങിയ ഏജൻസികളുടെയും പങ്കാളിത്തവും കോൺക്ലേവിലുണ്ട്. സൂര്യകാന്തി എക്സ്പോ ഗ്രൗണ്ടിൽ ഫെബ്രുവരി 15 ന് ആരംഭിച്ച് നാലു ദിവസം നീളുന്ന ആരോഗ്യ എക്സ്പോ ആയുഷ് കോൺക്ലേവിന്റെ പ്രധാന ആകർഷണമാണ്. 325 സ്റ്റാളുകളിലായി നടക്കുന്ന പ്രദർശനത്തിൽ ആയുഷിലെ എല്ലാ വിഭാഗങ്ങളും പങ്കെടുക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളും കേരളത്തിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.

 

വിദ്യാഭ്യാസ എക്സ്പോയിൽ 17 ആയുർവേദ കോളേജുകളും അഞ്ച് ഹോമിയോ കോളേജുകളും യുനാനി, സിദ്ധ, യോഗ ആൻറ് നാച്ചുറോപ്പതി കോളേജുകളും എഡ്യുക്കേഷൻ എക്സ്പോയിൽ പങ്കെടുക്കുന്നു. ആയുഷ് മേഖലയിലെ സ്പെഷ്യാലിറ്റികളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിവുപകരുന്ന വിധത്തിലാണ് എഡ്യുക്കേഷൻ എക്സ്പോ. ആയുഷ് പദ്ധതികൾക്ക് മികവിന്റെ മാറ്റുരയ്ക്കാൻ വേദിയൊരുക്കുകയാണ് എൽ.എസ്.ജി.ഡി. മീറ്റിന്റെ ലക്ഷ്യം. പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ മികച്ച പദ്ധതിക്ക് സമ്മാനം നൽകും. മന്ത്രി കെ.കെ ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.

 

ജില്ലാതലത്തിൽ സ്‌ക്രീനീംഗ് നടത്തി ഉത്തര ദക്ഷിണ സോണുകളിലായുള്ള മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട മികച്ച 12 പദ്ധതികളാണ് അവതരിപ്പിക്കുക. അവയിൽ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച പദ്ധതിക്ക് സമ്മാനം നൽകും. ആയുർവേദത്തിലെ എട്ടും ഹോമിയോപ്പതിയിലെ നാലും പദ്ധതികളുമാണ് അവസാന ഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ഭിന്നശേഷിക്കാർ, ഗോത്രവർഗക്കാർ, പാലിയേറ്റീവ് രോഗികൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ നടപ്പിലാക്കിയ വിഭിന്നമായ ആയുഷ് ജനകീയാസൂത്രണ പദ്ധതികൾ ഇതിൽപ്പെടും.

 

കനകക്കുന്നിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ ഔപചാരിക ഉദ്ഘാടനം 16 ന് രാവിലെ 10 ന് ഗവർണർ പി. സദാശിവം നിർവഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായക് ,ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ , ഡെപ്യൂട്ടി സ്പീക്കർ വി.ശശി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.കെ.സി. നായർ എന്നിവർ പങ്കെടുക്കും. അന്താരാഷ്ട്ര ആയുഷ് കോൺക്ലേവ് ഉദ്ഘാടന ദിവസം തന്നെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് ഹാളിൽ ഗുഡ് ഫുഡ് കോൺക്ലേവ് സംഘടിപ്പിക്കും. രാവിലെ 11.30 ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം നിർവഹിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

 

15 മുതൽ 18 വരെ പൊതുജനങ്ങൾക്കും സാമൂഹ്യ നീതി, കുടുംബശ്രീ പ്രവർത്തകർക്കുമായി ജവഹർ ബാലഭവൻ പരിസരത്ത് ആയുഷ് കുക്കറി ക്ലാസുകൾ സംഘടിപ്പിക്കും.  16 ന് കനകക്കുന്ന് കൊട്ടാരം ഹാളിൽ ഉച്ചയ്ക്ക് 12 മണി മുതൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി നടത്തുന്ന ഡ്രഗ് പോളിസി വർക് ഷോപ്പിൽ എൻ.എച്ച്.എം., എൻ.എ.എം. സംസ്ഥാന മിഷൻ ഡയറക്ടർ കേശവേന്ദ്ര കുമാർ അദ്ധ്യക്ഷത വഹിക്കും. എ.എസ്.യു. ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഡോ. റ്റി. ഡി ശ്രീകുമാർ ഡ്രഗ് പോളിസി പരിചയപ്പെടുത്തും.

 

ഫെബ്രുവരി 17 ന് രാവിലെ 9.30 മുതൽ കനകക്കുന്ന് പാലസ് ഹാളിൽ ബിസിനസ് മീറ്റ് നടക്കും. ആയുഷ് അധിഷ്ഠിത ഹെൽത്ത് ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ചർച്ച ഉണ്ടാകും. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചർച്ച ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും.  ഔഷധസസ്യ കർഷകസംഗമം ഫെബ്രുവരി 18 ന് നടക്കും.  ഔഷധ കൃഷിയിൽ താല്പര്യമുള്ള ഇരുന്നൂറോളം കർഷകർ പങ്കെടുക്കുന്ന ഈ മീറ്റിൽ അവരുടെ അനുഭവങ്ങൾ, കൃഷിയുമായും വിപണനവുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ചചെയ്യും. ദേശീയ ഔഷധസസ്യ ബോർഡ് പ്രതിനിധിയുടെ സാന്നിധ്യവുമുണ്ടാവും.  18ന് സ്റ്റാർട്ടപ്പ് കോൺക്ലേവ് സംഘടിപ്പിക്കും. രാവിലെ 9 മുതൽ കനകക്കുന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്‌സ് ഹാളിൽ നടക്കുന്ന കോൺക്ലേവിൽ. കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും.

 

ഫെബ്രുവരി 19 ന് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പദ്ധതിക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ, മേയർ വി.കെ. പ്രശാന്ത്, എം പി മാർ, എം.എൽ.എ മാർ എന്നിവർ വിശിഷ്ടാതിഥികളാകും.

 

Previous കേരളത്തില്‍ സീപ്ലെയ്‌നുകള്‍ വരുന്നു: ഉക്രെയ്ന്‍ കമ്പനി രംഗത്ത്
Next തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

You might also like

NEWS

ബെസ്റ്റ് ആയുര്‍വേദ ഹോസ്പിറ്റല്‍ പുരസ്‌കാരം സോമതീരത്തിന്

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി (ficci) യും ചേര്‍ന്ന് ക്രമീകരിച്ച മെഡിക്കല്‍ വാല്യു നാഷണല്‍ അവാര്‍ഡിലെ ബെസ്റ്റ് ആയര്‍വേദിക് ഹോസ്പിറ്റല്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് &

NEWS

വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം രാജ്യത്ത് അനുവദിക്കില്ല; മോദി

വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍രെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. അക്രമം സന്തോഷം നല്‍കുന്ന കാര്യമല്ല, ഇന്ത്യയുടെ യശസ്സ് ലോകത്ത് ഉയര്‍ന്നു വരികയാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോകം

Business News

ജി-ടെക്കിന് പുതിയ സാരഥികള്‍: അലക്‌സാണ്ടര്‍ വര്‍ഗീസ് ചെയര്‍മാന്‍; ദിനേശ് തമ്പി സെക്രട്ടറി

കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ് ഓഫ് ടെക്‌നോളജീസിന്റെ (ജി-ടെക്ക്) പുതിയ ചെയര്‍മാനായി യു എസ് ടി ഗ്ലോബല്‍ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും കണ്‍ട്രി ഹെഡുമായ അലക്സാണ്ടര്‍ വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു. ടി സി എസ് കേരളയുടെ വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply