ഫാക്ടറികള്‍ക്ക് ജീവവായു നല്‍കി ബീറ്റാ എയര്‍ സൊല്യൂഷന്‍

ഫാക്ടറികള്‍ക്ക് ജീവവായു നല്‍കി ബീറ്റാ എയര്‍ സൊല്യൂഷന്‍

വ്യവസായമാണ് മനുഷ്യന് നല്ല ജീവിതം നയിക്കുന്നതിനാവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കിത്തരുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എങ്ങനെയാണ് നമ്മുടെ ആവശ്യങ്ങള്‍ കമ്പനികള്‍ സാക്ഷാത്കരിക്കുന്നതെന്ന്? വളരെ ലാഘവത്തോടെ റ്റിയൂബില്‍ നിന്നും പേസ്റ്റ് ബ്രഷില്‍ എടുക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ പേസ്റ്റ് എങ്ങനെ റ്റിയൂബില്‍ വന്നു എന്ന്? വളരെ വേഗത്തില്‍ പോകുന്ന ട്രൈയിന്‍ കൃത്യസ്ഥാനത്ത് എങ്ങനെ നില്‍ക്കുന്നുവെന്ന്? എങ്ങനെയാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ നിര്‍മ്മിക്കുന്നതെന്ന്? നമ്മള്‍ ആസ്വദിച്ച് കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും എങ്ങനെയാണുണ്ടാക്കുന്നത്? ഇവയെല്ലാം നമ്മള്‍ എയര്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അതിനാല്‍ മുകളില്‍ പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ശ്വാസകോശം തന്നെയാണ് കംപ്രസ്സഡ് എയര്‍. ഓട്ടോമോട്ടീവ്‌സ്, ബയോ സയന്‍സ്, കെമിക്കല്‍, പെട്രോ കെമിക്കല്‍ ഗ്ലാസ് ,ഫാര്‍മക്യൂട്ടിക്കല്‍, വുഡ് & ഫര്‍ണിച്ചര്‍, ടയര്‍ , ഭക്ഷണപാനീയങ്ങള്‍, ഫെര്‍ട്ടിലൈസര്‍, കെട്ടിട നിര്‍മ്മാണം, മൈനിങ് തുടങ്ങി വിവിധ മേഖലകളില്‍ കംപ്രസ്സഡ് എയര്‍ ഉപയോഗിക്കുന്നുണ്ട്.

 

ബീറ്റാ എയര്‍ സൊല്യൂഷന്‍ ടീം

എളുപ്പത്തില്‍ ഊര്‍ജ്ജമുണ്ടാക്കാന്‍ സാധിക്കുന്ന നമുക്ക് ചുറ്റുമുള്ള ഒരു ഘടകമാണ് എയര്‍. 1776-ല്‍ മനുഷ്യന്‍ കംപ്രസ്സ്ഡ് എയര്‍ കണ്ടു പിടിക്കുന്നതോടുകൂടിയാണ് കഠിനമായ പ്രയത്നങ്ങളെയെല്ലാം ലളിതമാക്കി ചെയ്യാന്‍ കംപ്രസ്സ്ഡ് എയര്‍ ഉപപയോഗിക്കാമെന്ന് മനസ്സിലാക്കുന്നത്. അപ്പോള്‍ മുതല്‍ ഈ മേഖലയിലുള്ള കമ്പനികള്‍ ഏറ്റവും എനര്‍ജി എഫിഷ്യന്റായതും ഏറ്റവും കൃത്യതയോടു കൂടിയതും ഗുണമേന്മയുള്ളതിമായ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതിന് അശ്രാന്തമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ചുരുക്കം കമ്പനികളുടെ കഥ പറയുന്ന കൂട്ടത്തില്‍ നിരന്തര പ്രയത്നം കൊണ്ടും വിശ്വാസ്യത കൊണ്ടും സത്യസന്ധതയോടുകൂടി നൂറുശതമാനം ഉപയോക്ത സംതൃപ്തിക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് നേടിയെടുത്ത പൈതൃകമാണ് ബീറ്റ സൊല്യൂഷന്റെത്. സാങ്കേതിക വിദഗ്ദനായ അനൂപ് അശോകന്റെ നേതൃത്വത്തില്‍ 2009-ലാണ് ബീറ്റാ എയര്‍ സ്ഥാപിതമാകുന്നത്. ഒരു ദശാബ്ദം കൊണ്ടു തന്നെ കേരളത്തിലെ കമ്പനികളില്‍ മുന്‍പന്തിയിലേക്ക് ഉയര്‍ന്നു വരാന്‍ ബീറ്റാ എയറിന് സാധിച്ചു.

 

 

 

വിപണനസാധ്യത തിരിച്ചറിഞ്ഞ് തുടക്കം

കംപ്രസ്റ്ററുകളുടെ കാര്യക്ഷമത ഇല്ലായ്മ മിക്ക കമ്പനികളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കാറുണ്ട്. കൃത്യസമയത്ത് മികച്ച സേവനം ലഭിക്കാത്തതു മൂലം ഫാക്ടറികള്‍ നിര്‍ത്തി വക്കേണ്ടി വരുന്നു. ഇതിനുള്ള പരിഹാരമായിട്ടായിരുന്നു ബീറ്റാ എയര്‍ സൊലൂഷന്റെ ആഗമനം. ഒരു ദശാബ്ദം കൊണ്ടു തന്നെ കേരളത്തില്‍ മുന്‍ നിരയിലേക്ക് ഉയര്‍ന്നു വന്ന കമ്പനിയാണ് ബീറ്റാ എയര്‍. കംപ്രസ്സ്ഡ് എയര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് മുഴുവനായുള്ള പരിഹാരമാണ് ബീറ്റ എയര്‍ നല്‍കുന്നത്.

എന്നാല്‍ അതിന് വേണ്ടുന്ന രീതിയിലുള്ള സര്‍വ്വീസിങ് അന്ന് ഫാക്ടറികള്‍ക്ക് കിട്ടിയിരുന്നില്ല. 2000 -ത്തിലധികം ലോക്കല്‍ ബ്രാന്റുകള്‍ കോയമ്പത്തൂരില്‍ കംപ്രസ്സര്‍ നിര്‍മ്മാണം നടത്തുന്നുണ്ട്. ചെറുകിട ഇടത്തരം കമ്പനികള്‍ പുതിയ സ്ഥാപനം തുടങ്ങുമ്പോള്‍ കോയമ്പത്തൂരിലേക്ക് പോകുകയും അവിടെനിന്ന് കുറഞ്ഞ വിലക്ക് കംപ്രസ്സര്‍ വാങ്ങുന്നതും സാധാരണമാണ്. എന്നാല്‍ പിന്നീട് കംപ്രസ്സറിന് കേടുപാടുകള്‍ സംഭവിക്കുകയും തന്മൂലും അവരുടെ ഉല്‍പാദനം നിര്‍ത്തിവക്കേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍ പോലും ആളുകള്‍ വില കുറവായത് കൊണ്ട് അവിടെത്തന്നെ പിന്നെയും ആശ്രയിക്കുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഗുണമേന്മ ഉറപ്പു വരുത്തിക്കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യയോടു കൂടിയതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഉല്‍പ്പന്നങ്ങളാണ് ബീറ്റാ എയര്‍ സൊല്യൂഷന്‍സ് നല്‍കുന്നത്. ബീറ്റാ സൊല്യൂഷന്റെ പ്രസക്തി വരുന്നത് ഇവിടെയാണ്.

 

 

 

എല്ലാ സേവനങ്ങളും നല്‍കുന്നു

ഒരു കമ്പനി തുടങ്ങുമ്പോള്‍ ആവശ്യമായി വരുന്ന കംപ്രസ്സ്ഡ് എയറിന്റെ മുഴുവന്‍ സേവനങ്ങളും ബീറ്റാ എയര്‍ സൊല്യൂഷന്‍ നല്‍കുന്നുണ്ട്. കംപ്രസ്സറില്‍ നിന്നും വരുന്ന എയറിനകത്ത് ഈര്‍പ്പം, വെള്ളം തുടങ്ങിയവയുണ്ടാകും. അതിനെ ഇല്ലാതാക്കുന്ന ഡ്രയര്‍, ഫില്‍റ്റര്‍, എയര്‍ റിസീവര്‍ ടാങ്ക്, പൈപ്പ് ലൈന്‍ വര്‍ക്കുകള്‍ തുടങ്ങി ഒരു ഫാക്ടറിയിലേക്ക് വേണ്ട കംപ്രസ്സ്ഡ് എയറിന്റെ മുഴുവന്‍ സേവനങ്ങളുമാണ് ബീറ്റാ എയര്‍ സൊല്യൂഷന്‍ നല്‍കുന്നത്.

സ്വന്തമായി റെസിപ്രോകേറ്റിംങ് എയര്‍ കംപ്രസേഴ്സ്, ഓയില്‍ ഫ്രീ എയര്‍ കംപ്രസേഴ്സ്, എയര്‍ ഡ്രയര്‍, റിസീവര്‍ ടാങ്ക്, ഓണ്‍ലൈന്‍ ഫില്‍റ്റേഴ്സ്, തുടങ്ങിയ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ ബീറ്റാ എയര്‍ സൊല്യൂഷന്‍ നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ എഫ് എസ് കര്‍ട്ടിസ്, സ്‌നാപ്ഓണ്‍, ബ്ലൂപോയിന്റ്, ക്ലൂബര്‍ ലൂബ്രിക്കേഷന്‍ എന്നീ കമ്പനി ഉല്‍പ്പന്നങ്ങളുടെ വിതരണവും നടത്തുന്നു. കോയമ്പത്തൂരില്‍ സ്വന്തമായി ഒരു നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍ ഓഡിറ്റിംഗ്, കണ്‍സള്‍ട്ടിംങ്, ജനറല്‍് സര്‍വ്വീസ്, മള്‍ട്ടി ബ്രാന്റ് കംപ്രസ്സര്‍ സര്‍വ്വീസ് ആന്‍ഡ് സ്പെയര്‍ പാട്സ്, എ എം സി തുടങ്ങിയവയാണ് ബീറ്റാ എയര്‍ സൊല്യൂഷന്‍ നല്‍കുന്ന സേവനങ്ങള്‍.

 

പ്രവര്‍ത്തനം ഇരുപത്തിനാലു മണിക്കൂറും

കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും സേവനം നടത്താനും പരാതി ലഭിക്കുന്നിടത്ത് 4 മണിക്കൂറിനുള്ളില്‍ സേവനം നല്‍കാനും ബീറ്റ എയറിന് സാധിക്കുന്നുണ്ട്. പ്രമുഖ കമ്പനികളായ ബിപിസിഎല്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കെഎസ്ഇബി, കാര്‍ബറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റ്ഡ് തുടങ്ങിയ സ്ഥാപനങ്ങളെക്കൂടാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബീറ്റാ എയര്‍ സര്‍വ്വീസ് നല്‍കുന്നുണ്ട്. കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന സാധനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ എത്തിച്ചു കൊടുക്കുന്നതോടൊപ്പം ഉപയോക്താക്കളുടെ സംതൃപ്തിക്കും ബീറ്റാ എയര്‍ പ്രാധാന്യം കൊടുക്കുന്നു. മാത്രമല്ല പ്രൊഫഷണലായ ജീവനക്കാരുടെ സേവനം 24 മണിക്കൂര്‍ ബീറ്റാ എയര്‍ ഉറപ്പു വരുത്തുന്നു. അതു കൊണ്ടു തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ വളരെ പെട്ടന്ന് പരിഹരിക്കാനും, ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ സുഖമമായി മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്നു. കമ്പനി വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചത് ബീറ്റാ എയറിലെ ഓരോ ജീവനക്കാരനുമാണ്.

 

ഇനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

ബീറ്റാ എയര്‍ സൊല്യൂഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നതിലൂടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും.കൂടാതെ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തും ഡീലേഴ്‌സിനെ നിയമിക്കുകയും ആ ശൃംഖല ഉപയോഗിച്ച് സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയുമാണ് ബീറ്റാ എയര്‍ സൊല്യൂഷന്റെ ലക്ഷ്യം. നിലവിലുള്ള ഷെയര്‍ ഹോള്‍ഡേഴ്സിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പുതിയ ഷെയര്‍ ഹോള്‍ഡേഴ്സിനെ സ്വാഗതം ചെയ്യുന്നുമുണ്ട് ബീറ്റാ എയര്‍ സൊല്യുഷന്‍. യു എ ഇ യിലും മറ്റ് വിദേശരാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയെന്ന പദ്ധതിയുമുണ്ട്.

Spread the love
Previous ലാലേട്ടന്‍ സൂപ്പറാ കൈരളി ടിഎംടിയും
Next എഡ്യു നെക്സ്റ്റ് വിദ്യാഭ്യാസ മേള നാളെ എറണാകുളത്ത്

You might also like

Entrepreneurship

ഫിജികാര്‍ട്ടിന്റെ ഫിജിറ്റല്‍ യാത്ര…ലോക രാജ്യങ്ങളിലേക്ക്…

യുഎഇയില്‍ 2016 ഓക്ടോബറില്‍ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ഫിജിറ്റല്‍ (ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ മാതൃക) ഇ- കൊമേഴ്‌സ് കമ്പനിയായ ഫിജികാര്‍ട്ട് ഇന്ത്യയിലെ ഔദ്യോഗിക ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്. ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ച ഫിജികാര്‍ട്ട് എന്ന ആദ്യ സംരംഭത്തിന്റെ ഉദ്ഘാടനം പ്രശസ്ത

Spread the love
Special Story

പാന്‍ കാര്‍ഡ് മൈഗ്രേഷന്‍ എന്ത്? എന്തിന്? എങ്ങിനെ?

ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്‍ക്കൊള്ളുന്ന ലാമിനേറ്റഡ് കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉള്‍പ്പെടെയുള്ള 10 അക്കനമ്പറാണ്‍ പാന്‍ നമ്പര്‍. ആദായ നികുതി റിട്ടേണ്‍, ടിഡിഎസ്, ടിസിഎസ് ക്രെഡിറ്റുകള്‍ തുടങ്ങിയവയ്ക്ക് പാന്‍

Spread the love
Home Slider

കിടിലൻ ഓഫറുകളുമായി വീണ്ടും BSNL

ദുരന്തം വേട്ടയാടിയ സമയത്ത് മറ്റ് മൊബൈൽ നെറ്റ്വർക്കുകൾ ചതിച്ചെങ്കിലും  BSNL കൂടെ ഉണ്ടായിരുന്നു. എപ്പോളും എവിടെയും bsnl ന് റേഞ്ചും കിട്ടുന്നുണ്ടായിരുന്നു.  ഇത് BSNL ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ഓഫറുകളുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് BSNL. അൺലിമിറ്റഡ് വോയിസ്‌

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply