ഈ മാസം 25 മുതല്‍ 27 വരെ ബാങ്ക് പണി മുടക്ക്

ഈ മാസം 25 മുതല്‍ 27 വരെ ബാങ്ക് പണി മുടക്ക്

കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കും. പത്തു പൊതുമേഖലാ ബാങ്കുകളെയാണ് ഇങ്ങനെ ലയിപ്പിക്കാന്‍ താരുമാനിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ നവംബര്‍ മാസത്തില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.ശമ്പളപരിഷ്‌കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി നിജപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

ഓഗസ്റ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപിച്ചത്. പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. പിഎന്‍ബി, ഒബിസി, യൂണിയന്‍ ബാങ്കുകള്‍, കാനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, അലഹാബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, യൂണിയന്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവയാണ് ലയിക്കുന്നത്

Spread the love
Previous റെയില്‍വേ സ്റ്റേഷനുകളില്‍ കുല്‍ഹഡ് ചായ
Next ഇത് പാട്ടുപാടിയുറക്കും തലയണ; പുതിയ സജ്ജീകരണവുമായി കുര്‍ലോണ്‍

You might also like

TECH

ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം യുവ ഉപയോക്താക്കളുള്ള വാഹനവിഭാഗമാണ് ഓഫ്‌റോഡ് വാഹനങ്ങള്‍. ടഫ് & സ്റ്റര്‍ഡി എന്ന ചിന്താഗതിയുള്ളവരാണ് സാധാരണഗതിയില്‍ ഈ വിഭാഗം തെരഞ്ഞെടുക്കുന്നത്. കാര്യമായ മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്ന വിഭാഗമായിരുന്നതിനാല്‍ മഹീന്ദ്രയുടെ ഥാര്‍ തന്നെയായിരുന്നു വിഭാഗത്തില്‍ കേമന്‍. എന്നാല്‍ ഇതാ പുതിയൊരങ്കത്തിന് കളമൊരുങ്ങുകയാണ്.

Spread the love
NEWS

വ്യാജ രേഖ കേസ്; സെന്‍കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിനെ അടുത്ത മാസം 14 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവ്. കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. അവധിക്കാലത്ത് മുഴുവന്‍ ശമ്പളവും ലഭിക്കാന്‍ വ്യാജ ചികിത്സാ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തില്‍ സെന്‍ കുമാറിനെതിരെ കേസ്

Spread the love
NEWS

ദുരിതമനുഭവിക്കുന്ന ഗോശാല പശുക്കള്‍ക്ക് ആശ്വാസമായി കേരള ഫീഡ്സ്

തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന്‍റെ കീഴിലുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് കാലിത്തീറ്റയുമായി പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ്. ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിലുള്ള ഗോശാലയിലെ പശുക്കള്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ ദുരിതമനുഭവിക്കുന്നുവെന്ന മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് കേരള ഫീഡ്സ് കാലിത്തീറ്റ നല്‍കാന്‍ തയാറായത്.  ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ ഭൂരിഭാഗവും കിടാരികളായതിനാല്‍ പോഷകസമൃദ്ധമായ ഭക്ഷണം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply