പണിമുടക്കും അവധിയും; ക്രിസ്തുമസിന് ബാങ്കിംഗ് മേഖല സ്തംഭിക്കും

പണിമുടക്കും അവധിയും; ക്രിസ്തുമസിന് ബാങ്കിംഗ് മേഖല സ്തംഭിക്കും

പൊതു അവധികളും ബാങ്ക് ജീവനക്കാരുടെ പണിമുടക്കും ക്രിസ്തുമസിന് മേഖല സ്തംഭിപ്പിക്കും. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ നേതൃത്വത്തിലാണ് ജീവനക്കാരുടെ സമരം.

പണിമുടക്കിനു പുറമേ 22,23,25 തീയതികളില്‍ ബാങ്കുകള്‍ക്ക് പൊതു അവധിയാണ്. അടുത്ത ആറ് ദിവസങ്ങളില്‍ 24ന് മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. 26ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്കാണ്.

വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തുടര്‍ച്ചയായ പണിമുടക്കും അവധികളും എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

സേവന വേതന വ്യവസ്ഥകളിലെയും പെന്‍ഷനിലെയും അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Previous പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ 'റീസൈക്ക്‌ളിംഗ്'
Next പഴയ എടിഎം കാര്‍ഡുകള്‍ക്ക് നിരോധനം; പണമിടപാടുകള്‍ സാധ്യമാകില്ല

You might also like

NEWS

ആധാര്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടിയേക്കും

മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മാര്‍ച്ച് 31 വരെയായിരുന്നു മുന്‍പ് നല്‍കിയിരുന്ന അവസാന തീയതി.

Business News

597 രൂപയുടെ പൂതിയ ഓഫറുമായി വോഡഫോണ്‍

597 രൂപയുടെ പുതിയ പ്ലാനുമായി വോഡഫോണ്‍. 168 ദിവസത്തേക്ക് ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്ന ഓഫറാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 10 ജി ബി ഹൈസ്പീഡ് 4G ഡേറ്റയും ദിവസേന 100 എസ് എം എസും അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭ്യമാക്കുന്നതാണ് പുതിയ ഓഫര്‍.

NEWS

പ്രതാപം വീണ്ടെടുക്കാന്‍ ഒരുങ്ങി രൂപ

കനത്ത തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍ രൂപ. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ എട്ടു പൈസയുടെ നേട്ടത്തോടെ മൂല്യം 68.04 ല്‍ എത്തി. ബാങ്കുകളും, കയറ്റുമതിക്കാരും നല്ലതോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ വിലയിടിയാന്‍ കാരണം. എന്നാല്‍ ഓഹരി വിപണിയിലെ കയറ്റവും, ഇതര

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply