സൗന്ദര്യചികിത്സയുടെ നൂതനവഴി :  ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്

സൗന്ദര്യചികിത്സയുടെ നൂതനവഴി : ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്

സ്വന്തം സൗന്ദര്യമൊന്നു വര്‍ധിപ്പിക്കണം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകില്ല. ഇതിനായി അറിയാവുന്ന വഴികള്‍ പ്രയോഗിക്കുന്നവരും, നൂതന ചികിത്സ തേടുന്നവരുമുണ്ട്. ഇന്ന് സൗന്ദര്യവര്‍ദ്ധക ചികിത്സ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ആഗ്രഹിക്കുന്ന വിധത്തില്‍ നൂതന സൗന്ദര്യ വര്‍ദ്ധന ചികിത്സകള്‍ മാത്രമല്ല, സൗന്ദര്യ പരിപാലന ചികിത്സകളും നിലവിലുണ്ട്. സൗന്ദര്യവര്‍ദ്ധക ചികിത്സയുടെ വഴിയില്‍ ഇന്നേറെ മുന്നോട്ടു പോയിക്കഴിഞ്ഞ സ്ഥാപനമാണ് കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്. ഒരു ആശുപത്രിയുടെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, സൗന്ദര്യത്തിന്റെ പുതിയ സങ്കേതങ്ങള്‍ തേടിയെത്തുവര്‍ക്കു അറിവു പകര്‍ന്നും, ചികില്‍സ നല്‍കിയും മുന്നേറുകയാണീ സ്ഥാപനം. ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചൂടുകാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്കിലെ എംഡിയും, ഡെര്‍മറ്റോളജിസ്റ്റും സീനിയര്‍ കോസ്‌മെറ്റിക് കണ്‍സള്‍ട്ടന്റുമായ ഡോ. മീര ജെയിംസ്, അസിസ്റ്റന്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. അമൃതാ എലിസബത്ത് വര്‍ഗീസ്, ഡോ. ജെമിമ കോര്‍ണേലി പീറ്റര്‍ എന്നിവര്‍ സംസാരിക്കുന്നു.

 

ശ്രദ്ധിക്കാം വേനല്‍ക്കാലം
ചര്‍മപരിചരണം വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണു വേനല്‍ക്കാലം. വേനല്‍ക്കാലത്തു രാവിലെ ഒമ്പതു മണി തൊട്ടു മൂന്നു മണി വരെയുള്ള വെയില്‍ കൊണ്ടു കഴിഞ്ഞാല്‍ പ്രശ്‌നമാണ്. അള്‍ട്രാ വയലറ്റ് രശ്മിയാണ് ഇതിനു കാരണം. നിര്‍ജലീകരണം ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നതു പ്രധാനപ്പെട്ട കാര്യമാണ്. ചൂടു കൂടുമ്പോള്‍ നമ്മുടെ ശരീരം വിയര്‍ക്കും. അപ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്നും വെള്ളം മാത്രമല്ല ഉപ്പും നഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ വെറുതെ വെള്ളം കുടിച്ചാല്‍ മാത്രം നഷ്ടമാകുന്ന ഉപ്പ് പകരം വയ്ക്കാനാകില്ല. കരിക്കിന്‍ വെള്ളവും ഉപ്പിട്ട നാരാങ്ങാവെള്ളവുമാണ് ഏറ്റവും നല്ലത്.

സണ്‍സ്‌ക്രീന്‍ ഉപയോഗം ഒഴിവാക്കാന്‍ പറ്റാത്ത കാലമാണു വേനല്‍ക്കാലം. പലപ്പോഴും കുട്ടികളിലും മറ്റും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ പറ്റാതെ വരുമ്പോള്‍ കലാമിന്‍ ലോഷന്‍ അപ്ലൈ ചെയ്യാവുന്നതാണ്. വേനല്‍ക്കാലത്തു കൂടുതല്‍ വിയര്‍ക്കുന്നതു മൂലം സണ്‍സ്‌ക്രീന്‍ നാലു മണിക്കൂര്‍ ഇടവിട്ടു റീ അപ്ലൈ ചെയ്യുന്നതു നല്ലതായിരിക്കും. ഓരോരുത്തരുടെ സ്‌കിന്‍ അനുസരിച്ചാണു സണ്‍സ്‌ക്രീന്‍ ലോഷന്‍ തെരഞ്ഞെടുക്കേണ്ടത്. എണ്ണമയമുള്ള ചര്‍മ്മത്തിന് ജെല്‍ ടൈപ്പ് സണ്‍സ്‌ക്രീനും, വരണ്ട ചര്‍മ്മത്തിന് ലോഷന്‍ ടൈപ്പ് സണ്‍സ്‌ക്രീനുമാണ് ഡോ. മീര നിര്‍ദ്ദേശിക്കുന്നത്.

 

ഫെയര്‍നെസ് ക്രീമുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാം
ഇപ്പോള്‍ വിപണിയില്‍ ധാരാളം ഫെയര്‍നെസ് ക്രീമുകള്‍ ലഭ്യമാണ്. ഇങ്ങനെയുള്ള പല ക്രീമുകളിലും നിലവാരമില്ലാത്ത കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ക്രീം ഇന്‍ഗ്രീഡിയന്‍ഡ് ലിസ്റ്റില്‍ ഉല്‍പ്പെടാത്ത മെര്‍ക്കുറി, പല ലാബ് ടെസ്റ്റിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വെളുക്കാനുള്ള പരക്കം പാച്ചിലില്‍ നമ്മളിത് അറിയാതെ പോകുന്നു. സ്‌കിന്‍ വൈറ്റനിങ് ചികിത്സ നല്‍കാന്‍ ഡെര്‍മറ്റോളജി ഉപരിപഠനം പൂര്‍ത്തിയാക്കിയ ഒരു ഡോക്റ്ററിനു സാധിക്കും.
ഫെയര്‍നെസ് എല്ലാവര്‍ക്കും പ്രധാനപ്പെട്ട കാര്യം തന്നെയാണ്. ഇതു സംബന്ധിച്ചു നിത്യവും ധാരാളം അന്വേഷണങ്ങള്‍ വരാറുണ്ട്. വ്യക്തിപരമായി ഫെയര്‍നെസിനെ പിന്തുണയ്ക്കുന്നില്ല. വെളുക്കുക എന്നത് ആവശ്യമുള്ളതാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

 

സൂര്യാഘാതവും പൊള്ളലും
സൂര്യാഘാതം ഏറ്റുകഴിഞ്ഞാല്‍ ഐസ് വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. അതുമല്ലെങ്കില്‍ തൈര് പോലെ തണുത്ത എന്തെങ്കിലും അപ്ലൈ ചെയ്യുന്നതും നല്ലതാണ്. അതിനുശേഷമാണു സൂര്യാഘാതം സംഭവിച്ചതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്കു ചികിത്സ ചെയ്യുക. പ്രാഥമിക ശുശ്രൂഷയാണു പ്രധാനം. പൊള്ളല്‍ സംഭവിച്ചാല്‍ ടൂത്ത് പേസ്റ്റ് തേക്കാറുണ്ട്. തണുപ്പ് ലഭിക്കാന്‍ വേണ്ടിയാണതു ചെയ്യുന്നത്. എന്നാല്‍ ടൂത്ത് പേസ്റ്റില്‍ ധാരാളം കെമിക്കലുകളുണ്ട്. ത്വക്കിന്റെ മുകളിലത്തെ ലെയറിനു നല്ല പോലെ പൊള്ളല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ കെമിക്കലുകള്‍ ധാരാളം അടങ്ങിയ ടൂത്ത് പോസ്റ്റ് അപ്ലൈ ചെയ്യരുത്. പ്രാഥമിക മാര്‍ഗം എന്ന നിലയില്‍ ഐസ്, ഐസ് വാട്ടര്‍ എന്നിവ അപ്ലൈ ചെയ്യുന്നതാണ് നല്ലത്. ഇതൊന്നും പറ്റിയില്ലെങ്കില്‍ സാധാരണ വെള്ളം ഒഴിക്കുന്നതും നല്ലതാണ്.

 

സൂര്യാഘാതം ചികിത്സ
ഏതു പൊള്ളല്‍ പോലെ തന്നെയാണ് സൂര്യാഘാതവും. വളരെ ചെറിയ പൊള്ളലാണെങ്കില്‍ വലിയ പാട് ഒന്നും ശേഷിക്കില്ല. പക്ഷേ തീവ്രത അനുസരിച്ചാണു ചികിത്സ നിര്‍ണയിക്കുന്നത്. ആദ്യത്തെ സ്റ്റേജ് പൊള്ളലാണെങ്കില്‍ ക്രീമുകള്‍ മാത്രം മതിയാകും. അല്‍പ്പം ആഴമേറിയ പൊള്ളലാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ തുടങ്ങേണ്ടി വരും. കാലാവസ്ഥ മാറുന്നതിനനുസരിച്ച് സ്‌കിന്‍ സംബന്ധമായ അസുഖങ്ങളും മാറി വരും. ചൂടുള്ള കാലാവസ്ഥയില്‍ മിക്കവര്‍ക്കും വരുന്ന അസുഖമാണ് ചൂടുകുരു. ശരീരത്തില്‍ തിണര്‍ത്ത് നില്‍ക്കുന്ന ചൂടുകുരു ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാക്കും. വേനല്‍ക്കാല അവധികള്‍ ആഘോഷിക്കാനായി എല്ലാവരും പുറത്ത് പോകുന്ന സമയം കൂടിയാണിത്. പുറത്തു പോകുമ്പോഴെല്ലാം സണ്‍സ്‌ക്രീന്‍, കുട എന്നിവ കൈയില്‍ കരുതണം.

 

വസ്ത്രങ്ങളും ശ്രദ്ധിക്കാം
ചൂടുകാലത്ത് വായു കടന്നു പോകാന്‍ കഴിയുന്ന വിധത്തിലുള്ള വസ്ത്രം ഉപയോഗിക്കുന്നതാണു നല്ലത്. കോട്ടണ്‍ ഡ്രസാണ് ഉത്തമം. പോളിസ്റ്ററാവുമ്പോള്‍ ചൂടു കൂടുതല്‍ അനുഭവപ്പെടും. അയഞ്ഞ വസ്ത്രങ്ങള്‍ ഉപയോഗിക്കാം. നമ്മുടെ നാട്ടില്‍ ജീന്‍സ് ഉപയോഗം വളരെ കൂടുതലാണ്. ജീന്‍സ് ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പു കാരണം ഫംഗസ് വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ചൂടുകാലത്തു ജീന്‍സിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഷൂവും സോക്‌സും ഉപയോഗിക്കുന്നതും കുറയ്ക്കണം. ചൂടുകാലത്തു സാധാരണ ചെരുപ്പുകളാണ് ഉത്തമം. അതുപോലെ തന്നെ സോപ്പുകളുടെ ഉപയോഗവും ശ്രദ്ധിക്കണം. നിറമുള്ള സോപ്പുകളില്‍ കെമിക്കലുകള്‍ കൂടുതലാണ്. വൈറ്റ് സോപ്പുകളാണു നല്ലത്.

മുഖക്കുരു
ഏറ്റവും അധികം കൗമാരക്കാര്‍ നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. ഹോര്‍മോണില്‍ വരുന്ന മാറ്റമാണ് ഇതിന് കാരണം. മുഖക്കുരു ഉണ്ടായാല്‍ അത് പൊട്ടിച്ചുകളയുന്നതും പതിവാണ്. ഇത് മുഖത്ത് കുഴികള്‍ വരാന്‍ ഇടയാക്കും. പരുപരുത്ത അവസ്ഥയിലേക്ക് സ്‌കിന്‍ എത്തിച്ചേരും. എന്നാല്‍ മുഖക്കുരുവിന് തുടക്കം മുതലേ ചികിത്സ നല്‍കുന്നതാണ് ഏറ്റവും ഉചിതം. അല്ലെങ്കില്‍ മുഖത്ത് കലകളും പാടുകളും ഉണ്ടാകും. മുഖക്കുരു ചികിത്സിച്ച് മാറ്റുന്നത് എളുപ്പമാണെങ്കിലും പാടുകള്‍ ഇല്ലാതാക്കാന്‍ ചികിത്സ വേണ്ടിവരും. ലേസര്‍ ചികിത്സ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകും എന്ന ധാരണ പൊതുവേ നിലനില്‍ക്കുന്നുണ്ട്. ഇതു തെറ്റാണ്. ഓരോ തരം അസുഖത്തിനും അതിന് ഉചിതമായ രീതിയിലുള്ള ലേസര്‍ ചികിത്സയാണ് നല്‍കുന്നത്.

 

 

കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം. മുഖസൗന്ദര്യത്തിന്റെ അളവുകോലില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ആത്മവിശ്വാസവും മാനസിക കരുത്തും വര്‍ധിക്കുമെന്നതുറപ്പാണ്. അതുകൊണ്ടു തന്നെ ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരാളുടെ മാനസിക കരുത്ത് കൂടി വര്‍ധിപ്പിക്കുന്നു എന്നു നിസംശയം പറയാം.

 

 

സൗന്ദര്യവര്‍ദ്ധകവഴിയില്‍ പതിനൊന്നു വര്‍ഷം
2008ലാണു ഡോ. മീര ജയിംസ് ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക് ആരംഭിക്കുന്നത്. 2004ല്‍ എംഡി പൂര്‍ത്തിയാക്കിയശേഷം കോസ്റ്റമെറ്റിക് ട്രെയിനിങ്ങിനായി ഒരു വര്‍ഷത്തോളം ബോംബെയിലായിരുന്നു. തിരികെ എറണാകുളത്തെത്തി പല പ്രമുഖ ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ഠിച്ചു. നൂതന ട്രീറ്റ്‌മെന്റിനും നൂതന ട്രെയ്‌നിങ്ങിനും ഹോസ്പിറ്റലുകളില്‍ പരിമിതി വന്നപ്പോള്‍ സ്വന്തമായൊരു ഹോസ്പിറ്റല്‍ ആരംഭിക്കുകയായിരുന്നു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ബ്രാന്‍ഡഡ് കോസ്‌മെറ്റോളിജി ക്ലിനിക് പനമ്പിള്ളി നഗറില്‍ തുടങ്ങി.

ഡെര്‍മിറ്റോളജിസ്റ്റിനെ കാണാന്‍ ആശുപത്രിയില്‍ വരുന്നതു പലര്‍ക്കും മടിയാണ്. ഇതൊരു അസുഖമല്ലല്ലോ. മേക്ക് ദം ലുക്ക് ബെറ്റര്‍ എന്നതാണു ലക്ഷ്യം. ക്ലിനിക്കാവുമ്പോള്‍ കുറച്ചുകൂടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെയാണ് ഒരു ക്ലിനിക് തുടങ്ങാം എന്നു തീരുമാനിക്കുന്നത്. ലേസര്‍ ട്രീറ്റ്‌മെന്റ്, ബൊട്ടോക്‌സ് തുടങ്ങിയവയൊക്കെ ചെയ്യുന്നുണ്ട്. ഓരോരുത്തരുടേയും ത്വക്കിനും ആവശ്യത്തിനും അനുസരിച്ചാണു ലേസര്‍ ചികിത്സ ചെയ്യുന്നത്. കോട്ടയം ഏറ്റുമാനൂരും ഒരു ക്ലിനിക് പ്രവര്‍ത്തിക്കുന്നു. എല്ലാതരത്തിലുള്ള ആന്റി ഏജന്റ് ട്രീറ്റ്‌മെന്റുകളും ഇവിടെ ചെയ്യുന്നുണ്ട്. ബൊട്ടോക്‌സ്, ഫില്ലേഴ്‌സ്, ത്രെഡ് ലിഫ്റ്റിങ് എന്നീ നൂതന ചികിത്സാരീതികള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയതു ബോ ഏയ്‌സ്‌തേറ്റിക്കയാണ്. കേരളത്തിലെ അനവധി ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി വര്‍ക്ക്‌ഷോപ്പുകളില്‍ ട്രെയ്‌നറാണ് ഡോ. മീര. ചെറുതും വലുതുമായ ഏതു ചികിത്സയും ഡോക്റ്റര്‍മാര്‍ നേരിട്ടു തന്നെയാണ് ബോ ഏയ്‌സ്‌തേറ്റിക്കയില്‍ ചെയ്യുന്നത്. അവിടെയാണു ബോ ഏയ്‌സ്‌തേറ്റിക്ക കോസ്‌മെറ്റിക് ഡെര്‍മറ്റോളജി ക്ലിനിക്കിന്റെ പ്രസക്തിയേറുന്നത്.

Spread the love
Previous ഒറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് : ഒരു സോപ്പ് കഥ
Next വരുന്നു പ്രാടായുടെ പ്ലാസ്റ്റിക് നിര്‍മ്മിത ആഡംബര ബാഗുകള്‍

You might also like

SPECIAL STORY

മൊസ്‌ക്വിറ്റോ റിപ്പലന്റ് നിര്‍മ്മാണം

-ബൈജു നെടുങ്കേരി മഴക്കാലത്താണ് കൊതുകുകള്‍ പെരുകുന്നതും കൊതുകു പരത്തുന്ന രോഗങ്ങള്‍ മൂലം ധാരാളം ആളുകള്‍ ആശുപത്രി കിടക്കകളിലാവുകയും ചെയ്യുന്നത്. കൊതുകു നിവാരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തി കുറവാണ്. കൊതുകിനെ തുരത്തുക എന്നത് ശരാശരി മലയാളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു

Spread the love
Success Story

ഇവന്റ് മാനേജ്‌മെന്റ് സാധ്യത തിരിച്ചറിഞ്ഞ് നെറ്റോസ്

ഇന്ന് കുട്ടിയുടെ ഇരുപത്തെട്ട് കെട്ട് മുതല്‍ ബെര്‍ത്ത്‌ഡേ, വിവാഹ നിശ്ചയം, വിവാഹം, പൊതു സമ്മേളനങ്ങള്‍, അവാര്‍ഡ് നിശകള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ എല്ലാം തന്നെ ഭംഗിയാക്കാന്‍ എല്ലാവരും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളെയാണ് സമീപിക്കാറ്. മികച്ച സേവനവും ആകര്‍ഷകമായ ആശയങ്ങളും ഉള്ള ഇവന്റ് മാനേജ്‌മെന്റ്

Spread the love
NEWS

കൃഷിചെയ്യാം സര്‍വ്വസുഗന്ധി

ഗ്രാമ്പൂ, ജാതി, കറുവപ്പട്ട, കുരുമുളക് എന്നീ നാലു സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാദും മണവും പ്രദാനം ചെയ്യുന്ന ഒന്നാണ് സര്‍വസുഗന്ധി. മലമ്പ്രദേശങ്ങളിലും ചൂട് അധികമില്ലാത്ത സമതലങ്ങളിലുമാണ് സര്‍വസുഗന്ധി നന്നായി വളരുക. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇന്ത്യയില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply