ആദ്യം ഡോക്ടര്‍, ഇപ്പോള്‍ സംരംഭകന്‍ ഇതൊരു വ്യത്യസ്ത വിജയഗാഥ

ആദ്യം ഡോക്ടര്‍, ഇപ്പോള്‍ സംരംഭകന്‍ ഇതൊരു വ്യത്യസ്ത വിജയഗാഥ

മാറ്റങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നവനാണു സംരംഭകന്‍. ആ മാറ്റങ്ങളോടു പ്രതികരിക്കുകയും, അവയെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യും. സമാനമാണ് ബീറ്റ ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. സേവ്യര്‍ സി. മൂലയിലിന്റെ സംരംഭകജീവിതവും. ഒരു ഡോക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച സേവ്യര്‍ സംരംഭത്തിന്റെ വഴിയിലേക്കു തിരിയുകയായിരുന്നു. ഇന്നു സാമൂഹിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു വിജയകരമായൊരു സംരംഭകത്തെ കെട്ടി ഉയര്‍ത്തിയിരിക്കുന്നു. ഡോ. സേവ്യറിന്റെ സാരഥ്യത്തില്‍ സുരക്ഷിതവും ശുചിത്വമുള്ളതുമായ സര്‍ജിക്കല്‍ ഗ്ലൗസുകള്‍ നിര്‍മിച്ചു കൊണ്ടു ദേശീയ അന്താരാഷ്ട്ര വിപണിയില്‍ മുന്നിട്ടു നില്‍ക്കുകയാണ് ബീറ്റ ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ്. വിപണിയിലെ താരമാകുന്നതിനൊപ്പം തന്നെ നിരവധി സ്ത്രീകള്‍ക്കു സുസ്ഥിരമായി തൊഴില്‍ നല്‍കിക്കൊണ്ടു സ്ത്രീശാക്തീകരണത്തിന്റെ പുതിയ പാഠം കൂടി ഇദ്ദേഹം എഴുതിച്ചേര്‍ക്കുന്നുണ്ട്. ബീറ്റ ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സിന്റെ തുടക്കത്തെക്കുറിച്ചും പ്രവര്‍ത്തനരീതികളെക്കുറിച്ചും മുന്നേറ്റത്തെക്കുറിച്ചും ഡോ. സേവ്യര്‍ സംസാരിക്കുന്നു.

 

ഡോക്ടര്‍ ബിസിനസുകാരനാകുന്നു

ചങ്ങനാശ്ശേരിയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംബിബിഎസ് നേടി കുറച്ചുകാലം പ്രാക്റ്റീസ് ചെയ്തിരുന്നു. പിന്നീടാണു സംരംഭത്തിലേക്ക് എത്തുന്നത്. കുടുംബത്തിലൊരു വ്യവസായ പശ്ചാത്തലമുള്ളതുകൊണ്ടുതന്നെ ഇത്തരമൊരു സംരംഭത്തിലേക്കെത്തുന്നതു അത്ഭുതമായിരുന്നില്ല. സഹോദരന്മാരെല്ലം പേപ്പര്‍ റീസൈക്ലിളിങ് ബിസിനസില്‍ നേരത്തെ ചുവടുറപ്പിച്ചിരുന്നു. 2008ല്‍ ഈ കമ്പനി ടേക്കോവര്‍ ചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ മരുമകനുമായി സഹകരിച്ചായിരുന്നു കമ്പനിയുടെ നടത്തിപ്പ്. പിന്നീട് ബീറ്റ ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സിനെ ഒറ്റ്ക്ക് ഉയരങ്ങളിലേക്കെത്തിക്കയുയായിരുന്നു. ഇന്നു ദേശീയ അന്താരാഷ്ട്ര വിപണിയില്‍ സര്‍ജിക്കല്‍ ഗ്ലൗസുകളുടെ നിര്‍മാണത്തില്‍ ഈ കമ്പനി വ്യക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ലാഭം നേടുക എന്നതിനപ്പുറം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും, സ്ത്രീശാക്തീകരണമുള്‍പ്പെടെയുള്ള സാമൂഹിക ഉന്നമത്തിനു വേണ്ടി നിലകൊള്ളാനും എല്ലാകാലവും ശ്രദ്ധിച്ചിരുന്നു. അതുമാത്രമല്ല ആതുരസേവനത്തിലും സംരംഭത്തിലും ഒതുങ്ങുന്നില്ല. കൃഷിയും ഇഷ്ടമേഖലയാണ്. പത്തുകൊല്ലത്തോളം തമിഴ്‌നാട്ടില്‍ കൃഷി ചെയ്തിരുന്നു.

പരിശോധനയുടെ നിരവധി ഘട്ടങ്ങള്‍

നിര്‍മാണത്തില്‍ കര്‍ശനമായ നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രമേ ഗ്ലൗസുകള്‍ വിപണിയില്‍ എത്തുന്നുള്ളൂ. എയര്‍ ബ്ലോ ചെയ്ത പോരായ്മകള്‍ ഒന്നും തന്നെയില്ലെന്നുറപ്പാക്കുന്നതുള്‍പ്പെടെ നിരവധി ഘട്ടങ്ങള്‍ പിന്നിടുന്നുണ്ട്. പരിശോധനയുടെ ഘട്ടത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. എ ഗ്രേഡില്‍ എത്തുന്നതു മാത്രമേ മുന്നോട്ടുള്ള ഘട്ടങ്ങളില്‍ ഉള്‍പ്പെടുകയുള്ളൂ. അതായതു ഡിഫക്റ്റ് ഫ്രീ ആണെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ അടുത്ത പ്രോസസിങ് തലതിലേക്ക് എത്തുകയുള്ളൂ. ഇന്‍സ്‌പെക്ഷന്‍ പ്രോസസില്‍ മാത്രം മുപ്പത്തഞ്ചോളം സ്ത്രീ ജീവനക്കാരാണ് തൊഴിലാളികളായുള്ളത്. ഒരു ദിവസം രണ്ടു ലക്ഷം ജോടി സര്‍ജിക്കല്‍ ഗ്ലൗസാണ് ഒരു ദിവസം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഒരു ജീവനക്കാരി പ്രതിദിനം 4500 ഗ്ലൗസുകളാണ് പരിശോധിക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുന്നത്.

 

സവിശേഷതകളേറെ

ശസ്ത്രക്രിയ പോലുള്ള കാര്യങ്ങളില്‍ ഒഴിവാക്കാന്‍ പറ്റില്ലാത്തതാണു ഗ്ലൗസുകള്‍. സുരക്ഷിതത്വം ശുചിത്വവും ഉറപ്പിക്കുന്നതില്‍ കൈയറുകള്‍ക്കു വളരെയേറെ പ്രാധാ്യമുണ്ട്. എണ്‍പതുകളുടെ തുടക്കത്തിലാണ് എയ്ഡ്‌സ് രോഗത്തെക്കുറിച്ചു ജനങ്ങള്‍ കൂടുതലറിഞ്ഞു തുടങ്ങുന്നത്. അക്കാലത്തു കൈയുറയില്ലാതെ ഷേയ്ക്ക് ഹാന്‍ഡ് നല്‍കാന്‍ പോലും ആളുകള്‍ മടിച്ചിരുന്നു. ഇരുപതു ഡോളര്‍ മാത്രം വിലയുള്ള കൈയുറകളുടെ വില 120 ഡോളര്‍ വരെയായി വര്‍ധിച്ചിരുന്നു. നിരവധി സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടാണു ബീറ്റയില്‍ ഗ്ലൗസുകള്‍ നിര്‍മിക്കപ്പെടുന്നത്. എയര്‍ടൈറ്റ് പാക്കിങ്ങും ഇവിടുത്തെ പ്രത്യേകതയാണ്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇന്നേവരെ വിട്ടുവീഴ്ച്ച നടത്താത്തതുകൊണ്ടു തന്നെ നിരവധി രാജ്യങ്ങളില്‍ ആവശ്യക്കാരുമുണ്ട്. സര്‍ജിക്കന്‍ ഗ്ലൗസുകള്‍ പ്രിസ്റ്റീന്‍ എന്ന പേരിലും, എക്‌സാമിനേഷന്‍ ഗ്ലൗസുകള്‍ ഹാന്‍സ് ഓണ്‍ എന്ന പേരിലും ബ്രാന്‍ഡ് ചെയ്താണു വിപണിയില്‍ എത്തിക്കുന്നത്. ആഫ്രിക്കയിലേക്കാണ് ഗ്ലൗസുകള്‍ കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നത്. ബീറ്റയുടെ ഗ്ലൗസുകളുടെ നാല്‍പ്പതു ശതമാനത്തോളം കഴിഞ്ഞവര്‍ഷം ദക്ഷിണാഫ്രിക്കയിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഗ്ലൗസിന്റെ പ്രിന്റിങ് ജോലികളും ബീറ്റയുടെ നേതൃത്വത്തില്‍ പള്ളിക്കരയിലെ യൂണിറ്റിലാണ് നടക്കുന്നത്.

പരിസരം മലിനമാക്കാതെ പ്രവര്‍ത്തനം

ജല-വായു മലിനീകരണം ഒഴിവാക്കിയാണ് ബീറ്റയുടെ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ജലമലിനീകരണത്തിന്റെ സാധ്യതകള്‍ ഒഴിവാക്കിയിരുന്നു. പൂര്‍ണ്ണമായും എല്‍പിജിയിലാണു പ്രവര്‍ത്തിക്കുന്നതു കൊണ്ടു തന്നെ വായു മലിനീകരണവും ഒഴിവാക്കിയിരിക്കുന്നു. ആദ്യകാലഘട്ടത്തില്‍ വിറകാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. പിന്നീട് ഇന്ത്യയില്‍ ആദ്യമായി ഗ്യാസിലേക്കു മാറുന്ന കമ്പനി എന്ന വിശേഷണവും ബീറ്റയ്ക്കു നേടിയെടുക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ബീറ്റയുടെ രണ്ടു യൂണിറ്റുകളും ഗ്യാസിലാണ് പ്രവര്‍ത്തനം തുടരുന്നത്.

 

കുടുംബം

വളരെയേറെ സാധ്യതയുള്ള ഒരു സംരംഭത്തിന്റെ അടിത്തറ പാകി മുന്നോട്ടു പോകുകയാണ് ബീറ്റ ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സിലൂടെ. വരുതലമുറയിലൂടെ വിജയകരമായ തുടര്‍ച്ചയാണ് സ്വപ്‌നം കാണുന്നത്. ആറു സഹോദരങ്ങളടങ്ങുന്നതാണു കുടുംബം. എല്ലാവരും വ്യവസായ മേഖയില്‍ നിറഞ്ഞു നില്‍ക്കുന്നു. റാണിയാണു ഭാര്യ. മൂന്നു മക്കളുണ്ട്. ടീന, ടിന്റു, ബോണി. ന്യൂസിലാന്‍ഡിലെ ഓക് ലാന്‍ഡില്‍ നിന്നും ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംബിഎ പൂര്‍ത്തിയാക്കിയ ശേഷം ബീറ്റയുടെ മാര്‍ക്കറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നതു ബോണിയാണ്.

വനിതാ തൊഴിലാളികളെ ആവശ്യമുണ്ട്

ബീറ്റ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗൗസ് നിര്‍മ്മാണ യൂണിറ്റില്‍ വനിതാ തൊഴിലാളികളുടെ ഒഴിവുണ്ട്. പ്രായപരിധി 18നും 25നും മധ്യേ. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2413340

Spread the love
Previous നിലവാരമുള്ള നീന്തല്‍ക്കുളങ്ങള്‍ അക്വാഫൈന്‍ പൂള്‍ സൊലൂഷ്യന്‍സിലൂടെ
Next ക്യാമ്പിലുള്ളവർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

You might also like

MOVIES

ഒരേ ദിവസം ആറിലധികം രാജ്യങ്ങളില്‍ റിലീസിനൊരുങ്ങി ഒടിയന്‍

കൊച്ചി: ആരാധകര്‍ക്ക് ഇരട്ടിമധുരവുമായാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം ഒടിയന്‍ റിലീസിനൊരുങ്ങുന്നത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ഒരേ ദിവസം ആറിലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നുത്. ഇന്ത്യക്ക് പുറമേ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലും ജപ്പാനിലും സിനിമ എത്തും.

Spread the love
Movie News

‘നൂറ്റാണ്ടിനു മുന്‍പേ മരിച്ചു പോയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ‘

വിനു വി നായര്‍ അച്ചന്മാരുടെ പൊന്നുമക്കള്‍ സിനിമയില്‍ വരുമ്പോള്‍, അല്ലേല്‍ വരുത്തുമ്പോള്‍ ഇത് നമുക്ക് പറ്റിയ പണിയാണോ എന്ന് അവരവര്‍ തന്നെ ആദ്യം ഒന്ന് ചിന്തിക്കുന്നത് നന്ന്. അല്ലേല്‍ തിയേറ്ററില്‍ പടം നടക്കുമ്പോള്‍ അവനവന്റെ അപ്പന്മാര്‍ ദൂരെയിരുന്നു തുമ്മും. മോഹന്‍ലാല്‍ എന്ന

Spread the love
Home Slider

പ്രളയം സിനിമയാകുന്നു ; കൊല്ലവർഷം 1193

കേരളം തകർത്തെറിഞ്ഞ പ്രളയം സിനിമയാകുന്നു. നവാഗതനായ അമൽ നൗഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അമൽ തന്നെയാണ്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തിരുവോണ ദിവസം അണിയറ പ്രവർത്തകർ പുറത്ത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply