പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിട, വെള്ളത്തെ തണുപ്പിക്കുന്ന മുളക്കുപ്പികള്‍ ശ്രദ്ധേയമാകുന്നു

പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് വിട, വെള്ളത്തെ തണുപ്പിക്കുന്ന മുളക്കുപ്പികള്‍ ശ്രദ്ധേയമാകുന്നു

ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപേക്ഷിക്കേണ്ട സമയമായി. ഈ കടുത്ത വേനല്‍ക്കാലത്ത് ശരീരത്തുനിന്ന് ഏറെ വെള്ളം നഷ്ടപ്പെടും. അത് അതിജീവിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുകയാണ് അതിലേറ്റവും സുപ്രധാനം. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക്ക് കുപ്പികള്‍ ഇനി ഉപയോഗിക്കേണ്ട. വെള്ളം കൊണ്ടുപോകാന്‍ ഇനി വെള്ളത്തെ തണുപ്പിക്കുന്ന മുളക്കുപ്പികള്‍ ഉണ്ട്. ആസാംകാരനായ ദ്രിത്രിമന്‍ ബോറസാണ്  പ്രകൃതി ദത്തവും പരിസ്ഥിതി സൗഹൃദവുമായ മുളക്കുപ്പികള്‍ നിര്‍മിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

പൂര്‍ണമായും മുളയില്‍ നിര്‍മിച്ചിരിക്കുന്നതാണ് മുളക്കുപ്പികള്‍. തടിയില്‍തീര്‍ത്ത കോര്‍ക്ക് കൊണ്ടാണ് അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളം ഇതിനകത്തുനിന്നും ചോര്‍ന്ന് പോവില്ല. പല വലുപ്പത്തിലുള്ള മുളക്കുപ്പികളാണ് ദിത്രിമന്‍ നിര്‍മിക്കുന്നത്. 400 മുതല്‍ 600 രൂപവരെയാണ് ഇവയുടെ വില. പ്രകൃതിദത്തമായ ഈ വാട്ടര്‍ ബോട്ടില്‍ വെള്ളത്തെ തണുപ്പിക്കുമെന്നും ദിത്രിമന്‍ പറയുന്നു.

Spread the love
Previous സായി പല്ലവി മലയാളത്തില്‍ : ഏറെ സന്തോഷമെന്ന് താരം
Next വിവേക് ഒബ്‌റോയിയുടെ മോഡി മേക്കോവര്‍ : ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും

You might also like

NEWS

നോട്ട് നിരോധിച്ചതും ആളുകളെ തല്ലിക്കൊല്ലുന്നതുമാണോ പുതിയ ഇന്ത്യയെന്ന് രാഹുല്‍ ഗാന്ധി

നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമ രാഹിത്യവും അഹിംസയുമാണ് ഇന്ത്യന്‍ ജനതയെ ഒന്നിച്ചു നിര്‍ത്തുന്നത്. മനുഷ്യ ചരിത്രത്തില്‍ ഇന്ത്യയ്ക്കല്ലാതെ മറ്റൊരു ജനാധിപത്യ രാജ്യത്തിനും ഇത്രയധികം ആളുകളെ

Spread the love
Business News

ഇന്ത്യയിലെ സമ്പന്ന വനിതകളില്‍ സ്മിത വി കൃഷ്ണ ഒന്നാമത്

കൊട്ടക് വെല്‍ത്ത് മാനേജ്മെന്റിന്റെ പിന്തുണയോടെ ഹുറൂണ്‍ റിപ്പോര്‍ട്ട് ഇന്ത്യ തയാറാക്കിയ രാജ്യത്തെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ ഒന്നാമത് ഗോദ്റെജ് കുടുംബത്തിലെ സ്മിത വി കൃഷ്ണ. 67കാരിയായ സ്മിതയുടെ ആസ്തി 37,570 കോടി രൂപയാണ്. കൃഷ്ണയും സഹോദരങ്ങളും കൂടി ഗോദ്റെജ് ഗ്രൂപ്പിന്റെ അഞ്ചിലൊന്ന്

Spread the love
Home Slider

ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

കേരളത്തിന്റെ അതിവേഗ വളര്‍ച്ചയ്‌ക്കൊപ്പം ജനങ്ങളുടെ ജൂവിതക്രമത്തില്‍ വന്ന മാറ്റത്തിന് അനുസൃതമായി ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങളില്‍ ഒന്നാണ് ലോണ്‍ട്രി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാവുകയും, അണുകുടുംബങ്ങള്‍ ഫ്‌ളാറ്റുകളിലേക്ക് ചേക്കേറുകയും, കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുകയും ഈ ജോലിത്തിരക്ക് 24 x 7 സമയത്തെ ഓവര്‍ടൈമുകളിലേക്ക് നീളുകയും,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply