സംരംഭങ്ങള്‍ക്കു ജീവവായു നല്‍കുന്ന സംരംഭകന്‍

സംരംഭങ്ങള്‍ക്കു ജീവവായു നല്‍കുന്ന സംരംഭകന്‍

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം സ്വന്തം മേഖല തിരിച്ചറിയുക എന്നതു നിര്‍ണ്ണായകമാണ്. ആ തിരിച്ചറിയലിന്റെ കാലത്തേക്കുള്ള സഞ്ചാരത്തിലായിരിക്കും അനുഭവങ്ങളുടെ പാഠം പഠിച്ചെടുക്കാനാവുക. ബീറ്റ എയര്‍ സൊലൂഷ്യന്‍സിന്റെ സാരഥി അനൂപ് അശോകന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പഠിച്ചു നേടിയതും ജോലിയില്‍ നിന്നും നേടിയതുമൊക്കെ വ്യത്യസ്തമായിരുന്ന അനുഭവപാഠങ്ങളായിരുന്നു. എന്നാല്‍ എയര്‍ കംപ്രസിങ്ങിന്റെ മേഖലയില്‍ എത്തിയപ്പോള്‍ ഇതു തന്നെയാണ് തന്റെ ജീവിതനിയോഗമെന്നു പെട്ടെന്നു തിരിച്ചറിഞ്ഞു. അനുഭവപാഠങ്ങള്‍ സ്വായത്തമാക്കി അധികം വൈകാതെ സ്വന്തം സംരംഭം തുടങ്ങുകയും ചെയ്തു. എന്നാല്‍ സ്വന്തം സംരംഭകസഞ്ചാരത്തിലും കാത്തിരുന്നതു പട്ടുമെത്തകളായിരുന്നില്ല. തളര്‍ച്ചയും വളര്‍ച്ചയും പിന്നിട്ടു തന്നെയാണ് വിജയത്തിന്റെ മധുരം നുണയാനായത്. സംരംഭകജീവിതത്തിലെ ഉയര്‍ച്ചയും താഴ്ച്ചയുമൊക്കെ വലിയ മുന്നേറ്റത്തിലേക്കുള്ള ഊര്‍ജ്ജമാണെന്നു തിരിച്ചറിയിപ്പിച്ച ആ സഞ്ചാരത്തെക്കുറിച്ചറിയാം…

 

 

സ്വന്തം മേഖല തിരിച്ചറിയുന്നു

വെള്ളത്തൂവല്‍ എന്ന ചെറിയ ഗ്രാമത്തില്‍ നിന്നും കേരളത്തിന്റെ തന്നെ വ്യവസായിക നഗരമായ എറണാകുളത്തേക്കുള്ള യാത്രയില്‍ അനൂപ് എന്ന യുവസംരംഭകന് ഏതൊരു എന്‍ട്രപ്രനറിനേയും ഉത്തേജിപ്പിക്കുന്ന കഥകളാണ് പറയാനുള്ളത്.

അനൂപിന്റെ പ്രാഥമിക വിദ്യാഭ്യാസം നാട്ടില്‍തന്നെയുള്ള ഒരു ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു. വികസനം കുറവായിരുന്ന ആ പ്രദേശവും അവിടുത്തെ സ്‌കൂളും, സ്‌കൂളില്‍ നിന്നും കിട്ടിയ അനുഭവപാഠങ്ങളുമാണ് പല പ്രശ്‌നങ്ങളേയും അതിജീവിക്കാന്‍ അനൂപിനെ പ്രാപ്തനാക്കിയത്. അവിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിയറിയില്ല. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കഴിഞ്ഞ് ചെലവ് കുറവാണെന്നുള്ള കാരണത്താല്‍ ഉപരിപഠനമെല്ലാം തമിഴ്‌നാട്ടിലായിരുന്നു. പഠനം തകൃതിയായി നടക്കുന്ന സമയത്തും അതിനുള്ള ചെലവുകളെ അതിജീവിക്കാന്‍ അവിടെയുള്ള ഫാക്ടറികളില്‍ പാര്‍ട് ടൈമായി ജോലിക്കു പോകുമായിരുന്നു. മറ്റുള്ള കുട്ടികളെല്ലാം അവധിക്കാലം ആസ്വദിക്കുമ്പോള്‍ അനൂപ് ഫാക്ടറിക്കുള്ളിലെ കരിപുരണ്ട നിലവറയ്ക്കുള്ളിലായിരുന്നു. അവിടെവച്ചാണ് അനൂപിന് മെഷീന്യറിയോടും ഇന്‍ഡസ്ട്രിയോടും ഇഷ്ടം തോന്നിത്തുടങ്ങിയത്. ആ ഇഷ്ടം നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടേയിരുന്നു.

തമിഴ്‌നാട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തൈക്കോ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തില്‍ ജോലിക്കു കയറി. പക്ഷേ ഒരു എന്‍ട്രപ്രനര്‍ ആകണമെന്നുള്ള തീവ്രമായ ത്വര ഉള്ളില്‍ ഉള്ളതുകൊണ്ടുതന്നെ അവിടുത്തെ കോര്‍പ്പറേറ്റ് രീതികളുമായി പൊരുത്തപ്പെടാന്‍ പറ്റാതെ വരികയും തുടര്‍ന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ഡീലര്‍ഷിപ്പില്‍ സര്‍വീസ് എന്‍ജിനിയറായി ജോലിക്കു കയറുകയും ചെയ്തു. ആ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയത്താണ് എയര്‍ കംപ്രസറിനെക്കുറിച്ച് അറിയുന്നതും അതിന്റെ സാധ്യതകള്‍ മനസിലാക്കുന്നതും. അന്നു കംപ്രസറുകളോടു തോന്നിയ ഭ്രാന്തമായ ഇഷ്ടം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി പ്രഗത്ഭനായ ഒരു എന്‍ജിനിയറാക്കി അനൂപിനെ മാറ്റി. ഇതിലൂടെ അനൂപ് പറയുന്ന ഒരു പാഠമുണ്ട്. നമ്മള്‍ എന്തിനെയാണോ അധികമായി സ്‌നേഹിക്കുന്നത് അതു നമ്മളെ ഉയരങ്ങൡലെത്തിക്കും. ഡു വാട്ട് യൂ ലവ്, ലവ് വാട്ട് യു ഡൂ.

ബിസിനസ് തുടങ്ങാന്‍ പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും വലിയ മുതല്‍മുടക്കിന്റെ കാര്യമോര്‍ക്കുമ്പോള്‍ എല്ലാവരും പിന്നോട്ട് മാറും. വലിയ കമ്പനികളുടെ വിജയകഥ പരിശോധിച്ചാല്‍ അവരൊക്കെ ചെറിയ മുതല്‍മുടക്കില്‍ നിന്നാണു വലിയ വലിയ സാമ്രാജ്യങ്ങള്‍ കെട്ടിപടുത്തത്. യുവസംരംഭകനായ അനൂപിന്റെ കഥയും മറിച്ചല്ല.

അമ്മ സ്വരുകൂട്ടിയ പതിനായിരം രൂപയില്‍ തുടങ്ങിയ സ്ഥാപനമാണ് ഇന്നു കോടികളുടെ വിറ്റുവരവുള്ള ബീറ്റാ എയര്‍ സൊലൂഷനായി പരിണമിച്ചത്. എയര്‍ കംപ്രസര്‍ എന്നത് ഏതൊരു കമ്പനിയുടേയും അവിഭാജ്യഘടകമാണ്. പല മള്‍ട്ടിനാഷണല്‍ കമ്പനികളുടേയും മെയ്ന്റനന്‍സ് ചെലവ് സ്‌മോള്‍ ആന്‍ഡ് മീഡിയം സംരംഭകര്‍ക്കു താങ്ങാന്‍ പറ്റുന്നതായിരുന്നില്ല. അവര്‍ക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ നല്ലൊരു ശതമാനവും സര്‍വീസ് എന്ന രൂപത്തില്‍ ഈ കമ്പനികള്‍ അപഹരിച്ചു കൊണ്ടു പോയിരുന്നു. ഇക്കാര്യം അനൂപിന്റെ ശ്രദ്ധയില്‍ പെടുകയും, ഇതിനൊരു പരിഹാരം എന്ന നിലയില്‍ മനസില്‍ തോന്നിയ ഒരു ആശയമാണ് ഇന്നത്തെ ബീറ്റാ.

ഏതൊരു ബിസിനസും നേരിടുന്ന ഏറ്റവും വലിയ, പ്രധാനപ്പെട്ട ഒരു വെല്ലുവിളിയാണ് സെയ്ല്‍സ്. ബീറ്റയുടെ കാര്യത്തിലും മറിച്ചായിരുന്നില്ല. കൊടുക്കുന്ന സാധനം സര്‍വീസ് ആയതു കൊണ്ടുതന്നെ കസ്റ്റമറെ ബോധ്യപ്പെടുത്തുക എന്നതു വലിയ കടമ്പയായിരുന്നു. അനൂപ് എന്ന വ്യക്തിയും, ബീറ്റാ എന്ന സ്ഥാപനവും ആള്‍ക്കാര്‍ക്ക് അപരിചിതമായിരുന്ന കാലഘട്ടം, അതുകൊണ്ടു തന്നെ ഒരു ഓര്‍ഡര്‍ കിട്ടുക എന്നത് കുതിരക്കൊമ്പായിരുന്നു. എന്തുതന്നെ വന്നാലും താന്‍ കമ്പനി തുടങ്ങിയതിന് ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നിറവേറ്റുകത്തന്നെ ചെയ്യുമെന്ന ഉറച്ച ചങ്കുറപ്പോടെ അനൂപ് കളത്തിലിറങ്ങി രാപ്പകലില്ലാതെ, ഊണും ഉറക്കവുമുപേക്ഷിച്ച് 200 കിലോമീറ്ററുകള്‍ വരെ ഓരോ ദിവസവും ബൈക്കുമെടുത്ത്, തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കസ്റ്റമേഴ്‌സിനെ സന്ദര്‍ശിക്കാനിറങ്ങി. ( അതുകൊണ്ടു തന്നെ ഇന്ന് കേരളത്തിലെ പല ജില്ലകളിലേയും മുക്കും മൂലയും അനൂപിന് കാണാപ്പാഠമാണ്.

മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നിരാശനായി മടങ്ങേണ്ടി വന്ന എത്രയോ ദിനങ്ങള്‍. ഒന്നും കാണാന്‍ പോലും കൂട്ടാക്കാതെ മുഖം തിരിഞ്ഞു നടന്ന എത്രയോ മുതലാളിമാര്‍. വിശപ്പും വിഷമവും ഉള്ളിലൊതുക്കി ഇന്നല്ലെങ്കില്‍ നാളെ തന്റെ ലക്ഷ്യം നിറവേറുമെന്ന്, ഓരോ ദിവസവും നാളെ തന്റേതാണ്, നാളെ തനിക്ക് ഓര്‍ഡര്‍ കിട്ടുമെന്ന് ശുഭാപ്തി വിശ്വാസത്തോടെ കാത്തിരുന്ന 22 കാരന്റെ പരിശ്രമത്തിന് സമാപ്തി കുറിച്ചു കൊണ്ടു മാസങ്ങള്‍ക്കു ശേഷം ഒരു ഓര്‍ഡര്‍ കിട്ടി.

 

ആദ്യത്തെ ബിസിനസ്

തോല്‍വി തിരിഞ്ഞോടുന്നതുവരെ പരിശ്രമിച്ചു. വീണ്ടും പുതിയ പുതിയ കസ്റ്റമേഴ്‌സിനെ കണ്ടെത്തുക എന്നതു ശ്രമകരമായിരുന്നു. ജീവിതം വഴിമുട്ടി നിന്ന ദിനങ്ങള്‍. വീട്ടുകാരും കൂട്ടുകാരും ബിസിനസ് ഉപേക്ഷിച്ച് ഒരു ജോലിക്കു വേണ്ടി ശ്രമിക്കാന്‍ പ്രോത്സാഹിപ്പിച്ചപ്പോഴും, പലയിടത്തു നിന്നും നല്ല ശമ്പളത്തില്‍ തൊഴിലവസരങ്ങള്‍ വാതില്‍ക്കല്‍ വന്നപ്പോഴും, ആത്മാര്‍ഥതയും ആത്മവിശ്വാസവും മുതല്‍ക്കൂട്ടായെടുത്ത് പൊരുതുക തന്നെ ചെയ്തു. ആ ആത്മാര്‍ഥതയ്ക്കു കിട്ടിയ പ്രതിഫലമെന്ന നിലയില്‍ സന്തുഷ്ടരായ കസ്റ്റമേഴ്‌സ് ഒരുപാട് റഫറന്‍സ് നല്‍കുകയും അതിലൂടെ ബിസിനസ് മെച്ചപ്പെടുകയും ചെയ്തു. ഒരു കാര്യത്തിനായി നമ്മള്‍ തീവ്രമായി ആഗ്രഹിക്കുകയും, ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ദൈവം നമുക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഈ യുവസംരംഭകന്‍ പറയുന്നു.

 

പിന്നീട് വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. ബിസിനസ് നല്ല രീതിയില്‍ വളര്‍ന്നു. എല്ലാം സ്വസ്ഥമായപ്പോല്‍ വീണ്ടും ഒരു അസ്വസ്ഥത കാരണം ഒരു ലെവല്‍ എത്തിയപ്പോള്‍ പിന്നീട് ബിസിനസില്‍ കാര്യമായ വളര്‍ച്ച കൊണ്ടുവരാന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് ഒരു പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ചു ചിന്തിക്കുന്നത്. അങ്ങനെ ഇതേ ഫീല്‍ഡിലുള്ള ഒരു കമ്പനിയുമായി അസോസിയേറ്റ് ചെയ്തു മുന്നോട്ട് പോകവേ അത് ഒരു വന്‍ പരാജയമായി മാറി. സ്വന്തം കമ്പനിയില്‍ നിന്നു പുറത്തു വരേണ്ടി വന്നു. ഒരു രാത്രി കൊണ്ട് ഒന്നുമില്ലാതെ നടുറോഡിലായി. ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങിയവന് എന്തു പേടിക്കാന്‍. ഇതില്‍ നിന്നും അനൂപ് മനസിലാക്കിയ ഒരു പാഠമുണ്ട്. എല്ലാ ബന്ധങ്ങളേപ്പോലെയും പാര്‍ട്ണര്‍ഷിപ്പ് എന്നതും ഒരു വെല്ലുവിളിയാണ്. നമ്മള്‍ ഒരു കമ്പനിയുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ ഒരുപാട് സാധ്യതകളാണുള്ളത്. എന്നാല്‍ പാര്‍ട്‌ണേഴ്‌സിനിടയില്‍ പാഷനും മൂല്യങ്ങളും വിശ്വാസങ്ങളും ഒരുപോലെയാണെങ്കില്‍ മാത്രമേ അതു ദീര്‍ഘകാലം നിലനില്‍ക്കുകയുള്ളൂ എന്നാണ് അനൂപിന്റെ അഭിപ്രായം. ഒരു സംരംഭകനെ സംബന്ധിച്ച് മുന്‍തൂക്കം നല്‍കുന്നത് വ്യത്യസ്ത ആശയങ്ങള്‍ക്കും വേറിട്ട വഴികള്‍ക്കും മാത്രമാണ്.

 

വീണ്ടും നഷ്ടങ്ങളുടെ ഒരു ശൃംഖല

ഒന്നിനു പിന്നാലെ ഒന്നായി വന്ന പ്രതിസന്ധികളോടും പ്രശ്‌നങ്ങളോടും പരാജയങ്ങളോടും മല്ലിട്ട് വീണ്ടും ഊര്‍ജ്ജം സംഭരിച്ച് മുന്നോട്ട് തന്നെ കുതിച്ചു. ഇവിടെ അനൂപിന് ആശ്വാസമായി വന്നത് രാപ്പകലില്ലാതെ ആര്‍ക്കുവേണ്ടി അധ്വാനിച്ചോ ആ കസ്റ്റമേഴ്‌സ് തന്നെയായിരുന്നു. അനൂപിന്റെ ഒരു പ്രത്യേകതയെന്നത്, സ്റ്റാഫ് എല്ലാം ലീവാണെങ്കിലും, പബ്ലിക് ഹോളിഡേ ആയാലും, ഏതു രാത്രിയിലാണെങ്കിലും കസ്റ്റമേഴ്‌സിനൊരു പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കുക എന്നതു തന്നെയാണ് പ്രയോറിറ്റി. ഒരു മണിക്കൂര്‍ മെഷീന്‍ നിന്നാല്‍ ആ യൂണിറ്റ് മൊത്തം സ്തംഭിച്ചു പോകുമെന്ന് അനൂപിനറിയാം. അതുകൊണ്ടുതന്നെ കസ്റ്റമറിന്റെ പ്രശ്‌നങ്ങളില്‍ ലയിച്ച് ആ പ്രശ്‌നം തന്റേതെന്ന രീതിയില്‍ അതിനൊരു ഉചിതമായ പരിഹാരം കണ്ടെത്താതെ അനൂപിന് സമാധാനമുണ്ടാവില്ല.

 

പാര്‍ട്ണര്‍ഷിപ്പിലെ പരാജയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വീണ്ടും ബീറ്റാ സൊലൂഷ്യന്‍സിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് ആക്കുകയും ഇന്‍വെസ്റ്ററിനെ കൊണ്ടുവരികയും ചെയ്തു. ഇവിടെ നേരിട്ട മറ്റൊരു പ്രശ്‌നമെന്നത് കമ്പനിയില്‍ നിന്നു പുറത്തുവന്നപ്പോള്‍ താന്‍ ഡവലപ്പ് ചെയ്‌തെടുത്ത തൊഴിലാളികളേയും അനൂപിന് നഷ്ടമായി എന്നതാണ്. സാധാരണയായി അനൂപ് ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ പരിഗണന കൊടുത്തിരുന്നത് പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്കും ജോലിയില്‍ മുന്‍പരിചയമില്ലാത്തവര്‍ക്കുമാണ്. കാരണം ഒരു എക്‌സ്പീരിയന്‍സ് ഇല്ലാത്തതിന്റെ പേരില്‍ കഴിവുള്ള ധാരാളം കുട്ടികള്‍ക്കു ശരിയായ അവസരങ്ങള്‍ കിട്ടാതെ പോകുന്നുവെന്ന് അനൂപിന് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ അനൂപ് ഒരു ജോലിക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ അവരെ വെറും ഒരു എംപ്ലോയി ആയി കാണാതെ അവരെ ഒരു ലീഡര്‍ ആക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ഒരു കമ്പനിയുടെ വളര്‍ച്ചയില്‍ ഒരു മാനേജര്‍ എന്ന നിലയില്‍ ഒരു വ്യക്തിക്ക് ചെയ്യാവുന്നതിലധികം ഒരു ലീഡറിനു ചെയ്യാനാവും. ഒരു ലീഡറിനെ ഡവലപ്പ് ചെയ്യുകയാണെങ്കില്‍ അതായിരിക്കും കമ്പനിയുടെ അസറ്റ് എന്ന് അനൂപ് കരുതുന്നു. ഒരു ലീഡറിന് മാത്രമേ കമ്പനിയെ അടുത്ത ലെവലില്‍ എത്തിക്കാന്‍ സാധിക്കൂ.

 

ബീറ്റ എയര്‍ സൊലൂഷനെ സംബന്ധിച്ചിടത്തോളം കോംപറ്റീറ്റേഴ്‌സ് എന്തു ചെയ്യുന്നുവെന്നതല്ല നോക്കുന്നത്. മറിച്ച് കമ്പനിക്കുള്ളില്‍ കോംപറ്റീറ്റീവ് ആയി എന്തു ചെയ്യാന്‍ പറ്റുമെന്നാണു അനൂപ് നോക്കുന്നത്. കമ്പനിക്കുള്ളിലെ സാധ്യതകളെ മനസിലാക്കി സര്‍വീസ് സെക്ടറില്‍ മറ്റാരും ചെയ്യാത്ത ആധുനികമായരീതിയില്‍ ടെക്‌നോളജി ഇംപ്ലിമെന്റ് ചെയ്ത് ഡിജിറ്റലൈസേഷന്‍ വളരെ ഇഫക്റ്റീവായ ഉപയോഗിക്കുന്നതു കൊണ്ടു തന്നെ ബീറ്റ എയര്‍ സൊലൂഷന്റെ വളര്‍ച്ച കോംപറ്റീറ്റേഴ്‌സിനു ചിന്തിക്കാവുന്നതിലുമപ്പുറമാണ്. ഏറ്റവും ലേറ്റസ്റ്റ് രീതിയിലുള്ള പ്രൊഡക്റ്റുകള്‍ കസ്റ്റമേഴ്‌സിലെത്തിക്കുന്നതില്‍ ബീറ്റ എയറിന്റെ പങ്ക് വളരെ വലുതാണ്.

 

2017ല്‍ തന്റെ അനുഭവങ്ങളും കഴിവുമുപയോഗിച്ച് അഡ്വാന്‍സ്ഡായ ഒരു പ്രൊഡക്റ്റ് സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചു എന്നതും വളരെ ശ്രദ്ധേയമായ നേട്ടമായിരുന്നു. എംപ്ലോയീസിന് സമയാസമയം മികച്ച ട്രെയ്‌നിങ്ങ് കൊടുക്കുന്നതില്‍ അനൂപ് ഒട്ടും പുറകിലല്ല. തന്റെ അനുഭവപാഠങ്ങള്‍ എംപ്ലോയീസിന് പകര്‍ന്നു കൊടുക്കുന്നതിലൂടെ മികച്ച കസ്റ്റമര്‍ സര്‍വീസ് ലഭിക്കുന്നതിന് സഹായകമാകുന്നു. അതോടൊപ്പംത്തന്നെ പ്രൊഫഷണല്‍ കോളേജുകളിലും കമ്പനികളിലുമൊക്കെ കുട്ടികളേയും എംപ്ലോയീസിനേയും പ്രചോദിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍, സമയപരിമിതികള്‍ക്കുള്ളിലും സന്തോഷപൂര്‍വം സ്വീകരിക്കുകയും മോട്ടിവേഷന്‍ നല്‍കുകയും ചെയ്യുന്നതോടൊപ്പം നല്ലൊരു കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിക്കുന്നു.

 

ഭാവിപരിപാടികള്‍

സ്വന്തം ബ്രാന്‍ഡ് ദേശീയാടിസ്ഥാനത്തിലും അന്തര്‍ദ്ദേശീയാടിസ്ഥാനത്തിലും എത്തിക്കുക എന്നതാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. 2020ല്‍ സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യം അറിയിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. 2025ഓടു കൂടി ബോംബെ ആസ്ഥാനമാക്കി ഓള്‍ ഇന്ത്യ പ്രവര്‍ത്തനവും തുടങ്ങും.

 

 

Spread the love
Previous ബ്യൂണോ ബെഡ്‌സ് : കിടക്കകളിലൂടെ കരുതലിന്റെ സ്പര്‍ശം
Next സുതാര്യം സുരക്ഷിതം : വിദേശ കറന്‍സി വിനിമയം എക്‌സ്ട്രാവല്‍ മണിയിലൂടെ

You might also like

SPECIAL STORY

സോയ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ സാധ്യത

മനുഷ്യന്റെ ഭക്ഷണ രീതികള്‍ക്ക് ദിനം പ്രതി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും സസ്യാഹാരത്തിലേക്ക് മാറിക്കഴിഞ്ഞു. ശുദ്ധമായ ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവ് മുതല്‍ പലവിധ രോഗങ്ങള്‍ വരെ ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്. പച്ചക്കറികളിലും പഴ വര്‍ഗ്ഗങ്ങളിലും ധാരാളം വിറ്റാമിനുകളും മറ്റ് പോഷക

Spread the love
SPECIAL STORY

വിപണി നേടി കങ്കൺ

ബിജു രാവുണ്ണി, കങ്കണ്‍ വാട്ടര്‍ കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് വ്യവസായം മുഴുവന്‍ തകര്‍ന്നിരിക്കുന്ന അവസ്ഥയാണ്. ഉണ്ടാക്കി വെച്ചിരിക്കുന്ന പ്രോഡക്റ്റുകള്‍ വിറ്റു പോകാത്തതും ക്രെഡിറ്റ് ആയി സാധനങ്ങള്‍ നല്‍കിയവര്‍ക്ക് പണം ലഭിക്കാത്തതും എല്ലാം കേരളത്തിലെ സംരംഭകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതുപോലെ തന്നെ എല്ലാ

Spread the love
NEWS

ആറര ലക്ഷം കൊവിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യ

ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടന്നെങ്കിലും രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 550,000 ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റുകളും അടങ്ങിയ ആറര ലക്ഷം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply